News Beyond Headlines

29 Friday
November

ഉമ്മന്‍ചാണ്ടിയുടെ മൂന്നാര്‍ ഇടപെടലിന് പിന്നില്‍ പഴയ കെ.എസ്.യു തന്ത്രമോ…?

എം എം മണി വിഷയത്തില്‍ യു ഡി എഫിലെ മറ്റ് നേതാക്കളെയും ഇടതുമുന്നണിയെയും ബി ജെ പിയെയും എല്ലാം അമ്പരപ്പിച്ചുകൊണ്ടായിരുന്നു ഉമ്മന്‍‌ചാണ്ടിയുടെ എന്‍ട്രി. 'പെമ്പിളൈ ഒരുമൈ’യുടെ സമരം യു ഡി എഫ് ഏറ്റെടുക്കുകയാണെന്ന് ഉമ്മന്‍‌ചാണ്ടി പരസ്യമായി പ്രഖ്യാപിക്കുമ്പോള്‍ അതിന് പിന്നില്‍ പഴയ ഒരു ചാണക്യ തന്ത്രം ഒളിഞ്ഞ് ഇരിക്കുന്നില്ലെ എന്നൊരു സംശയം.
ഇനിയിപ്പോള്‍ ആ പഴയ ചാണക്യ തന്ത്രം എന്താണെന്ന് ഒന്ന് പരിശോധിക്കാം. യുഡിഎഫ് സമരങ്ങള്‍ മിക്കവാറുമൊക്കെ താരതമ്യം ചെയ്യുന്നത് പഴയ കെഎസ്.യു സമരവുമായി ബന്ധപ്പെടുത്തിയാണ്. അപ്പോള്‍ ഒരു സംശയം തോന്നാം എന്താണ് ഈ കെ.എസ്.യു സമരം എന്ന്. ഈ പറഞ്ഞ കെ.എസ്.യു സമരങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നമ്മുടെ ഇപ്പോഴത്തെ വീരനായകന്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമൊക്കെ രാഷ്ട്രീയ കളരിയില്‍ ആദ്യാക്ഷരം കുറിച്ച നാള്‍ മുതല്‍ തുടങ്ങിയ ചരിത്രപ്രസിദ്ധമായ കഥ.
'കെ.എസ്.യുകാര്‍ ഒരു സമരം അങ്ങ് പ്രഖ്യാപിക്കും. പിന്നെ അടിയായി സംഘര്‍ഷമായി ആകെ ഒരു ബഹളമാണ്. പിന്നീട് സംഘര്‍ഷം നിറഞ്ഞ ഭൂമിയിലേക്ക് പൊലീസും എത്തുന്നതോടെ സംഗതി ക്ലീന്‍. ആര്..? എന്തിന്..? എന്ന ചോദ്യമൊന്നും ഈ സംഘര്‍ഷത്തിന് മുന്നില്‍ ഉന്നയിക്കേണ്ട. കാരണം അതിന് വലിയ പ്രസക്തി ഒന്നും ഇല്ല. സ്വന്തം പാര്‍ട്ടിക്ക് പേരും പ്രശസ്തിയും നേടികൊടുക്കാന്‍ പാര്‍ട്ടിയോട് കൂറുള്ള പ്രവര്‍ത്തകന്‍ എന്തും ചെയ്യാന്‍ സന്നദ്ധനായിരിക്കണം. അപ്പോള്‍ സ്വന്തം സമരത്തിന് സ്വയം കല്ലെറിയുക, പരസ്പരം അക്രമിക്കുക, സ്വന്തം വസ്ത്രം വലിച്ച് കീറി പൊലീസിന് മുന്നില്‍ അക്രമരാഷ്ട്രീയത്തിന്റെ ഇരയാകുക. ഇതില്‍ കൂടുതല്‍ എന്താണ് ഒരു പ്രവര്‍ത്തകന്‍ ചെയ്യേണ്ടത്'. ഇപ്പോള്‍ മൂന്നാറില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങള്‍ക്ക് പിന്നില്‍ ഒരു പഴയ കെ.എസ്.യു സമരം ഒളിപ്പിച്ച് ഉമ്മന്‍ചാണ്ടി എന്ന ചാണക്യന്‍ നടത്തുന്ന നാടകമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സമരപ്പന്തൽ പൊളിക്കാൻ സിപിഐ(എം) ശ്രമിച്ചുവെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. ആംആദ്മി പ്രവര്‍ത്തകര്‍ നിരാഹാരം നടത്തേണ്ടതില്ലെന്ന് പെമ്പിളൈ ഒരുമൈ നിര്‍ദ്ദേശിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആംആദ്മി പ്രവര്‍ത്തകരും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തതകരും തമ്മില്‍ ചര്‍ച്ച നടത്തുന്നതിനിടെ ഒരു വിഭാഗം ആളുകളെത്തി പന്തല്‍ പൊളിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. സത്യത്തില്‍ ഈ സമരപന്തല്‍ പൊളിച്ച് നീക്കിയത് കൊണ്ട് സിപിഐഎമ്മിന് എന്ത് നേട്ടമാണ്. അത്രയ്ക്ക് വകതിരിവ് ഇല്ലാത്തവരുടെ പാര്‍ട്ടിയാണോ സിപിഐഎം. എന്തായാലും സമരപന്തല്‍ പൊളിച്ചു. മണി ആശാന്റെ ഭാഷയില്‍ പറഞ്ഞാല്‍ കുളം കലങ്ങി. എന്നാല്‍ ഇനി മീന്‍ പിടിച്ചാലോ...? അതേ, അത് തന്നെ.. അല്ലെ സത്യം. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ വഞ്ചിയും വലയുമായി അവരിങ്ങ് എത്തുകയും ചെയ്തു. എന്തായാലും ഈ പ്രവര്‍ത്തികൊണ്ട് ഉമ്മന്‍ചാണ്ടിക്ക് രണ്ട് ഉണ്ട് കാര്യം.
പ്രാദേശിക യു ഡി എഫ് ഈ സമരത്തെ പിന്തുണയ്ക്കേണ്ടതില്ല എന്ന തീരുമാനം ഏടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഉമ്മന്‍‌ചാണ്ടി ഹീറോയിസം കാട്ടിയത് എന്നോര്‍ക്കണം. പാര്‍ട്ടിയിലോ മുന്നണിയിലോ ഒരു പദവിയും വേണ്ടെന്ന് തുറന്നുപറഞ്ഞാണ് ഉമ്മന്‍‌ചാണ്ടിയുടെ പ്രവര്‍ത്തനം. ഈയൊരു പ്രവര്‍ത്തിയിലൂടെ ഒരു പദവിയുമില്ലാത്ത ഉമ്മന്‍‌ചാണ്ടി ‘മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി’യെക്കാള്‍ കരുത്തനാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.
കെ പി സി സി അധ്യക്ഷനോ പ്രതിപക്ഷനേതാവിനോ കിട്ടാത്ത സ്വീകാര്യതയാണ് ജനങ്ങളുടെ ഇടയില്‍ ഉമ്മന്‍‌ചാണ്ടിക്ക്. പെമ്പിളൈ ഒരുമൈയുമായി ഒരു ബന്ധവും വേണ്ടെന്നും എം എം മണിക്കെതിരെ യു ഡി എഫ് പ്രത്യേകമായി സമരം നയിച്ചാല്‍ മതിയെന്നുമായിരുന്നു യു ഡി എഫ് പ്രാദേശിക ഘടകത്തിന്‍റെ തീരുമാനം. ആ സാഹചര്യം നിലനില്‍ക്കെയാണ് പെമ്പിളൈ ഒരുമൈയുടെ സമരം ഏറ്റെടുക്കുന്നതായി ഉമ്മന്‍‌ചാണ്ടി പ്രഖ്യാപിച്ചത്.
ഈ പ്രഖ്യാപനത്തിലൂടെ താന്‍ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുകളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് പരോക്ഷമായി പ്രഖ്യാപിക്കുകയാണ് ഉമ്മന്‍‌ചാണ്ടി ചെയ്തിരിക്കുന്നത്. ഇത് രമേശ് ചെന്നിത്തലയുടെ ഉറക്കം കെടുത്തുമെന്ന് പറയാതെ തരമില്ല. കോണ്‍ഗ്രസ് അല്ലെങ്കില്‍ യു ഡി എഫ് എന്നുപറയുന്നത് കേരളത്തില്‍ ഉമ്മന്‍‌ചാണ്ടിയാണെന്ന് വീണ്ടും തെളിയിക്കുന്നതാണ്‌ കുഞ്ഞൂഞ്ഞിന്‍റെ മൂന്നാര്‍ പ്രകടനം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....