News Beyond Headlines

29 Friday
November

പിണാറായി തകര്‍ത്തത് രണ്ടാം വിമോചന സമരനീക്കം

പി എസ് രാജേഷ്

പാപ്പാത്തിച്ചോലയില്‍ കുരുശുനീക്കിയ റവന്യൂ ഉദ്യോഗസ്ഥരെ പരസ്യമായി വിമര്‍ശിച്ച മുഖ്യമന്ത്രി തകര്‍ത്തത് ഒരു വിഭാഗം ക്രൈസ്തവ സഭാനേതാക്കളുടെ കൂട്ടുപിടിച്ച് സര്‍ക്കാരിനെതിരെ സമരം ചെയ്യാനുള്ള ഗൂഡനീക്കം.
കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉന്നത സഭാതലവന്റെ പിന്‍തുണയോടെയാണ് സര്‍ക്കാരിനെതിരായ നീക്കങ്ങള്‍ക്ക് തുടക്കമിടാന്‍ തീരുമാനിച്ചത്. കുരിശു സ്ഥാപിച്ചത് സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണെങ്ക ിലും പരിശുദ്ധ രൂപത്തെ തകര്‍ത്ത രീതി ശരിയല്ലന്ന ആരോപണവുമായി രംഗത്തു വരാനാണ് ഇവര്‍ തീരുമാനിച്ചത്. ഇതിന് ഉതകുന്ന രീതിയില്‍ പത്രപ്രസ്താവനയും കൊച്ചിയില്‍ തയാറായിരുന്നു.
ഇക്കാര്യം ഇന്റലിജന്‍സ് വിഭാഗം കൃത്യമായി മുഖ്യമന്ത്രിയെ അറിയിച്ചതോടെയാണ് കോട്ടയത്ത് സി ഐ ടി യു വേദിയില്‍ ഉദ്യോഗസ്ഥര്‍ കൂടിയാലോചനകള്‍ നടത്തണമായിരുന്നു. കുരിശു തകര്‍ത്തത് ശരിയായില്ല എന്ന പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയത്. ഇന്റലിജന്‍സ് കൂടാതെ സഭയുമായി അടുപ്പമുള്ള കേരളകോണ്‍ഗ്രസ് (ജനാധിപത്യം) ഉന്നതനും ഇത് സംബന്ധിച്ച് സി പി എം നേതാക്കളെ വിവരം അറിയിച്ചിരുന്നു.
പിണറായി പാര്‍ട്ടി സെക്രട്ടറിയായിരുന്ന സമയത്ത് നടത്തിയ നികൃഷ്ടജീവി പ്രയോഗം കൂടി ഉള്‍പ്പെടുത്തി പ്രശ്‌നത്തെ കത്തിക്കാനായിരുന്നു തീരുമാനം. ഇതോടെ ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കലും അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് ഇക്കൂട്ടര്‍ കണക്ക് കൂട്ടിയിരുന്നു. സ്വയം വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരസ്യമായ ഏറ്റുപറച്ചില്‍ പ്രക്ഷോഭങ്ങള്‍ക്ക് അരങ്ങ ഒരുക്കിയവരെ തകര്‍ത്തു കളഞ്ഞു.
ഇപ്പോള്‍ കേരളമൊട്ടകെ നടക്കുന്ന ബിവറേജസ് വിരുദ്ധസമരത്തിന്റെ മാതൃകയിലാണ് സമരം നടത്താന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിലെ ഉന്നത് നേതാവ്. പഴയ ഒരു യു ഡി എഫ് ഘടകക്ഷി നേതാവ് എന്നിവരാണ് ഇതിനു പിന്നില്‍ ഉണ്ടായിരുന്നത്.
കുരിശുതകര്‍ക്കുന്നത് എല്‍ഡിഎഫ് നയമാണോയെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നു കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഡോ. വര്‍ഗീസ് വള്ളിക്കാട്ട് ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമായിരുന്നുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. വള്ളിക്കാട്ടിന്റെ തുടര്‍ച്ചയായി രംഗത്ത് വരാന്‍ മറ്റു പലരും തീരുമാനിച്ചിരുന്നു.
ഭീതിപടര്‍ത്തി കുരിശുപൊളിച്ചുമാറ്റാന്‍ ശ്രമിച്ചത് അവിവേകമാണ്. ബാബറി മസ്ജിദ് സംഭവം ഓര്‍മപ്പെടുത്തുന്ന രീതിയിലാണു നടപടിയെന്നുമായിരുന്നുഡോ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ ആരോപണം.
കുരിശ് ആയുധമാക്കി ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ തടയാനുള്ള നീക്കത്തില്‍ സബ്കളക്ടറുടെ സംഘത്തിലെ ആര്‍ക്കെങ്കിലും മനസറിവുണ്ടോ എന്ന് പരിശോധിക്കണമെന്നും ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കയ്യേറ്റം ഒഴപ്പിക്കലില്‍ ജനവികാരം ഇളക്കാനുള്ള അവസരം കൊടുക്കരുതെന്നും, കൃത്യമായ ലിസ്റ്റ് തയാറാക്കി വന്‍കിട കയ്യേറ്റങ്ങള്‍ മാത്രം ആദ്യം ഒഴിപ്പിക്കണമെന്നും കളക്ടറേറ്റില്‍ യോഗം നടത്തി തീരുമാനിച്ച ശേഷമാണ് പാപ്പാത്തിച്ചോലയിലേക്ക് സംഘത്തെ അയച്ചത്. ഷെഡുകള്‍ പൊളിച്ചു നീക്കുക എന്ന നിര്‍ദ്ദേശമായിരുന്നു ഇവര്‍ക്ക് നല്‍കിയിരുന്നതെന്നുമാണ് ഹെഡ് ലൈന്‍ കേരളയോട് ഇടുക്കിയിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
കുരിശു പൊളിച്ചതിനെ മുതലെടുക്കുന്നതിനായി ഒരു കൂട്ടം ആളുകള്‍ അവിടെ എത്തിച്ചേര്‍ന്നത് എങ്ങനെയെന്നും, സംഘര്‍ഷ സ്ഥിതിയുണ്ടന്ന് വരുത്തുന്നതിനായി പെട്ടന്ന് 144 പ്രഖ്യാപിച്ചത് എന്തിനാണന്നും ഇന്റലിജന്‍സ് അന്വേഷിക്കുന്നുണ്ട്. അതും കൂടി ലഭിച്ചാല്‍ ഒരു പക്ഷെ റവന്യൂ തലത്തില്‍ ഒരു ശുദ്ധികലശത്തിന് ഇടയുണ്ട്.
പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കിയതിനെക്കുറിച്ചു ക്രൈസ്തവസഭകളില്‍ ഭിന്നാഭിപ്രായം. നടപടിയെ അനുകൂലിച്ചു യാക്കോബായ സഭയും സിറോ മലബാര്‍ സഭയും രംഗത്തുവന്നതാണ് സര്‍ക്കാരിന് ഇപ്പോള്‍ ആശ്വാസമായിരിക്കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....