എച്ച് കെ ഇന്‍വെസ്റ്റിഗേഷന്‍
ആന്ധ്രയിലെ മാവോയിസ്റ്റ് കേന്ദ്രത്തില്‍ മലയാളികളുടെ വന്‍ കഞ്ചാവ് കൃഷി. ഇടുക്കി ജില്ലയില്‍ നിന്നുള്ള ആളുകളെ ഉപയോഗിച്ചാണ് ഇവിടെ കൃഷി നടത്തുന്നതെന്നാണ് വിവരം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രം സംസ്ഥാന ആഭ്യന്തര വകുപ്പിന് നല്‍കി കഴിഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് ഇത് സംബന്ധിച്ച് ചില സൂചനകള്‍ നല്‍കയിരുന്നെങ്കിലും അതിലേക്ക് കാര്യമായ അന്വേഷണം പോയിരുന്നില്ല. എന്നാല്‍ പുതിയ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ എല്ലാ അന്വേഷണങ്ങള്‍ക്കും പിന്‍തുണ നല്‍കിയതോടെയാണ് ഫെബ്രുവരിയില്‍ ഈ റിപ്പോര്‍ട്ട് വീണ്ടും നല്‍കിയിരിക്കുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഉന്നതര്‍ ഇടുക്കിയില്‍ ഒന്നിലധികം തവണ പരിശോധനകള്‍ നടത്തിയതെന്നാണ് സൂചന.ആയുധങ്ങള്‍ വാങ്ങുന്നതിനടക്കമുള്ള പണം മാവോയിസ്റ്റുകള്‍ ഉണ്ടാക്കുന്നത് മയക്കുമരുന്ന് വില്‍പ്പനയിലൂടെയാണന്ന് നേരത്തെ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു അത് തെളിയിക്കുന്നതാണ് ഈ റിപ്പോര്‍ട്ട് .
ഇതനുസരിച്ച് ഇടുക്കി ജില്ലയിലെ ദേവികളും മേഖലയില്‍ നിന്നുള്ള 60 പേരിലേക്കാണ് അന്വേഷണം എത്തിയിരിക്കുന്നത്. ഇവരെ കാണാനില്ലെന്ന് ആര്‍ക്കും പരാതിയില്ല. അവര്‍ ആന്ധ്രയിലെ സിരിപ്പുരം ഗ്രാമത്തില്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാം.
അവര്‍ അവിടെ 'ഉപരിപഠനത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കും' പോയെന്നാണ് എല്ലാവരും, പറയുന്നത്'. ഇടുക്കിയിലെ കമ്പക്കല്ലില്‍ കഞ്ചാവുകൃഷി ഇല്ലാതായതോടെ ഇടുക്കിയിലെ കഞ്ചാവു കൃഷിക്കാര്‍ കുടിയേറിയതു സിരിപ്പുരത്തും നരശിപട്ടണത്തുമായിരുന്നു.
ഒഡീഷ അതിര്‍ത്തിയിലാണു നരശിപട്ടണം. കഞ്ചാവു കൃഷിയുടെ വിളനിലമായ നരശിപട്ടണത്തിനു 30 കിലോമീറ്റര്‍ അകലെയാണു സിരിപ്പുരം.മാവോയിസ്റ്റ് സാന്നിധ്യമുള്ളതിനാല്‍ ഉദ്യോഗസ്ഥരാരും ഇവിടേക്കെത്താറില്ലെന്നതു കഞ്ചാവു മാഫിയകള്‍ക്ക് അനുഗ്രഹമാകുന്നു . ആ 60 പേരാണു കഞ്ചാവിനെ ഹഷീഷ് ഓയിലാക്കി മാറ്റുന്ന ത്. കുറഞ്ഞത് ആറു മാസമെങ്കിലും യുവാക്കള്‍ ഇവിടെ പണിയെടുക്കും. കൃഷിയിടത്തിലെ തൊഴിലാളികള്‍ക്ക് അവിടെവച്ചു കൂലി നല്‍കില്ല. പണം ബാങ്ക് അക്കൗണ്ടിലൂടെ മാത്രം. ഇവരെ വീടുമായി ബന്ധപ്പെടാനും അനുവദിക്കിക്കുന്നില്ലന്ന് കണ്ടത്തിയിട്ടുണ്ട് .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....