ഡല്‍ഹി ബ്യൂറോ
ന്യൂഡല്‍ഹി: രാജ്യസഭയില്‍ ജയിക്കാന്‍ സീതാറാംയച്ചൂരി രാഹുല്‍ ഗാന്ധിയുടെ സഹായം തേടിയത് കേരളനേതാക്കള്‍ക്ക് തിരിച്ചടിയായി.
പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കളുടെ നിലപാടും പ്രശ്‌നത്തില്‍ നിര്‍ണ്ണായകമാവും.
സിപിഎം കോണ്‍ഗ്രസ് സഖ്യത്തിലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ മല്‍സരിച്ചത്. ഇതിനെതിരെ സിപിഎമ്മിനകത്ത് വലിയ വിമര്‍ശനങ്ങളുയരുകയും ചെയ്തു. സിപിഎമ്മിന്റെ തീരുമാനത്തെ ലംഘിച്ചാണ് സഖ്യമുണ്ടാക്കിയതെന്ന വിലയിരുത്തലായിരുന്നു പിബിയിലും പാര്‍ട്ടി കോണ്‍ഗ്രസിലും ഉടലെടുത്തത്. സഖ്യം സംസ്ഥാന നേതൃത്വത്തിന്റെ മാത്രം ഉത്തരവാദിത്തം എന്ന വിമര്‍ശനവുമുയര്‍ന്നിരുന്നു. ഇടതുപാര്‍ട്ടികളുടെ ഐക്യവും വിശാലസഖ്യവുമാണ് നടപ്പിലാക്കേണ്ടതെന്ന നിലപാടിലായിരുന്നു അവരെത്തിയിരുന്നത്. ഈ തീരുമാനത്തിനെതിരാണ് യച്ചൂരിയുടെ നീക്കം. വി എസ് അടക്കമുള്ള നേതാക്കളുടെ പ്രതികരണം നിര്‍ണ്ണായകമായേക്കും. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തിനോട് അനുകൂല നിലപാടല്ല വി എസ് സ്വീകരിച്ചിരുന്നത്.
കോണ്‍ഗ്രസ് നേതാക്കളുമായി ഒരു സൗഹൃദവുപാടില്ലന്ന നിലപാടാണ് കാലങ്ങളായി വി എസ് അനുകൂലികള്‍ സ്വീകരിക്കുന്നത് .
ബി ജെ. പി യെ പ്രതിരോധിക്കുന്നതിനും യച്ചൂരിയുടെ തീരുമാനം മൂലം പ്രശ്‌നം ഉണ്ടാവുക കേരളത്തിലാണ്.
പിന്തുണ തേടി യച്ചൂരി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടത്. ബംഗാളില്‍നിന്നുള്ള എംപിയായ യച്ചൂരിയുടെ കാലാവധി ഓഗസ്റ്റിലാണ് അവസാനിക്കുന്നത്. ഇതോടെ കോണ്‍ഗ്രസ് വിരുദ്ധത കേരളത്തില്‍ പറയാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ ചെന്ന് എത്തിയിരിക്കുന്നത് . കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും, യച്ചൂരിന്റെ കോണ്‍ഗ്രസിന്റെ കൂടി സ്ഥാനാര്‍ത്ഥിയായിരിക്കുമെന്ന് രാഹുല്‍ ഉറപ്പുനല്‍കിയെന്നാണ് യച്ചൂരിയുമായി അടുപ്പമുള്ള നേതാക്കള്‍ ഹെഡ് ലൈന്‍ കേരളയോട് പറഞ്ഞത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയോ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെയെ പിന്തുണയില്ലാതെ യച്ചൂരിക്കു രാജ്യസഭയിലെത്താന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പിന്തുണ തേടാന്‍ യച്ചൂരി തീരുമാനിച്ചത്. ഇക്കാര്യത്തില്‍ പിബിയിലെ എല്ലാ അംഗങ്ങളുടെയും പിന്‍തുണ യച്ചൂരിക്ക് ലഭിച്ചിട്ടില്ല എന്നാണ് സൂചന.
വരും ദിവസങ്ങളില്‍ ഇത് വലിയ പ്രത്‌സന്ധിയാണ് സി പി എമ്മിന് ഉണ്ടാക്കുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....