ഒരു പദ്ധതിയുടെ ഒന്നിലേറെ തറക്കല്ലുകള്‍ കാണുന്നതില്‍ അദ്ഭുതപ്പെടാത്തവരാണ് മലയാളികള്‍.രാഷ്ട്രീയ പ്രബുദ്ധതയുടെ പേരില്‍ അഭിമാനിക്കുന്ന നമുക്കത് പ്രായോഗിക രാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങളില്‍ ഒന്നുമാണ്.അങ്ങിനെ നൂറു ചതുരശ്ര അടിയുള്ള വെയ്റ്റിംഗ് ഷെഡുകള്‍ പത്തു ലക്ഷം രൂപയ്ക്ക് തീര്‍ന്നുവെന്ന് അഭിമാനത്തോടെ പേരെഴുതിവെയ്ക്കുന്ന എം എല്‍ എയെയും എംപിയെയും കണ്ടാണ് സ്ഥിരം നമ്മള്‍ യാത്ര ചെയ്യുന്നത്.ആയിരം ചതുരശ്ര അടിയുള്ള മനോഹരമായ വീടുകള്‍ പത്തു ലക്ഷം രൂപയ്ക്ക് നിര്‍മ്മിക്കാമെന്ന വാര്‍ത്തകള്‍ വായിക്കുമ്പോഴും നൂറു ചതുരശ്ര അടിയ്ക്ക് പത്തു ലക്ഷം രൂപ എങ്ങനെയാണ് ചിലവാകുന്നതെന്നോര്‍ത്ത് അദ്ഭുതപ്പെടാറുമുണ്ട്.ഇതിനിടയിലാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്‌കൂള്‍ ബാഗിന്റെ കഥ വൈറലാകുന്നത്.
തിരഞ്ഞെടുപ്പില്‍ തോറ്റ് പുറത്തായ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചിത്രമുള്ള ഒരു ലക്ഷത്തോളം സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്യാന്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭ തീരുമാനിച്ചതായാണ് വാര്‍ത്ത.രാഷ്ട്രീയ എതിരാളിയുടെ ചിത്രമുള്ള ബാഗുകള്‍ സ്‌കൂള്‍ കുട്ടികള്‍ തോളത്തു തൂക്കി പോകുന്നതിന് യോഗിക്ക് യാതൊരു കുഴപ്പവുമില്ല എന്നത് മലയാളികള്‍ക്ക് അദ്ഭുതമാകുന്നു.കാരണം ഏതാണ്ട് രണ്ടു മാസം മുന്‍പാണ് തങ്ങളുടെ മന്ത്രിമാരുടെ ക്രമം തെറ്റിയടിച്ച സര്‍ക്കാര്‍ ഡയറികള്‍ വിതരണം ചെയ്യുന്നത് തടയണമെന്ന് സംസ്ഥാന ഭരണത്തിലെ രണ്ടാമത്തെ കക്ഷിയായ സിപിംഐ ആവശ്യപ്പെട്ടത്.മറ്റു പലകാര്യങ്ങളും സിപിഐയുടെ അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കിലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് യാതൊരഭിപ്രായ വ്യത്യാസവുമുണ്ടായില്ല.തുടര്‍ന്ന് ഏതാണ്ട് ഒരു ലക്ഷത്തോളം ഡയറികള്‍ വിതരണം ചെയ്യുന്നത് മുഖ്യമന്ത്രി ഇടപെട്ട് നിര്‍ത്തി വെപ്പിച്ചു.കാരണം ആരാണ് മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന കാര്യത്തില്‍ തര്‍ക്കെ തീരുന്നതിനുമുന്‍പാണല്ലോ തര്‍ക്കത്തില്‍ പെട്ട ഒരു മന്ത്രി പുറത്തു പോയത്.
ഒരാഴ്ച മുന്‍പായിരുന്നു സംസ്ഥാനത്തെ ആദ്യ മന്ത്രി സഭയുടെ വാര്‍ഷികാഘോഷം.ചടങ്ങള്‍ക്കു മുന്‍പായി പുതിയ നിയമസഭാ വളപ്പിലുള്ള ആദ്യ മുഖ്യമന്ത്രിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ തീരുമാനിച്ചത്.എന്നാല്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ള യു ഡി എഫ് ആകട്ടെ ഇതില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് തീരുമാനിച്ചത്.കാരണം ആ പ്രതിമ കമ്യൂണിസ്റ്റ് നേതാവായ ഇ എം എസിന്റേതാണല്ല.എന്തു ചെയ്യാം അന്നത്തെ പ്രതിപക്ഷ നേതാവാകാനായിരുന്നല്ലോ കോണ്‍ഗ്രസുകാരനായിരുന്ന പിറ്റി ചാക്കോയുടെ നിയോഗം.എന്തു ചെയ്യാം ആദിവാസികള്‍ക്ക് ഭൂമി നിഷേധിക്കുന്ന ബില്ലിന്റെ കാര്യത്തിലും ബോംബു സ്‌ഫോടനക്കേസില്‍ ജയിലില്‍ കിടക്കുന്ന നേതാവിനെ മോചിപ്പിക്കുന്നതിനും നിയമം പാസാക്കാന്‍ അനൈക്യമില്ലായിരുന്നു എന്നു കൂടി ഓര്‍ക്കുമ്പോഴാണ് ഇ എം എസിന്റെ പ്രതിമയ്ക്കു മുന്നില്‍ രണ്ടു പൂക്കളര്‍പ്പിക്കുന്നതിലെ രാഷ്ട്രീയ ആന്ധ്യം പുറത്തു വരുന്നത്.ബിജെപി നേതാവായ എല്‍കെ അദ്വാനി ഉപമന്ത്രിയായ ശേഷം ആദ്യമെത്തിയ ചടങ്ങ് സംഘപരിവാറിനെ രാഷ്ട്രീയമായി എന്നും എതിര്‍ത്ത ഇ എം എസിന് രാഷ്ട്രത്തിന്റെ ആദരം അര്‍പ്പിക്കാനായിരുന്നു എന്നതാണ് ചരിത്രത്തിലെ കൗതുകം..പക്ഷെ അതിന് സ്വന്തം രാഷ്ട്രീയത്തില്‍ വിശ്വാസം വേണം.അഖിലേഷ് യാദവിന്റെ ഒരു ലക്ഷം ബാഗുകള്‍ കുട്ടികള്‍ ചുമന്നാലും തന്റെ രാഷ്ട്രീയത്തിന് ഒന്നും വരാനില്ലെന്നും മറിച്ച് സര്‍ക്കാരിന്റെ കാശ് മുടക്കിയ ബാഗുകള്‍ വിതരണം ചെയ്യാതിരുന്നാല്‍ നഷ്ടം നാടിനും നാട്ടുകാര്‍ക്കും ആണെന്നും ബോധ്യം വേണം. അതു പറയുമ്പോള്‍ രാഷ്ട്രീയത്തിനെ ഏതെങ്കിലും കൊടിയുടെ കീഴിലോ കളളികള്‍ക്കത്തോ ഒതുക്കരുത്.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുന്‍പ് മാരത്തണ്‍ ഉദ്ഘാടനം നടത്തി നാട്ടുകാരുടെ കണ്ണുകെട്ടിയാണ് കഴിഞ്ഞ മന്ത്രി സഭ കടന്നുപോയത്.അതുകൊണ്ടു തന്നെ ഒരിക്കല്‍ ഉദ്ഘാടനം കഴിഞ്ഞ കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവുമൊക്കെ ഇനിയും യഥാര്‍ത്ഥത്തില്‍ ഉദ്ഘാടനം നടത്തുന്നത് നമുക്കിനിയും കാണേണ്ടി വരുമല്ലോ? നാട്ടുകാരുടെ പണമാണ് ഇത്തരം കെട്ടുകാഴ്ചകള്‍ക്ക് ചിലവാക്കുന്നതെന്ന ബോധ്യമുണ്ടെങ്കില്‍ അതൊക്കെ പാഴ്ചിലവകാരുതെന്ന് ഒരു വട്ടം ആലോചിക്കും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....