News Beyond Headlines

29 Friday
November

അപ്പോള്‍ ഇതിനായിരുന്നു രമണ്‍ ശ്രീവാസ്തവ

ഉണ്ണികൃഷ്ണന്‍

രാഷ്ട്രീയ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലും, അതിന്റെ ഗുണഫലങ്ങള്‍ നേടിയെടുക്കുന്നതിലും പിണറായി വിജയനെപോലെ കണിശക്കാരനായ ഒരു രാഷ്ട്രീയക്കാരെനെ കണ്ടെത്തുക പ്രയാസമാണ്. പാര്‍ട്ടിക്കാര്യത്തിലായാലും, ഭരണകാര്യത്തിലായാലും കടകിട വിട്ടുകൊടക്കുന്ന കൂട്ടത്തിലല്ല പിണറായി. സി പി എമ്മിന് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത ബന്ധങ്ങള്‍ സൂക്ഷിച്ചിരുന്ന സെന്‍കുമാറിനെ സര്‍ക്കാര്‍ എത്തുമ്പോള്‍ തന്നെ നീക്കും എന്നകാര്യത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് സംശയമുണ്ടായിരുന്നില്ല. സെന്‍കുമാര്‍ കേസിലേക്ക് നീങ്ങിയപ്പോഴും ഒരു ഉദ്യോഗസ്ഥനും , സര്‍ക്കാരും തമ്മിലുള്ള കേസ് എന്നതിനപ്പുറം ഇടതുമുന്നണി സര്‍ക്കാരും, സര്‍ക്കാര്‍ വിരുദ്ധരാഷ്ട്രീയവും തമ്മിലുള്ള കേസ് ആയിട്ടണ് മുഖ്യമന്ത്രി വിഷയത്തെ സമീപിച്ചത്.
നിയമ സഭയില്‍ രേഖാമൂലം മറുപടി നല്‍കുമ്പോഴും ഈ രാഷ്ട്രീയം മുഖ്യമന്ത്രി വളരെ കൃത്യമായി ഉപയോഗിച്ചിരുന്നു. ഇന്നലെ സുപ്രീംകോടതിയുടെ വിധി വരുമ്പോഴും , താന്‍ ഇതു തന്നെയാണ് പ്രതീക്ഷിച്ചിരുന്നത് എന്ന രീതിയില്‍ വളരെ കൃത്യതയോടെ രാഷ്ട്രീയമായ മറുപടിയാണ് അദ്ദേഹത്തില്‍ നിന്ന് ഉണ്ടായത്. കേസിലെ തിരിച്ചടിയെക്കുറിച്ച് മറ്റാരെക്കാളും ബോധ്യമുണ്ടായിരുന്ന മുഖ്യമന്ത്രി ജേക്കബ് തോമസിനെക്കൊണ്ട് അവധി എടുപ്പിച്ചതും, രമണ്‍ ശ്രീവാസ്തവയെ പൊലീസ് ഉപദേശകനാക്കി എത്തിച്ചതും ഇതേ ലക്ഷ്യത്തോടെയാണ്. രണ്ടിലും മുഖ്യമന്ത്രി ലക്ഷ്യമിട്ട രാഷ്ട്രീയം കാണാതിരുന്ന മാധ്യമങ്ങളും, പ്രതിപക്ഷവും വ്യക്തിഗത വിമര്‍ശനങ്ങളോ കഴിവില്ലായ്മയോ ആയിട്ടാണ് ഈ തീരുമാനങ്ങളെ കണ്ടത്. എന്നാല്‍ തനിക്ക് വ്യക്തമായ ധാരണയുള്ള പൊലീസ് നയം നടപ്പിലാക്കാന്‍ ഏറ്റവും അടുപ്പമുള്ള പൊലീസ് ഒഫീസര്‍ വേണം എന്ന കാര്യത്തില്‍ മാറ്റാരെക്കാളും ഉറച്ച തീരുമാനമായിരുന്നു പിണറായി വിജയന്. കൊടിയേരിബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്ന സമയത്ത് പൊലീസ് തലവനായിരുന്ന ശ്രീ വാസ്തവയുമായി ഏറ്റവും അടുത്ത ബന്ധം അന്നത്തെ പാര്‍ട്ടി സെക്രട്ടറിക്ക് ഉണ്ടായിരുന്നു. അതിനേക്കാള്‍ ഉപരിനിലവില്‍ ഇന്ത്യയിലെ പൊലീസ് സംവിധാനങ്ങളുമായി ഏറ്റവും മികച്ച ബന്ധമുള്ള റിട്ടയേര്‍ഡ് ഓഫീസര്‍ കൂടിയാണ് ശ്രീ വാസതവ. അതിനാല്‍ നിയമനത്തെ നിയമപരമായോ , രാഷ്ട്രീയമായോ എതിര്‍ക്കുക പ്രയാസമാണ്. ചാരക്കേസ് മാധ്യമങ്ങള്‍ കെട്ടിചമച്ച കേസാണന്ന വിവരം പുറത്തുവന്നപ്പോള്‍ നമ്പി നാരായണനും ശ്രീവാസ്തവയ്ക്കും വേണ്ടി ആദ്യം സംസാരിച്ചതും ഇന്നത്തെ മുഖ്യമന്ത്രിയായിരുന്നു.
ആ ബന്ധങ്ങളാണ് ചീഫ് സെക്രട്ടറി റാങ്കില്‍ പൊലീസ് ഉപദേശകന്‍ എത്താന്‍ കാരണം. നിലവില്‍ കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ ഉദ്യോഗകവിന്യാസം ഇപ്രകാരമാണ് ആഭ്യന്തരമന്ത്രി, ചീഫ്‌സെക്രട്ടറി പദവിയുള്ള ഉപദേശകന്‍, ഡിജിപി . ചുരുക്കത്തില്‍ മുഖ്യമന്ത്രി പൊലീസിനെ നിയന്ത്രിക്കുക ഉപദേശകനിലൂടെ ആയിരിക്കുമെന്ന് ചുരുക്കം.
കഴിഞ്ഞ ശനിയാഴ്ച്ച തിരുവനന്തപുരത്ത് നടന്ന പൊലീസ് യോഗത്തില്‍ ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുന്ന നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അടുത്ത മാസം ആദ്യം കൊച്ചിയിലും, പിന്നീട് കണ്ണൂരും യോഗം നടക്കുന്നുണ്ട്. മറ്റ് ഉപദേശകര്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെങ്കില്‍ ഭരണഘടന അനുവദിക്കുന്ന അധികാരം ഉപയോഗിച്ച് തന്നെയാകും ശ്രീ വാസ്തവയുടെ പ്രവര്‍ത്തനം. പൊലീസിലെ മുതിര്‍ന്ന ഒാഫീസര്‍ നല്‍കിയ വിവരം അനുസരിച്ചാണെങ്കില്‍ എസ് പി തലം വരെ നേരിട്ട് ഉപദേശകന്‍ ഇടപെടും എന്ന സൂചന നല്‍കിയിട്ടുണ്ട്.
ഇനി സ്വന്തം അധികാരം പൂര്‍ണ്ണതോതില്‍ ഉപയോഗിക്കണമെങ്കില്‍ ശ്രീ വാസ്തവയോടു റിപ്പോര്‍ട്ടു ചെയ്തു വേണം സെന്‍കുമാറിന് നില്‍ക്കാന്‍ . കേസില്‍ തിരിച്ചടി എന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുമ്പോഴും തന്റെ പിടിയിലേക്ക് പൊലീസിനെ മാറ്റിയ കുറുക്കുവഴി ആരും തിരിച്ചറിയാത്തതിന്റെ ആത്മവിശ്വാസം പിണറായി എന്ന തന്ത്രശാലിയായ രാഷ്ട്രീയക്കാരനില്‍ കാണാം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....