പ്രത്യേക ലേഖകന്‍
മുഖ്യമന്ത്രി പിണറായി വിജയന് തലവേദ സൃഷ്ടിച്ചുകൊണ്ട് കേരള ജനതാദള്ളില്‍ വീണ്ടും പിളര്‍പ്പിന്റെ ആരവം. കേരള നേതാക്കള്‍ തമ്മിലുള്ള പോരിനെക്കാള്‍ ഇക്കുറി മദനിയുടെ പേരിലാണ് പാര്‍ട്ടിയില്‍ പിളര്‍പ്പിന് കളമൊരുങ്ങുന്നത്.
അബ്ദുള്‍നാസര്‍ മദനിയുടെ പിഡിപി ജനതാദള്‍ എസില്‍ ലയിക്കാന്‍ തീരുമാനം എടുത്തതാണ് ഇപ്പോള്‍ പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്. ലയനത്തിന് ജനതാദള്‍ (എസ്) ദേശീയ നേതൃത്വം ലയനത്തിന് പച്ചക്കൊടി കാണിച്ചെങ്കിലും സംസ്ഥാന നേതൃത്വത്തില്‍ ഒരു കൂട്ടര് ഇടഞ്ഞു നില്‍ക്കുകയാണ്.
ദള്‍ ദേശീയ അദ്ധ്യക്ഷന്‍ ദേവഗൗഡയുമായി ലയനം സംബന്ധിച്ച് ബെംഗളൂരുവില്‍ മദനി ചര്‍ച്ച നടത്തിക്കഴിഞ്ഞു. . കേരളത്തില്‍ നിന്നുള്ള ദേശീയ ജനറല്‍ സെക്രട്ടറി നീലലോഹിതദാസന്‍ നാടാര്‍ ലയനത്തിന് അനുകൂലമാണ്. മദനി ഗൗഡ ചര്‍ച്ചയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം പിഡിപി കൊച്ചിയില്‍ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ റാലി ഉദ്ഘാടനം ചെയ്യാന്‍ ദേവഗൗഡ എത്തിയത്.
ജനതാദള്‍ എസ് കര്‍ണ്ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി ഫറൂഖ് മുഖേനയാണ് ലയനത്തിനുള്ള ചര്‍ച്ചകള്‍ നടത്തിയത്. മദനിയെ ദേശീയ നേതൃത്വത്തിലേക്കും സംസ്ഥാന നേതാക്കളെ ദള്‍ സംസ്ഥാന നേതൃത്വത്തിലും ഉള്‍പ്പെടുത്താനാണ് തിരുമാനം. കര്‍ണ്ണാടകത്തിലെ മുസ്ലിം വിഭാഗങ്ങളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ ഗൗഡയും കുമാരസ്വാമിയും നേരത്തെ തന്നെ നീക്കം തുടങ്ങിയിരുന്നു.
തീവ്രവാദ ഇമേജുള്ള പിഡിപി പാര്‍ട്ടിയിലേക്ക് ലയിക്കുന്നതില്‍ സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടി, മന്ത്രി മാത്യു ടി. തോമസ് തുടങ്ങിയ നേതാക്കള്‍ അനുകൂലിക്കുന്നില്ല. 21ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ ലയനത്തിനെതിരെ പ്രമേയം പാസാക്കാനാണ് മാത്യു ടി യുടെയും സംഘത്തിന്റെ തീരുമാനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....