വലിയ ആളും ആരവങ്ങളും ഒന്നുമില്ലാതെ ഒരു മെയ് ദിനം കൂടി കടന്നു പോയി. എട്ടു മണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യമുയര്‍ത്തി അമേരിക്കയിലെ ഇല്ലിനോയിസിലും ചിക്കാഗോയിലും 1886ല്‍ നടന്ന ‘ഹേ മാര്‍ക്കറ്റ്’ കലാപത്തിന്റെ സ്മരണ പുതുക്കലായി വര്‍ഷം തോറും തൊഴിലാളി ദിനം ആചരിക്കുന്നുണ്ടെങ്കിലും അടിസ്ഥാനവർഗത്തിന്റെ പ്രശ്നങ്ങൾ ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്നുവെന്നതാണ് ലോകയാഥാർഥ്യം. ലണ്ടനിലെ ഹൈഗേറ്റ് ശ്മശാനത്തിൽ ആണ് കാറൽ മാർക്സ് അന്ധ്യ വിശ്രമം കൊള്ളുന്നത്. യൂറോപ്പിന്റെ പല ഭാഗത്തു നിന്നുമുള്ള നിരവധി ആളുകള്‍ ഇവിടം സന്ദര്‍ശിക്കാന്‍ എത്തിച്ചേരാറുണ്ട്. നമ്മുടെ കേരളത്തില്‍ ഇടത് ചിന്താഗതിക്കാരും പ്രവര്‍ത്തകരും സംഘടനകളും എല്ലാം ധാരാളം ഉണ്ടെങ്കിലും ഈ ദിനത്തില്‍ മാര്‍ക്സ് അന്ത്യവിശ്രമം കൊള്ളുന്ന ഹൈഗേറ്റ് ശ്മശാനത്തിലേക്ക് ആരും അങ്ങനെയൊന്നും വരാറില്ല. പല രാജ്യങ്ങളില്‍ നിന്നും നിരവധി ടൂറിസ്റ്റുകള്‍ ഇവിടേക്ക് വരുന്ന കൂട്ടത്തില്‍ പോലും ഒരു മലയാളിയും ഇവിടെ വരാറില്ല. പക്ഷെ, നമ്മള് ഇപ്പോള്‍ പറഞ്ഞ മലയാളികളില്‍ നിന്നും വേറിട്ടൊരു വ്യക്തിത്വമാണ് ജിജോ ഉമ്മന്‍ . മെയ് ഒന്ന് എന്നൊരു ദിനമുണ്ടെങ്കില്‍ ജിജോ 'മാര്ക്സി'നെ കാണാന്‍ എത്തിയിരിക്കും. അത് ജിജോ യുകെയില്‍ എത്തിയ കാലം മുതല്‍ പതിവാണ്.
എല്ലാ വര്‍ഷവും വളരെയധികം തയ്യാറെടുപ്പുകളോടെയാണ് കാര്യങ്ങള്‍ തയ്യാറാക്കുന്നത്. ഇത്തവണ സുഹൃത്തിനും സ്വന്തം കുടുമ്പത്തിനും ഒപ്പമാണ് മാർക്ക്സിനെ കാണാൻ എത്തിയത്. മനസ്സ് കൊണ്ട് കമ്യൂണിസ്റ് കാരനാണ് ജിജോ. പുതിയ രാഷ്ട്രീയ രീതികളോടൊന്നും വലിയ താല്പര്യം ഇല്ലെങ്കിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. പല മേഖലയിലും തൊഴില്‍ സുരക്ഷിതത്വം അപകടകരമായ അവസ്ഥയിലാണ്. അമേരിക്കയിലും യൂറോപ്പിലും മാത്രം കണ്ട് വന്നിരുന്ന കൂട്ടപ്പിരിച്ചുവിടലുകളും വേതനം വെട്ടിക്കുറയ്ക്കലും ഇന്ത്യയിലേക്കും പടര്‍ന്നിരിക്കുന്നു. ഓരോമാസവും എത്ര ജീവനക്കാരെ കുറക്കാമെന്ന് സ്ഥാപനങ്ങളും പിങ്ക് സ്ലിപ്പില്‍ നിന്ന് എങ്ങിനെ ഒളിച്ചു നടക്കാമെന്ന് ജീവനക്കാരും ചിന്തിക്കുന്ന ഇക്കാലത്ത് തൊഴിലാളി ദിനത്തിന്റെയും വര്‍ഗാവബോധത്തിന്റെയും പ്രസക്തിയേറുന്നു. കേരളത്തിലെ പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊന്നും ഇദ്ദേഹത്തിന് വലിയ മതിപ്പില്ല, എങ്കിലും മനസ്സ് നിറയെ കമ്മ്യൂണിസ്റ്റ് ആശയങ്ങളാണെന്ന് പറയാം. അടുത്ത മെയ്ദിനത്തിലും ജിജോ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം മാര്‍ക്സിനെ കാണാന്‍ എത്തും. അത് ഉറപ്പാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....