കോട്ടയത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അധികാര അട്ടിമറിക്ക് കേരളാ കോണ്‍ഗ്രസെടുത്ത നിലപാടിനോട് ആദ്യം അനുകൂല നിലപാട് സ്വീകരിച്ച പിജെ ജോസഫ് വിഭാഗത്തിന്റെ കരണം മറിച്ചിലില്‍ ജോസഫിനോട് മാണി തന്റെ രാഷ്ട്രീയ നിലപാട് കടുപ്പിക്കുന്നു.പാര്‍ട്ടിക്ക് നഷ്ടമുണ്ടാക്കാത്ത എന്തു നിലപാടും സ്വീകരിക്കാമെന്ന് നേരത്തേ പിജെ മാണിയെ അറിയിച്ചിരുന്നതാണ്.പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളോടും ആദ്യം അനുകൂല രീതി സ്വീകരിക്കുകയും പിന്നീട് കോണ്‍ഗ്രസിന്റെ നിലപാടിലേക്ക് ജോസഫ് മാറുകയും ചെയ്ത സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസില്‍ വേണമെങ്കില്‍ തുടര്‍ന്നാല്‍ മതിയെന്ന് ജോസഫിനെ കെ എം മാണി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ പിജെ ജോസഫിനെ പോലെയുള്ള മുതിര്‍ന്ന നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്തു കളയാനും മാണിക്ക് താല്‍പര്യമില്ല.ഇന്നലെ നടന്ന കേരളാ കോണ്‍ഗ്രസ് യോഗത്തിലാണ് മാണി നിലപാടറിയച്ചത്.
മാണിയും ജോസ് കെ മാണിയും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് ഇന്നലെ പിജെയും മോന്‍സും വിട്ടു നിന്നിരുന്നു.ജില്ലാ പഞ്ചായത്തില്‍ രാഷ്ട്രീയ അട്ടിമറിക്ക് അധികമാരുമറിയാതെ സിപിഎമ്മുമമായി ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് വിഭാഗം നടത്തിയ നീക്കത്തിലെ കടുത്ത ഭിന്നത ഇന്നലത്തെ യോഗത്തില്‍ നിന്ന് ജോസഫ് വിട്ടു നിന്നതോടെ മറനീക്കി പുറത്തു വന്നിരുന്നു.തൊടുപുഴയിലെ വീട്ടിലുണ്ടായിരുന്ന ജോസഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മാധ്യമങ്ങളെ അറിയിക്കക കൂടി ചെയ്തതോടെ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയാണ് കേരളാ കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത്.എന്നാല്‍ മാണിയുടെ നിലപാടിനെ ജോസഫ് എതിര്‍ക്കില്ലെന്നു വേണം കരുതാന്‍ .കാരണം കേരളാകോണ്‍ഗ്രസില്‍ നിന്നു ജോസഫ് പുറത്തു പോകുകയാണെങ്കില്‍ വിരലിലെണ്ണാവുന്ന നേതാക്കന്‍മാര്‍ പോലും അദ്ദേഹത്തിനൊപ്പം നില്‍ക്കില്ലെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.അതുകൊണ്ടു തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കെഎം മാണി നടത്തുന്ന രാഷ്ട്രീയ നീക്കത്തില്‍ ജോസഫ് വിഭാഗം വിട്ടുവീഴ്ച ചെയ്‌തേക്കും.ചില നിലപാടുകളില്‍ മാത്രമാണ് മാണിയോട് അഭിപ്രായം വ്യത്യാസം എന്ന് ജോസഫ് പറയുകയും ചെയ്തു.2019 ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പാര്‍ട്ടിയെ പ്രാപ്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കെ എം മാണി ഏറ്റവും അടുത്ത ദിവസം വിളിക്കുന്ന യോഗത്തില്‍ കൃത്യമായ രാഷ്ട്രീയ നിലപാട് പാര്‍ട്ടി എംഎല്‍എ മാരോട് മാണി വിശദീകരിക്കും.
കേരളാ കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ മധ്യതിരുതാംകൂറില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയുമെന്ന കോണ്‍ഗ്രസിന്റെ വിശ്വാസത്തിന് കനത്ത പ്രഹരമേല്‍പിക്കുക എന്ന ലക്ഷ്യം കൂടി മാണിക്കുണ്ട്.കേരളാ കോണ്‍ഗ്രിസിന്റെ ശക്തി അണികളെ ബോധ്യപ്പെടുത്തി കൊടുക്കുന്നതിനും പുതിയ രാഷ്ട്രീയ നീക്കത്തിലൂടെ കേരളാ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു ലോക്‌സഭാ സീറ്റിലെങ്കിലും മല്‍സരിക്കുകയും വിജയിക്കുകയും ചെയ്യുക എന്ന ലക്ഷ്യവും കെ എം മാണിക്കുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....