അടിമാലിയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പൊതു പരിപാടിയില്‍ ആയിരുന്നു എം.എം മണിയുടെ വിവാദപ്രസ്താവന. ഇടുക്കിയില്‍ നടന്ന ചരിത്രപ്രസിദ്ധമായ പെമ്പിള്ളെ ഒരുമൈ സമരത്തെ അധിക്ഷേപിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പൊമ്പളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളുമാണ് അവിടെ നടന്നിട്ടുള്ളത്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി എന്നും അസഭ്യച്ചുവ കലര്‍ന്ന ഭാഷയില്‍ എം എം മണി പറഞ്ഞു. ഒന്നാം മൂന്നാർ ഒഴിപ്പിക്കൽ കാലത്ത് ദൗത്യസംഘതലവനായിരുന്ന സുരേഷ് കുമാറും മാധ്യമപ്രവർത്തകരും സർക്കാർ ഗസ്റ്റ് ഹൗസിൽ മദ്യപാനത്തിലായിരുന്നുവെന്നും പെമ്പിള്ളെ ഒരുമൈ സമരകാലത്ത് നടന്നത് വൃത്തികെട്ട പ്രവര്‍ത്തികളാണെന്നുമാണ് എം.എം മണിയുടെ പ്രസ്താവന.എം.എം മണിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം :
"പണ്ട് സുരേഷ്‌കുമാര്‍ വന്നിട്ട് കള്ളുകുടി. കെയ്‌സ് കണക്കിനായിരുന്നു ബ്രാന്റി. എവിടെ നമ്മുടെ പൂച്ച. പഴയ പൂച്ച.. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കുടിയും സകലപരിപാടിയും ഉണ്ടായിരുന്നു. പെമ്പള്ളെ ഒരുമെയ് നടന്നു. അവിടെയും കുടിയും സകലപരിപാടികളും ഉണ്ടായിരുന്നു. ആ..മനസ്സിലായില്ലെ, അവിടെ കാട്ടിലായിരുന്നു സകലപരിപാടികളും. ഒരു ഡിവൈഎസ്പി ഉണ്ടായിരുന്നല്ലോ, എന്താ സജിയോ..? എല്ലാവരും കൂടിയ . ഇതൊക്കെ ഞങ്ങള്‍ക്കറിയാം. ചാനലുകാരും കൂടെ പൊറുതിയായിരുന്നു...പിന്നെ ആഹാ...പുള്ളിക്ക് ഉപേക്ഷിക്കാന്‍ പറ്റുമോ...?പലതും കേള്‍ക്കുന്നുണ്ട്. അതൊന്നും ഞാനിവിടെ പറയുന്നില്ല..'. ഒരു കഴിവുകെട്ട കളക്ടറാണ് ജി ആര്‍ ഗോകുല്‍. എന്നാല്‍ ദേവികുളം സബ് കലക്ടർ വി. ശ്രീറാമാവട്ടെ വെറും ചെറ്റയും. അതിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണമാണ് ടോം സക്കറിയയ്ക്കെതിരെ കേസ് എടുത്തത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും യുഡിഎഫ് നേതാക്കളെയും ഊളമ്പാറയ്ക്കു വിടേണ്ട സമയമായി.
പക്ക ആർഎസ്എസുകാരനാണ് ചെന്നിത്തല. സബ് കലക്ടർ വളരെ യോഗ്യനാണെന്ന സർട്ടിഫിക്കറ്റ് ചെന്നിത്തല കൊടുത്തിട്ടുണ്ട്. ചെന്നിത്തലയുടെ നിലവിലുള്ള പശ്ചാത്തലം കൂടി കണക്കിലെടുക്കുമ്പോള്‍ സബ് കലക്ടർ വർഗീയവാദിയാണെന്ന തന്റെ വാദം ശരിയാണെന്നാണ് തെളിയുന്നതെന്നും മണി പറയുന്നു". ഒരു സ്വകാര്യ ചാനല്‍ പുറത്ത് വിട്ട മണിയുടെ വിവാദപ്രസംഗമാണിത്.
വിവാദപരാമര്‍ശനത്തിനെതിരെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് വന്നിരിക്കുകയാണ്. അതേസമയം പെമ്പിളൈ ഒരുമ കൂട്ടായ്മക്കെതിരെ മന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെ അവരുടെ നേതാവ് ഗോമതി രംഗത്തെത്തി. മണി നേരിട്ട് വന്ന് മാപ്പു പറയുന്നത് വരെ സമരം ചെയ്യുമെന്നും ഗോമതി പറഞ്ഞു. എന്തായാലും ഉടന്‍തന്നെ മറ്റൊരു സത്യപ്രതിജ്ഞയ്ക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടല്ലോ. കേരളരാഷ്ട്രീയത്തിലെ ഇനിയുള്ള മണിക്കൂറുകള്‍ കാത്തിരുന്ന് കാണാം.!
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....