നിര്‍ദ്ദിഷ്ട ദുബയ് പ്രൊജക്റ്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടെത്തിയ സ്ഥലത്ത് മന്ത്രിയും ദുബയ് രാജകുമാരനും ചെന്നപ്പോള്‍ കണ്ട കാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പുതിയ കണ്‍സ്ട്രക്ഷന്‍ മേഖലയ്ക്കായി കണ്ടെത്തിയ വനമേഖലയോട് ചേര്‍ന്നുള്ള സ്ഥലത്ത് ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷീദും, ഷെയ്ക്ക് മുഹമ്മദ് ബിന്‍ സെയ്ദും സന്ദര്‍ശനം നടത്തവെയാണ് ആ കാഴ്ച അവരെ ആകര്‍ഷിച്ചത് . ഹൗബാറ പക്ഷികളുടെ കുറെ മുട്ടകള്‍. ആ പക്ഷികളുടെ സങ്കേതകേന്ദ്രമായിരുന്നു ആ മേഖല.
മനുഷ്യര്‍ക്കൊപ്പം ഭൂമിയില്‍ ജീവിക്കാന്‍ പക്ഷിമൃഗാദികള്‍ക്കും അവകാശമുണ്ട്. അത് ലോകം അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. എങ്കിലും മനുഷ്യരുടെ എല്ലാം വെട്ടിപ്പിടിക്കുവാനുള്ള ആര്‍ത്തി ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരെ എപ്പോഴും കണ്ണടയ്ക്കുകയാണ് പതിവ്. പ്രത്യേകിച്ച് ഇന്ത്യ അതില്‍ തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കേരളമാണ്. മൂന്നാറിലെ സ്ഥലം കൈയേറ്റം തന്ന അതിനൊരു ഉത്തമ ഉദാഹരണമാണ്. കുരിശ് സ്ഥാപിച്ച് ഭൂമി കൈയേറ്റം. അപ്പോള്‍ തടയാന്‍ വരുന്നവരെ എതിര്‍ക്കാന്‍ കരങ്ങളുടെ എണ്ണം കൂടുമല്ലോ.
കിരീടവകാശികളായിരുന്നിട്ടുപോലും ഒരു വലിയ സംരംഭത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനം പോലും ആ പക്ഷികളുടെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്നതിനാല്‍ ആ സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് ആ സംരംഭം അവര്‍ മാറ്റി. പക്ഷികള്‍ സ്വസ്ഥമായി വളരട്ടെ, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മറ്റൊരിടത്താണെങ്കിലും നടത്താം. മുട്ടയ്ക്കുള്ളിലെ കുഞ്ഞുങ്ങളും അവറ്റകളുടെ വരവിനായ് കാത്തിരിക്കുന്ന പക്ഷികള്‍ക്കും മറ്റൊരു ആവാസവ്യവസ്ഥ സൃഷ്ടിച്ച് കൊടുക്കുവാന്‍ ആവില്ലല്ലോ. അതായിരുന്നു ആ ഭരണാധികാരികലുടെ ഉള്ളില്‍. ഇത്രയും വിശാലഹൃദയമില്ലെങ്കിലും വികസനത്തിന്റെ പേരില്‍ പാവങ്ങളെ തെരുവിലേക്ക് എറിയാതിരുന്നാല്‍ മതിയായിരുന്നു. സത്യത്തില്‍ ഇതൊക്കെ കാണുമ്പോഴാണ് ഭൂമി കൈയേറ്റത്തിന് കുടപിടിക്കുന്ന നമ്മുടെ നേതാക്കന്‍മാരെയൊക്കെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്...!
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....