News Beyond Headlines

29 Friday
November

‘നാക്കുളുക്കി നിയമസഭ സമ്മേളനം’ !

നാവ് പിഴച്ചതിന്റെ പേരില്‍ വിവാദത്തിലായ മന്ത്രി എം.എം മണിയെ രാജിവെയ്പ്പിക്കാനും പ്രതിരോധിക്കാനുമുള്ള ഏറ്റമുട്ടലില്‍ നിയമസഭയില്‍ ഇന്നലെ നടന്നത് നാവ് പിഴവിന്റെ വെടിക്കെട്ട് ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും തിരുവഞ്ചൂര്‍ രാധാകൃഷ്ണും കെ.എം മാണിക്കുമാണ് നാക്കുളുക്കിയത്. രാജിവെക്കാത്ത എം.എം മണിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഞാനും എന്റെ പാര്‍ട്ടിയും രാജിവെയ്ക്കുന്നു. മണിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ ബഹളത്തിനിടെയാണ് പാല മെമ്പര്‍ കെ.എം മാണിയുടെ നാക്ക് പിഴ നിയമസഭയില്‍ ഉയര്‍ന്നത്. സംഘര്‍ഷഭരിതമായിരുന്ന നിയമസഭയില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ നാക്കുപിഴയില്‍ ചിരിയുടെ അമിട്ടുകള്‍ പൊട്ടിച്ചിതറി.
സഭ തുടങ്ങിയതു മുതല്‍ അന്തരീക്ഷം പ്രക്ഷുബ്ധമായിരുന്നു. മൂന്നാറും എം.എം മണിയും ബഹളമയമാക്കി. ഇതിനിടെയാണ് ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് മുഖ്യമന്ത്രിയും തിരുവഞ്ചൂരും കെ.എം മാണിയും നാക്ക് പിഴയില്‍ ചിരിപടര്‍ത്തിയത്. തിരുവഞ്ചൂരിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനും നാവുപിഴച്ചത്. പാപ്പാത്തിച്ചോലയെ ചപ്പാത്തി, ആ ചപ്പാത്തിച്ചോല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്നീട് അദ്ദേഹം തിരുത്തി.
സ്ഥിരമായി നാവു പിഴയ്ക്കുന്നയാളാണ് തിരുവഞ്ചൂര്‍. ആ പതിവ് തെറ്റിച്ചില്ല. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയത് തിരുവഞ്ചൂരായിരുന്നു. മണിയെ തള്ളി മുഖ്യമന്ത്രി, മുഖ്യമന്ത്രി പറഞ്ഞ വാചകം ഞാന്‍ ഒന്ന് വായിക്കാം. പെണ്‍കള്‍… പെണ്‍മട്രേ… പെണ്‍പേര്‍… പെമ്പിളൈ എരുമ! ഏറെ നേരം തിരുവഞ്ചൂര്‍ തപ്പിത്തടഞ്ഞു. തിരുവഞ്ചൂരിന്റെ വെപ്രാളം കണ്ട് പിന്നിലിരുന്ന കെ മുരളീധരന്‍ ചിരിയടക്കാന്‍ ഏറെ പാടുപെടുന്നത് കാണാമായിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം പല എം.എല്‍.എമാരും ചിരിയടക്കാന്‍ ഏറെ പാടുപെട്ടു. പെമ്പിളൈ ഒരുമ എന്ന് അടുത്തിരുന്ന കെ.സി ജോസഫ് പറഞ്ഞു കൊടുത്താണ് തിരുത്തിച്ചത്. തിരുവഞ്ചൂര്‍ തപ്പിത്തടയല്‍ തുടരുന്നതിനിടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ചിരിയടക്കാന്‍ പാടുപെടുന്നത് കാണാമായിരുന്നു.
ഇതിനെല്ലാം പിന്നാലെയായിരുന്നു കെ.എം മാണിയുടെ വലിയ നാക്കുപിഴ എത്തിയത്. പ്രതിപക്ഷം വാക്കൗട്ട് നടത്താതെ ബഹളം തുടരുന്നതിനിടെ മാണിയും ഒ രാജഗോപാലും ഒരു പോലെ എഴുന്നേറ്റു. ആര് ആദ്യ പ്രസംഗിക്കുമെന്നതില്‍ തര്‍ക്കമായി. ഒടുവില്‍ അന്‍പതാണ്ട് തികച്ച മാണി തന്നെ നവാഗതനായ രാജഗോപാലിനെ സീറ്റിലിരുത്തി പ്രസംഗിച്ചു.
രാജിവെക്കാത്ത എം.എം മണിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഞാനും ‘ഞാനും എന്റെ പാര്‍ട്ടിയും രാജിവെക്കുന്നുവെന്ന്’. സ്പീക്കര്‍ എടുത്തു ചോദിച്ചു മാണിയും പാര്‍ട്ടിയും രാജി വെച്ചോ എന്ന്. ഇതോടെ രാജിവെച്ചിട്ടില്ല വാക്കൗട്ട് നടത്തുന്നുവെന്ന് വ്യക്തമാക്കി മാണി തടിയൂരി. എന്തായാലും അങ്കക്കലി കണ്ട് മുഷ്ടി ചുരുട്ടാന്‍ നിന്നവര്‍ക്കൊക്കെ ചിരിച്ച് മണ്ണു നിന്നാനായിരുന്നു യോഗം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....