ഗള്‍ഫ് ഡെസ്‌ക്
ദുബായ്: വിദേശത്തു കഷ്ടപ്പെട്ട് ജോലിചെയ്ത കാശുണ്ടാക്കി മക്കളെ പഠിപ്പിക്കാമെന്ന പ്രവാസിയുടെ സ്വപ്നങ്ങള്‍ തകര്‍ന്നു. ഇന്ത്യയില്‍ എന്‍ജിനീയറിങ്ങ് സീറ്റുകളിലെ എന്‍ ആര്‍ ഐ ക്വാട്ടയില്‍ മക്കളെ പ്രവേശിപ്പിച്ചിരുന്ന നൂറുകണക്കിന് ആളുകളുടെ സ്വപ്‌നങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തത്.
അഞ്ച് വര്‍ഷമെങ്കിലും വിദേശത്ത് പഠിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് എന്‍ജിനീയറിങ് പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടാണ് കേന്ദ്ര ഉത്തരവ്. നിലവില്‍ എന്‍ജിനിയറിങ് പ്രവേശനത്തിന് മാത്രമാണ് വിലക്ക് വന്നതെങ്കിലും ഈ അദ്ധ്യനവര്‍ഷം തന്നെ മറ്റ് പ്രൊഫഷ്ണല്‍ കോഴ്‌സുകളിലേക്കും ഈ നിയമം ബാധകമാകും. ഈ വര്‍ഷം തന്നെ മെഡിക്കല്‍ പ്രവേശനത്തിനും ഈ അഞ്ച് വര്‍ഷ പരിധിയിലൂടെ നേരിട്ടുള്ള പ്രവേശനം വിലക്കുമെന്നാണ് സൂചന. വിദേശത്ത് രണ്ട് വര്‍ഷം പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിച്ച് പാസാകുന്നവര്‍ക്ക് ഇന്ത്യയില്‍ നേരിട്ട് എന്‍ജിനീയറിങ് പ്രവേശനം തേടാമെന്ന പ്രവാസി വിദ്യാര്‍ഥികളുടെ നേരിട്ടുള്ള പ്രവേശന പദ്ധതിയാണ് കാലപരിധി അഞ്ച് വര്‍ഷമാക്കിയ ഉത്തരവിലൂടെ കേന്ദ്രം റദ്ദാക്കിയത്. എന്‍ആര്‍ഐ ക്വാട്ട ഇപ്രകാരം ഫലത്തില്‍ എടുത്തുകളഞ്ഞിരിക്കുന്നു. നിശ്ചിത കാലപരിധി പൂര്‍ത്തീകരിക്കാത്തവര്‍ ഇനി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം എന്‍ട്രന്‍സ് പരീക്ഷയെഴുതണം. എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പ്രത്യേകം കോച്ചിങ്ങിന് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി മത്സരിക്കാന്‍ പ്രവാസി വിദ്യാര്‍ഥികളില്‍ നല്ലൊരു പങ്കിനും കഴിഞ്ഞെന്നു വരില്ല. ഇതുമൂലമാണ് നേരിട്ടുള്ള എന്‍ആര്‍ഐ ക്വാട്ടയിലൂടെ പലരും ഇന്ത്യയില്‍ പഠനം നടത്തുന്നത്.
ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ പ്രവേശനം നേടിയ നാല്‍പതിനായിരത്തോളം വിദ്യാര്‍ഥികള്‍ക്കാണ് എന്‍ജിനിയറിങ് പഠനനിഷേധം. ഇവരില്‍ സിംഹഭാഗവും മലയാളി കുട്ടികളാണ്. മക്കളുടെ പഠനത്തിനായി അവരെ മടക്കി നാട്ടിലേക്ക് അയക്കേണ്ട ഗതികേടിലായിരിക്കുകയാണ് ഭൂരിഭാഗം പ്രവാസികളും. കാരണം ഉന്നത പഠനം വദേശത്ത് പലര്‍ക്കും താങ്ങാവുന്നതിലും അധികമായതിനാണ് അവര്‍ എന്‍ ആര്‍. ഐ ക്വാട്ട തേടുന്നത്. ബാങ്ക് വായ്പകൂടി ലഭിക്കുന്നതിനാല്‍ മികച്ച കോഴ്‌സുകളില്‍ മക്കളെ ചേര്‍ക്കാന്‍ പലര്‍ക്കും സാധിച്ചിരുന്നു ആ സ്വപ്‌നമാണ് പൊലിഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....