ആവേശത്തിരയിളക്കത്തില്‍ ഒരുബാഹുബലിക്കാലം.ഇന്‍ഡ്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഒരു സമൂഹം ഒന്നാകെ ഇത്രയധികം ആവേശത്തോടെ സ്വീകരിച്ച മറ്റൊരു തെലുങ്കു ചിത്രവും കാണില്ല.ബാഹുബലിയെന്ന ആവേശത്തിന് ഭാഷ ഒരു പ്രശ്‌നമായിരുന്നില്ല.മൊഴിമാറിയെത്തിയ ചിത്രമെന്ന തള്ളിപ്പറച്ചില്‍ എങ്ങുനിന്നുമുയര്‍ന്നു കേട്ടില്ല.ഓരോ നാടും മഹിഷ്മതിയെ സ്വന്തം രാജ്യമായി സ്വീകരിച്ചു.തീയേറ്ററുകള്‍ തിങ്ങി നിറയുന്നു.ടിക്കറ്റ് കിട്ടാതെ ജനക്കൂട്ടം നിരാശരായി മടങ്ങുന്നു. ഓരോ ഭാഷയിലെയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തകര്‍ത്തെറിയപ്പെടുന്നു.കണ്ടവര്‍ കണ്ടവര്‍ ഇതാണു സിനിമ ഇതുമാത്രമാണ് സിനിമ.ഗംഭീരം,അതിഗംഭീരം എന്ന വാക്കുകള്‍ക്കപ്പുറം ഒന്നു പറയാനാകാതെ വിസ്മയ കനവിലാണ് തീയേറ്ററുകള്‍ വിടുന്നത്.
ഏപ്രില്‍ 28ന് തീയേറ്ററുകളിലെത്തിയ ചിത്രം ഇതുവരെ വാരിക്കൂട്ടിയത് 650 കോടിയോളം രൂപ.ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച ആമീര്‍ഖാന്റെ ദംഗലിനെ അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ ബാഹുബലി മറി കടന്നേക്കും.
ബാഹുബലിയ്ക്കു കരുത്തേകിയ എസ് എസ് രാജമൗലി മുഴുവന്‍ പേര് ശ്രീശൈല ക്രീ രാജമൈലി.2001 ലാണ് സ്റ്റൂഡന്റ് നം.1 എന്ന സിനിമയിലൂടെ തെലുങ്കു സിനിമാ ലോകത്ത് സജീവ സാനിധ്യമാകുന്നത്.ബാഹുബലി രണ്ടു ഭാഗങ്ങളുള്‍പ്പടെ പത്ത് സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്.സാങ്കേതിക തികവുകൊണ്ടു ഇന്‍ഡ്യന്‍ സിനിമാ ലോകത്തെ അദ്ഭുതപ്പെടുത്തിയ അസാമാന്യ പ്രതിഭ.മഗദ്ദീരയും ഈച്ചയുമുള്‍പ്പടെയുള്ള സിനിമാ ഇന്‍ഡ്യന്‍ സിനിമയില്‍ തന്നെ അദ്ഭുതമായി മാറിയശേഷമാണ് സ്വന്തം പിതാവ് കെ വി വിജയേന്ദ്രപ്രസാദിന്റെ തൂലികയില്‍ വിരിഞ്ഞ ചരിത്ര കഥയായ ബാഹുബലിയെ സ്വന്തം തിരക്കഥയിലും സംവിധാനത്തിലും സിനിമയാക്കുന്നത്.സിനിമാ യാഥാര്‍ത്ഥ്യമാക്കാന്‍ വര്‍ഷങ്ങളാണ് വേണ്ടി വന്നത്.എന്നാല്‍ ബാഹുബലിയെ എല്ലാ അതിര്‍വരമ്പുകള്‍ക്കും ഭാഷകള്‍ക്കും അതീതമായി പ്രേക്ഷക കോടികളുടെ മനസില്‍ ചിരമായി പ്രതിഷ്ഠിക്കാന്‍ കഴിയുകയും റിലീസ് ചെയ്ത തീയേറ്ററുകളുടെ എണ്ണവും കളക്ഷന്‍ റെക്കോര്‍ഡുകളും മറ്റൊരു ഇന്‍ഡ്യന്‍ സിനിമയ്ക്കും അവകാശപ്പെടാന്‍ കഴിയാത്ത നിലയിലേക്ക് വളരാന്‍ സാധിക്കുകയും ചെയ്തത് ഈ പ്രതിഭയുടെ കഴിവു തന്നെ.രാജമൗലിയ്ക്കും ബാഹുബലിയ്ക്കും മുന്‍പും പിന്‍പും എന്ന് ഇനി ഇന്‍ഡ്യന്‍ സിനിമാ ലോകം കുറിയ്ക്കും.ഇദ്ദേഹത്തിന്റെ ഭാര്യ രമ തന്നെയാണ് സിനിമയുടെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിരിക്കുന്നത്.
'പ്രഭാസ്',ബാഹുബലിയെ അനശ്വരമാക്കുന്നു കണ്ണുകളില്‍ വിരിഞ്ഞ പ്രണയവും ശരീരത്തിലെ ക്ഷത്രിയ പ്രതിഭയും ചെറുചിരിയിലൊളിപ്പിച്ച കൗതുകവും അമരേന്ദ്ര ബാഹുബലിയെയും മഹേന്ദ്രബാഹുബലിയെയും പ്രഭാസ് അഭിനയ തികവുകൊണ്ട് അനശ്വരമാക്കിയിരിക്കുന്നു.2002 ല്‍ ഈശ്വര്‍ എന്ന തെലുങ്കു സിനിമയിലൂടെ സിനിമാ കുടുംബത്തില്‍ നിന്നു തന്നെയാണ് പ്രഭാസ് തെലുങ്കു സിനിമാ ലോകത്തെത്തുന്നത്.സിനിമാ നിര്‍മ്മാതാവായ യു സൂര്യനാരായണ രാജുവിന്റെയും ശിവകുമാരിയുടെയും മൂന്നു മക്കളില്‍ ഇളയവനായി ജനനം.നേരത്തെ മിര്‍ച്ചി എന്ന തെലുങ്കു സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി.സുഹൃത്തായ എസ് എസ് രാജമൗലി തന്റെ കഥാപാത്രമായ ബാഹുബലിയ്ക്ക് ജീവന്‍ പകരാന്‍ പ്രഭാസിനെ ഏല്‍പിക്കുമ്പോള്‍ അദ്ദേഹം തെലുങ്കു സിനിമാ ലോകത്ത് നാലാമത്തെയോ അഞ്ചാമത്തെയോ നായക നടനെന്ന സ്ഥാനം മാത്രമാണ് അലങ്കരിച്ചിരുന്നത്.ബാഹുബലിയെ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രഭാസ് നീക്കിവെച്ച നാലു വര്‍ഷങ്ങള്‍ അദ്ദേഹത്തെ ഇന്‍ഡ്യന്‍ സിനിമയുടെ ചരിത്രത്താളുകളില്‍ സ്വര്‍ണലിപിയില്‍ കുറിയ്ക്കുന്നു.ബാഹുബലി ഒന്നും രണ്ടും ഉള്‍പ്പടെ പത്തൊന്‍പതു സിനിമകളിലാണ് ഇതുവരെ പ്രഭാസ് അഭിനയിച്ചിരിക്കുന്നത്.
റാണാദഗ്ഗുബട്ടെ ഇടതുകണ്ണൊന്നടച്ചാല്‍ ഒന്നും കാണാന്‍ കഴിയില്ലെന്ന ബാഹുബലിയിലെ പ്രതിനായകനെ സിനിമാ പ്രേമികളുടെ മനസില്‍ പ്രതിഷ്ഠിച്ച റാണാ ദഗ്ഗുബട്ടയെ ഇന്‍ഡ്യന്‍ സിനിമാ ലോകം വണങ്ങണം.അതാണ് പ്രതിഭ,അതാണ് ആവേശം.ബാഹുബലിയിലെ പല്‍വാല്‍ ദേവനെന്ന പ്രതീനായകന് ജീവന്‍ പകര്‍ന്ന റാണാ വെറുമൊരു അഭിനേതാവ് മാത്രമല്ല തെലുങ്കു സിനിമാ നിര്‍മ്മാതാവും വിഷ്വല്‍ ഇഫക്ട് കോര്‍ഡിനേറ്ററും കൂടിയാണ്.21 സിനിമകളില്‍ ഇതുവരെ അഭിനയിച്ചിട്ടുണ്ട്.ആദ്യ സിനിമ ലീഡര്‍ വലിയ വിജയമായിരുന്നു.2011 ല്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കപ്പെടുന്ന നടനെന്ന ടൈംസ് ഓഫ് ഇന്‍ഡ്യയുടെ തിരഞ്ഞെടുപ്പില്‍ ഏറ്റവും മുന്നിലെത്തയത് റാണയായിരുന്നു.തെലുങ്കു സിനിമാ നിര്‍മ്മാതാവ് ഡി രാമനായിഡുവിന്റെ ചെറുമകനും ദഗ്ഗുബട്ടി സുരേഷ് ബാബുവിന്റെ ചെറുമകനുമാണ് റാണാ.
കട്ടപ്പാ അഥവാ സത്യരാജ് ടതലുങ്കു ,കന്നഡ,തമിഴ്,മലയാളം എന്നീ ഭാഷകളിലായി ഇരുനൂറോളം ചിത്രങ്ങളുടെ ഭാഗമായെങ്കിലും സത്യരാജെന്ന നടനെ ഇനി ലോകമറിയുന്നത് കട്ടപ്പയലൂടെയാണ്.കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ഉത്തരമായി ബാഹുബലി രണ്ടാം ഭാഗമെത്തിയപ്പോള്‍ ആവേശമായത് കട്ടപ്പ തന്നെയായിരുന്നു.ചുവര്‍ പോസ്റ്ററുകളില്‍ കുഞ്ഞുബാഹുബലിയെ കൈകളിലുയര്‍ത്തിയ കട്ടപ്പയെന്ന അടിമയെ ജനലക്ഷങ്ങളാണ് നെഞ്ചിലേറ്റിയത്.കടുത്ത എംജിആര്‍ ഫാനായിരുന്ന സത്യരാജ് സ്വന്തം അമ്മയുടെ എതിര്‍പ്പിനെ വകവെയ്ക്കാതെയാണ് സിനിമയിലെത്തിയത്.ആദ്യം പ്രതിനായക വേഷങ്ങളില്‍ ഒതുങ്ങിയ സത്യരാജ് പിന്നീട് നായകനെന്ന നിലയിലേക്ക് വളര്‍ന്നു.നാല്പതു വര്‍ഷക്കാലമായി തെന്നിന്‍ഡ്യന്‍ സിനിമയുടെ ഭാഗമാണ്.2000 ല്‍ കാവേരി നദീജലതര്‍ക്കത്തില്‍ കന്നഡിഗര്‍ക്കെതിരെ സത്യരാജ് നടത്തിയ ആക്ഷേപം മൂലം ബാഹുബലി കര്‍ണാടകത്തില്‍ റിലീസ് ചെയ്യാന്‍അ അനുവദിക്കില്ലെന്ന ചില സംഘടനകളുടെ തീരുമാനത്തെ തുടര്‍ന്ന് സത്യരാജ് ഈ വിഷയത്തില്‍ മാപ്പു പറഞ്ഞിരുന്നു.
രാജമാതാ ശിവകാമീ ദേവി,രമ്യാ കൃഷ്ണ രാജമാതാ ശിവകാമീ ദേവിയുടെ കണ്ണുകളിലെ കരുത്തിന്റെ ഭാവം ഇന്‍ഡ്യന്‍ സിനിമയില്‍ രമ്യാകൃഷ്ണയെന്ന നടിയ്ക്കല്ലാതെ മറ്റാര്‍ക്കും ശക്തി പകരാന്‍ കഴിയുമെന്ന് തോന്നുന്നില്ല.അതാണ് രാജശാസനം .തെന്നിഡ്യന്‍ ഭാഷകളിലും ഹിന്ദിയിലും പ്രതിഭ തെളിയിച്ച് കഴിഞ്ഞ് 32 വര്‍ഷക്കാലമായി സിനിമയുടെ വായുവില്‍ നിലകൊണ്ട രമ്യാകൃഷണയ്ക്കു രാജമൗലി നല്‍കിയ സമ്പത്താണ് ശിവകാമി ദേവി.പടയപ്പയിലൂടെ രജനീകാന്തിരന്റെ കഥാപാത്രത്തെ വിറപ്പിച്ച അതേ ശൗര്യം ബാഹുബലിയിലും രമ്യ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.നായകനും പ്രതിനായകനുമൊപ്പംപ്രാധാന്യമുള്ള ശിവകാമിയുടെ കഥാപാത്രം.സിനിമയുടെ ഒരു മേഖലയിലും നായകന്റെ നിഴലില്‍ ഒതുങ്ങാത്ത കഥാപാത്രമാണ് ശിവകാമിയുടേത്.
ദേവസേന,അനുഷ്‌കാ ഷെട്ടി എന്തൊരു ഭാവമാണ് ആ മുഖത്ത്,എന്തൊരു സൗന്ദര്യമാണ് ആ മുഖത്ത്.എന്തൊരു ലക്ഷണമൊത്ത കഥാപാത്രം.ദേവസേന ഭാരത സ്ത്രീത്വത്തിന്റെ കരുത്താണ്.ഒരേ സമയം കാമുകിയും വീരവനിതയായും ഭാവമാറ്റമുണ്ടാക്കാന്‍ അനുഷ്‌കയ്ക്കു കഴിഞ്ഞിട്ടുണ്.നായകന്റെ നിഴലിലൊതുങ്ങാത്ത കഥാപാത്രം.ബാഹുബലി ആദ്യ ഭാഗത്ത് വലിയ റോളില്ലാത്ത അനുഷ്‌ക രണ്ടാംഭാഗത്ത് പ്രധാനകഥാപാത്രങ്ങളിലൊരാളായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
തമന്ന ബാഹുബലിയുടെ ആദ്യ ഭാഗത്ത് പ്രധാന നായികമാരിലൊരാളായെത്തിയ തമ്മന്നയുടെ കഥാപാത്രത്തിന് രണ്ടാം ഭാഗത്ത് വലിയ റോളൊന്നുമില്ല.എങ്കിലും നായിക നായകനിലൊതുങ്ങാതെ പോകുന്നു.
സാബുസിറിള്‍, സിനിമയുടെ മലയാളി സാനിധ്യം. ബാഹുബലിയെ അന്വര്‍ത്ഥമാക്കിയ രാജമൗലിയുടെ തൂലികയെ ശക്തമാക്കിയത് സാബുസിറിലാണ് .മഹിഷ്മതി എന്ന രാജ്യമൊരുക്കിയത് അദ്ദേഹമാണ്.സിനിമയുടെ ഓരോ അണുവിലും കരുത്തേകിയത് അദ്ദേഹമാണ്.മലയാളസിനിമയില്‍ ഭരതനൊപ്പം ചരിത്ര സിനിമയായ വൈശാലിയ്ക്ക് സെറ്റിട്ടതു മുതല്‍ സാബു തെന്നിന്‍ഡ്യന്‍ സിനിമ അണിയിച്ചൊരുക്കിയതില്‍ സജീവമായിരുന്നു ബാഹുബലിയ്ക്കു വേണ്ടി മാഹിഷ്മതി ചരിത്രത്തിന്റെയും പുരാണത്തിന്റെയും പശ്ചാത്തലത്തിലാണ് സാബുസിറില്‍ ഡിസൈന്‍ ചെയ്‌തെടുത്തത്
മാഹിഷ്മതിയുടെ ഭംഗിയെയും ചരിത്രപശ്ചാത്തലത്തെക്കുറിച്ച് പുതയൂര്‍ ജയനാരായണന്റെ ഫേസ് ബുക് പോസ്റ്റ്
രാജമൗലിയുടെ മാഹിഷ്മതിയും കാര്‍ത്തവീരാര്‍ജ്ജുനന്റെ മാഹിഷ്മതിയും.
ബാഹുബലി ചലചിത്ര ശാലകളില്‍ നിറഞ്ഞോടുമ്പോള്‍ ജനമനസുകളില്‍ ബാഹുബലിക്കൊപ്പം സ്ഥാനം പിടിച്ച ഒന്നാണു മാഹിഷ്മതി സാമ്രാജ്യവും. പക്ഷേ വാസ്തവത്തില്‍ രാജമൗലി എവിടെ നിന്നാണു മാഹിഷ്മതി സാമ്രാജ്യത്തെ സൃഷ്ടിച്ചത് എന്നത് കൗതുകകരമായ ഒരു വസ്തുതയാണു. പുരാണേതിഹാസങ്ങളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് രാജമൗലി സൃഷ്ടിച്ച സാങ്കല്‍പ്പിക കഥാപാത്രങ്ങളാണു ബാഹുബലിയും, ഫല്ലാല്‍ദേവനും, ദേവസേനയും, ശിവകാമി ദേവിയുമെല്ലാമെങ്കിലും മാഹിഷ്മതി സാമ്രാജ്യം കേവലം രാജമൗലിയുടെ ഒരു സാങ്കല്‍പ്പിക സൃഷ്ടിയല്ല. മാഹിഷ്മതി എന്നത് പുരാണ പ്രസിദ്ധവും, പുരാതന ഭാരത ചരിത്രത്തിലെ ഒരു പ്രധാന രാജ തലസ്ഥാനവുമാണു.
പുരാണത്തില്‍ മാഹിഷ്മതി കാര്‍ത്തവീരാര്‍ജ്ജുനന്റെ ഹേഹേയ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരമാണു. ആയിരം കൈകളുള്ള മഹാബലശാലിയായ ഹേഹേയ കുലത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ ചക്രവര്‍ത്തിയായിരുന്നു കാര്‍ത്തവീരാര്‍ജ്ജുനന്‍. കൈലാസത്തെപ്പോലും കയ്യിലെടുത്ത് അമ്മാനമാടിയ രാക്ഷസ രാജാവ് സാക്ഷാല്‍ രാവണന്‍ പോലും ഈ ഹേഹേയ ചക്രവര്‍ത്തിയോട് പരാജയപ്പെടുന്നുണ്ട്. കാര്‍ത്തവീരാര്‍ജ്ജുനന്റെ കാലത്ത് ഭാരതഖണ്ഡത്തിലെ 21 രാജ്യങ്ങള്‍ മാഹിഷ്മതിയുടെ മേല്‍ക്കോയ്മ്മ അംഗെകരിച്ചിരുന്നു. സമ്പത്ത് കൊണ്ടും സൈനീക ബലം കൊണ്ടും ഒന്നാമതായിരുന്നു മാഹിഷ്മതി എന്ന ഹേഹേയ സാമ്രാജ്യം. കരുത്തനായ കാര്‍ത്തവീരാര്‍ജ്ജുനന്‍ പക്ഷേ പരശുരാമനുമുന്നില്‍ പരാജയപ്പെട്ടു. പരശുരാമന്‍ കാര്‍ത്തവീരനെ കൊലപ്പെടുത്തി. പിന്നീട് ക്ഷത്രിയകുലത്തെയാകമാനം പരശുരാമന്‍ ഉന്മൂലനം ചെയ്തുവെന്നും പുരാണ പ്രസിദ്ധമാണു.
കാര്‍ത്ത വീരാര്‍ജ്ജുനനു ശേഷം മഹാഭാരത കാലത്ത് ഭാരതത്തിലെ 16 മഹാജനപഥങ്ങളില്‍ ഒന്നായ അവന്തിയുടെ തലസ്ഥാനമായിരുന്നു മാഹിഷ്മതി. ഹേഹേയ രാജവംശം തന്നെയാണു അവന്തിയുടെയും ഭരണാധികാരികള്‍. പില്‍ക്കാലത്ത് അവന്തി രണ്ടായി പിരിയുകയും അനുപ രാജ്യത്തിന്റെ തലസ്ഥാനമായി മാഹിഷ്മതി തന്നെ തുടര്‍ന്നപ്പോള്‍ അവന്തിയുടെ തലസ്ഥാനം ഉജ്ജയിനിയായിരുന്നു. ഇന്നത്തെ മദ്ധ്യപ്രദേശില്‍ നര്‍മ്മദാ തീരത്തുള്ള മഹേശ്വര്‍ എന്ന പട്ടണമാണു പഴയ മാഹിഷ്മതി. മറാത്ത ഹോള്‍ക്കര്‍ രാജാക്കന്മാരുടെ കാലത്ത് 19ആം നൂറ്റാണ്ട് വരെ മാള്‍വ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു പുരാതന കാലത്ത് മാഹിഷ്മതിയായിരുന്ന മാഹേശ്വര്‍.
താരങ്ങളുടെ പ്രതിഫലവും സിനിമ പോലെ തന്നെ വലിയൊരു റെക്കോര്‍ഡാണ്.ബാഹുബലിക്കാലം അവസാനിക്കുന്നില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....