രാഷ്ട്രീയ എതിരാളികള്‍ പോലും മാണിസാറെന്നു മാത്രം വിളിച്ചിരുന്ന കെ എം മാണി കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോള്‍ വെറും മാണിയായി.കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നടത്തിയ രാഷ്ട്രീയ മര്യാദയില്ലായ്മയില്‍ മനം നൊന്ത കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് മാണി സാറിനെ വെറും മാണിയാക്കിയത്..ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് കോണ്‍ഗ്രസിനെ വെട്ടി സിപിഎമ്മുമായി കേരളാ കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടാക്കിയത്.. ഈ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കോട്ടയത്തു ചേര്‍ന്ന ഡിസിസിയോഗത്തില് മാണിക്കും മകന് ജോസ് കെ മാണിക്കുമെതിരെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കന്മാരുള്പ്പടെ ആഞ്ഞടിച്ചു.കേരളാ കോണ്‍ഗ്രസിനെതിരെ പ്രമേയവും പാസാക്കി. വഞ്ചന വച്ചുപൊറുപ്പിക്കാനാവില്ലെന്ന നിലയില്‍ തന്നെയാണ് യോഗം ആരംഭിച്ചത്.നേതാക്കന്മാരായ ഉമ്മന്‍ചാണ്ടി,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്,കെ സി ജോസഫ് എന്നിവര്‍ കെഎം മാണിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.യോഗത്തില്‍ സംസാരിച്ച കെ സി ജോസഫ് മാണി സാറിനെ മാണിയെന്നു തിരുത്തി പറയുകയായിരുന്നു.കെസിയുടെ പ്രസംഗം കോട്ടയത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. കോട്ടയത്ത് നടന്ന കുതികാല് വെട്ട് രാഷ്ട്രീയ വഞ്ചനയാണെന്ന നിലപാടില്‍ തന്നെ ഉമ്മന്‍ചാണ്ടി ഉറച്ചു നിന്നു.യാതൊരു കാരണവുമില്ലാതെ ജില്ലാപഞ്ചായത്തില്‍ കാണിച്ച നടപടിയോട് രൂക്ഷമായ ഭാഷയില്‍ തന്നെ ഉമ്മന്‍ ചാണ്ടി വിമര്‍ശിച്ചു. നാല്പത്തിരണ്ടു വര്‍ഷക്കാലം കേരളാ കോണ്‍ഗ്രസിനു വേണ്ടി കോട്ടയത്തു പ്രവര്‍ത്തിച്ച കോണ്‍ഗ്രസുകാരേ വഞ്ചിക്കുകയായിരുന്നെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.ജോസ് കെ മാണിയുടെ ഈ തീരുമാനം രാഷ്ട്രീയ വഞ്ചനയാണ്.ഈ കൂട്ടുകെട്ട് യാദൃശ്ചികമല്ല.സിപിഎമ്മിനോട് ചേര്‍ന്ന് അധികാരത്തിലേക്കൊരു പാലം തന്നെയായിരുന്നു മാണിയുടെ നോട്ടമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതുവരെ ടകെപ്പത്തിക്കു വോട്ടു ചെയ്യാന്‍ കഴിയാത്ത ജില്ലയിലെ കോണ്‍ഗ്രസുകാര്‍ക്ക് പക്ഷെ മാണിയുടെ പുതിയ നീക്കം കൈപ്പിനേക്കാള് മാധുര്യം പകരുന്നതാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....