News Beyond Headlines

29 Friday
November

പിണറായിയെ വെട്ടിനിരത്താന്‍ ആയുധം ആശാന്‍

ഉണ്ണികൃഷ്ന്‍

മണിയെ ആയുധമാക്കി പിണറായി വിജയനെതിരെ സി പി എമ്മില്‍ പുതിയ നീക്കം.
പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തതോടെ പാര്‍ട്ടിക്കുള്ളില്‍ പിടിമുറുക്കാന്‍ ശ്രമം തുടങ്ങിയ പുതിയ ഗ്രൂപ്പു നേതാക്കളാണ് മണി ആശാനെ ആയുധമാക്കി കളത്തില്‍ ഇറങ്ങുന്നത്.
മണിവിഷയം ചര്‍ച്ചചെയ്യുന്ന സംസ്ഥാന സമിതിയോഗത്തില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നാണ് ഹെഡ് ലൈന്‍ കേരളയ്ക്ക് ലഭിക്കുന്ന വിവരം. മന്ത്രി തോമസ്എസക്, പി ബി അംഗം എം എ ബേബി, എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് , പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യമന്ത്രിയുമായി അത്ര രസത്തിലല്ല എന്നുള്ളത് പരസ്യമായ രഹസ്യമാണ്.
ഇവരുടെ നേതൃത്വത്തിലാണ് പുതിയ പടനീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നതും. വി എസ് പക്ഷത്തെ പ്രമുഖരായ പഴയ നേതാക്കളില്‍ ചിലരും ഇവര്‍ക്കൊപ്പം അണിനിരന്നിട്ടുണ്ട്. സര്‍ക്കാരിന്റെ പരാജയം പാര്‍ട്ടിക്കുള്ളില്‍ ചരര്‍ച്ചയാക്കികൊണ്ട് പിണറായി വിജയനെയും അനുകൂലികളെയും നിശബ്ദരാക്കുവാനാണ് ഇവരുടെ ശ്രമം. രണ്ട് ജില്ലാ സെക്രട്ടറിമാരുടെ പിന്‍തുണയും ഇക്കൂട്ടര്‍ നേടിയെടുത്തിട്ടുണ്ട്.
കോട്ടയം ജില്ലാകമ്മിറ്റിയില്‍ അടുത്തിട നടന്ന ഫോണ്‍ചോര്‍ത്തല്‍ വിവാദവും, ബാങ്ക് ലോണ്‍ വിവാദവുമെല്ലാം ഇതിന്റെ തുടര്‍ച്ചയാണ്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്റെ സമയത്ത് ബേബിയുടെ നേതൃത്വത്തില്‍ ഒരു പുതിയ കൂട്ടായ്മയ്ക്ക് ശ്രമം നടന്നിരുന്നെങ്കിലും അതിന് വേണ്ട രീതിയില്‍ വേരോട്ടം ലഭിച്ചിരുന്നില്ല. വൈക്കം വിശ്വന്‍, ഗോവിന്ദന്‍ മാസ്റ്റര്‍, ഇ പി ജയരാജന്‍ എന്നിവരെ ഉപയോഗിച്ചായിരുന്നു അന്ന് ആ നീക്കത്തെ പിണറായി പരാജയപ്പെടുത്തിയത്. എന്നാല്‍ അന്നത്തെ സ്ഥിവിശേഷമല്ല നിലവില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് മുഖ്യമന്ത്രിക്ക് നേരിടേണ്ടി വരുന്നത്. ഭരണത്തിന്റെ ഒരു ആനുകൂല്ല്യവും അനുഭവിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കഴിയാത്ത സ്ഥിയാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഉള്ളത്. പൊലീസ് സ്റ്റേഷനില്‍ പോലും നേരിട്ട് വിളിച്ച് കാര്യം പറയാനുള്ള അവകാശം മുഖ്യമന്ത്രി നേതാക്കള്‍ക്ക് നല്‍കിയിട്ടില്ല. അതു മറികടന്ന് വിവാദ കേസുകളില്‍ രഹസ്യമായി ഇടപെട്ട പലര്‍ക്കും തിക്താനുഭവമാണ് ഉണ്ടായിട്ടുള്ളത്. മുന്‍കാലങ്ങളിലെപ്പോലെ ഭരണകാലത്ത് തിരുവനന്തപുരം കറങ്ങി ഭരണത്തിന്റെ ആളുളായി വിലസുക എന്ന കാര്യം സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് മാത്രമല്ല ഘടകക്ഷികള്‍ക്ക് പോലും ലഭിക്കുന്നില്ല. ഇതുമൂലം നേതാക്കളില്‍ ഭൂരിപക്ഷവും പിണറായിക്ക് എതിരാണന്ന വിശ്വാസത്തിലാണ് എതിരാളികള്‍.
സര്‍ക്കാര്‍ ഇത്രയേറ പ്രതിസന്ധിയില്‍ പെട്ടിട്ടും പാര്‍ട്ടി സെക്രട്ടറി അടക്കം ഒരു നേതാവും സര്‍ക്കാരിനുവേണ്ടി ഊര്‍ജസ്വലമായി രംഗത്ത് വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തനിയെ പരിഹരിക്കട്ടെ എന്ന നിലയിലാണ് അവര്‍ കാര്യങ്ങളെ നോക്കി കാണുന്നത്.
വി എസ് അച്ചുതാന്ദന്‍ മാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കാള്‍ , പാര്‍ട്ടിയുടെ പിന്‍തുണ ലഭിക്കാത്തതാണ് മുഖ്യമന്ത്രിയെ കൂടുതലും വലയ്ക്കുന്നത്. ഇ പി ജയരാജന്റെ പുറത്താക്കലിന് ഇടയായ വിഷയം തന്നെ സംസ്ഥാന സെക്രട്ടറിയുടെ ജാഗ്രത കുറവാണെന്നാണ് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ അത് മുഖ്യമന്ത്രിക്കെതിരെ തിരിക്കുകയാണ് ഉണ്ടായത്. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനെ പോലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് എതിരാക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിച്ചിരുന്നു. അതിനാല്‍ പുതിയ കളിയിലും തീ പാറും എന്ന് ഉറപ്പാണ്.
വരും ദിവസങ്ങളില്‍ സി പി എമ്മിനുള്ളിലെ ചര്‍ച്ച പാര്‍ട്ടിയുടെയും ഭരണത്തിന്റെ മേധാവിത്വം പിടിക്കാനുള്ള പുതിയ നീക്കമായിരിക്കും

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....