പി എസ് രാജേഷ്
മൂന്നാര്‍ : കൊട്ടിഘോഷിച്ച് മാധ്യമങ്ങള്‍ കൊണ്ടാടുന്ന മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിനു പിന്നില്‍ വന്‍ ഗൂഡാലോചന. സബ്കളക്ടറെ കരുവാക്കി വന്‍മാഫിയായാണ് സര്‍ക്കാര്‍ ഭൂമി അളന്നു തിട്ടപ്പെടുത്താനുള്ള നീക്കത്തിന് തടസ്സമിടാനാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ കെട്ടഴിച്ചു വിട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭൂമി വന്‍കടിക്കാന്‍ കയ്യേറ്റം വച്ചിരിക്കുന്ന ഇടുക്ി ജില്ലയില്‍ റീ സര്‍വ്വേ നടന്നാന്‍ നഷ്ടം റിസോട്ടുകളും തോട്ടങ്ങളും ഉടമസ്ഥതയില്‍ ആക്കിയിരിക്കുന്ന വന്‍കിടക്കാര്‍ക്കാണ്. പാതയോരത്തെ ചെറു ഷെഡുകള്‍ പൊളിച്ചു നീക്കി അത് വിവാദവും രാഷ്ട്രീയ വിവാദവുമാക്കികൊണ്ട് റവന്യൂവകുപ്പ് താഴെത്തട്ടില്‍ നടത്തിവന്ന റീ സര്‍വ്വേ പദ്ധതികള്‍ മുഴുവന്‍ അട്ടിമറിച്ചിരിക്കുകയാണ്.
ഏപ്രില്‍ മാസത്തില്‍ നടക്കേണ്ട പാവങ്ങളുടെ പട്ടയവിതരണം പോലും നതുകൊണ്ട് നടക്കാത്ത സ്ഥിതിയാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. ഇതു മൂലം നിശ്‌ലമായിരിക്കുന്നത് ഇടുക്കിയിലെ മാത്രമല്ല കേരളത്തിലെ മറ്റു കയ്യേറ്റങ്ങള്‍ തിരിച്ചറിയാനുള്ള റീ സര്‍വ്വേയാണ്. കായല്‍ കയ്യേറി നിര്‍മ്മിച്ച ഫഌറ്റുകളുടെ വിവരങ്ങളും ഈ റീ സര്‍വ്വേയില്‍ പുറത്തായേനെ. അതിനാണ് കയ്യേറ്റ മാഫിയ നാടകത്തിലൂടെ തടസ്സമിട്ടിരിക്കുന്നത്.
റീ സര്‍വ്വേയുടെ ചരിത്രം
കേരളത്തിലെ കയ്യേറ്റങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും രാജഭരണകാലത്തോളം പഴക്കമുണ്ട്. അന്നുമതുല്‍ തുടങ്ങിയതാണ് ഭരണകര്‍ത്താക്ള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൃത്യമായി പറഞ്ഞാല്‍ തിരുവിതാംകൂറിലെ ഭരണാധികാരിയായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് ഭൂമി സംബന്ധമായ ഭരണ പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചത്. പിന്നീട് രാജാവായ ശ്രീമൂലം തിരുനാളിന്റെ കാലത്ത്, 1886 ഫെബ്രുവരി 24ാം തീയതിയിലെ റവന്യൂ സെറ്റില്‍മെന്റ് പ്രൊക്ലമേഷനോടുകൂടിയാണ് ഈ നടപടികള്‍ തിരുവിതാംകൂറില്‍ പൂര്‍ത്തിയായി.
പിന്നീട് 1956 ല്‍ ഐക്യ കേരളം രൂപപ്പെട്ടതിനു ശേഷം നടന്ന സമഗ്രമായ ഭൂപരിഷ്‌കരണ നടപടി 1957 ലെ ഇ.എം.എസ്. ഗവണ്‍മെന്റിന്റെ കാലത്താണ്. 1970 ലെ അച്യുതമേനോന്‍ ഗവണ്‍മെന്റ് മൗലികമായ ഭൂപരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. അതിനുശേഷം ദീര്‍ഘകാലമായി ഇടുക്കി , വയനാട് ജില്ലകളിലെ ജങ്ങള്‍ളുടെ ആവശ്യമായിരുന്നു റീസര്‍വ്വെയുടെ പൂര്‍ത്തീകരണം, സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷണം, കാലഹരണപ്പെട്ട നിയമങ്ങളുടെ പൊളിച്ചെഴുത്ത്, പട്ടയ വിതരണം എന്നിവ. ഇക്കഴിഞ്ഞ ഫെബ്രുവരി 24 ന് ഇടുക്കിയിലെ റീ സര്‍വ്വേ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. ആ റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പുനരാരംഭിച്ചു കഴിഞ്ഞു. മറ്റുപല കാര്യങ്ങളിലെപോലെ റീസര്‍വ്വെയിലും ഏറെ പിന്നിലായ കാസര്‍കോടും ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയുമാണ് ആദ്യഘട്ടത്തിലേക്ക് നിശ്ചയിച്ചത്. ജനുവരി 26ന് കാസര്‍ഗോഡ് ജില്ലയില്‍ ഇതിന് സര്‍ക്കാര്‍ ഔദ്യോഗിക ഉദ്ഘാടനം നടത്തി തുടക്കമിട്ടിരുന്നു.
തുടക്കമിട്ടത് മാര്‍ച്ച് ആദ്യം
സര്‍ക്കാര്‍ നടപടികള്‍ ഇടുക്കിജില്ലയിലെ വിവിധ വില്ലേജുകളില്‍ ആരംഭിച്ചത് മാര്‍ച്ച് ആദ്യത്തിലായിരുന്നു റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റിനു മുമ്പ് പൂര്‍ത്തിയാക്കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനുള്ള നടപടികള്‍ ഇടുക്കയില്‍ സജീവമായി വരുമ്പോഴാണ് പെട്ടന്ന് പൊട്ടിമുളച്ചതുപോലെ മൂന്നാറിലെ കയ്യേറ്റവാര്‍്തകളും ഒഴിപ്പിക്കലും നടന്നത്. അതോടെ ശ്രദ്ധമുഴുവന്‍ ങ്ങോട്ടയാി. വില്ലേജുകളില്‍ നടത്തിയിരുന്ന ജോലികളില്‍ നിന്ന് സ്വച്ച്ഇട്ടതുപോലെ എല്ലാ ഉദ്യോഗസ്ഥരും പിന്നോട്ടുമാറി . അവര്‍ തങ്ങളുടെ നാട്ടിലെ ചെറിയ പാതയോര കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിച്ചു എന്ന ബോര്‍ഡ് വച്ചു തുടങ്ങി. റീ സര്‍വ്വേ ജോലികള്‍ മൂന്നാറില്‍ അടക്കം കൃത്യമായി നടന്നിരുന്നേല്‍ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി വളച്ചുകെട്ടിപ്പിടിച്ചിരുന്ന വന്‍കിടക്കാരെ കണ്ടെടുക്കാന്‍ സാധിച്ചേനെ. തൊടുപുഴയില്‍ നിന്നുള്ള ഒരു വന്‍ ഗ്രൂപ്പിന് മൂന്നാറിലും, സമീപ പഞ്ചായത്തിലുമുള്ള കയ്യേറ്റഭൂമിയുടെ കണക്ക് ജില്ലയിലെങ്ങും പാട്ടാണ്. പരിസ്ഥിതിയുടെ പേരില്‍ ടിക്കറ്റ് നഷ്ടപ്പെട്ട ഒരു ദേശീയ സംസ്ഥാന നേതാവാണ് ഇവരുടെ ഭൂസംരക്ഷകന്‍. ബന്ധുതയില്‍ നിര്‍മ്മാണ കമ്പനിയുള്ള ഈ നേതാവിന്റെ ചില ബിസിനസ് സുഹൃത്തുക്കളുടെ ഫഌറ്റ് നിര്‍മ്മാണങ്ങളും റീ സര്‍വ്വേയില്‍ പെട്ടുപേയെനേ എന്ന വിവരമാണ് ഇപ്പേള്‍ പുറത്തു വരുന്നത്.
വാര്‍ത്തയില്‍ കുടുങ്ങുന്നവര്‍
തകര്‍പ്പന്‍ എക്‌സഌസീസ് വാര്‍ത്ത അടിക്കാന്‍ കോടതി റിപ്പോര്‍ട്ടുകളും , റവന്യൂ രേഖകളുമായി നേര്യമഗലം വഴി മൂന്നാറില്‍ എത്തി ഒരു വന്‍കിട റിസോര്‍ട്ടില്‍ തങ്ങി മടങ്ങുന്ന പ്രഗല്‍ഭനായ റിപ്പോര്‍ട്ടറാണ് ഇത്തവണയും മൂന്നാറിലെ കയ്യേറ്റങ്ങളുടെ വാര്‍ത്ത യഥാസമയം പുറത്തു വിട്ടത്. വി എസ് അച്ചുതാനന്ദന്റെ കാലത്തും യല്‍ാര്‍ത്ഥ കയ്യേറ്റക്കാരിലേക്ക് ജെ. സി ബി കരങ്ങള്‍ നീണ്ടപ്പോള്‍ പ്രശ്‌നം സി പി ഐ പാര്‍ട്ടി ഓഫീസിന്റെ തിണ്ണയില്‍ കെട്ടിച്ച് കൊട്ടിക്കാലശം നടത്തിച്ചതും ഈ മഹാനുഭാവന്‍ തന്നെ ആയിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചയായി തിരുവനന്തപുരത്ത് അരങ്ങ് തകര്‍ക്കുന്ന മൂന്നാര്‍ കയ്യേറ്റത്തില്‍ ഒഴിപ്പലിക്കലില്‍ ഒരു ഏക്കര്‍ സ്ഥലം പോലുമില്ല എന്നതാണ് സത്യം പകരം ഒന്നര സെന്റില്‍ കുടിലോ ചായക്കടയോ കെട്ടി താമസിക്കുന്ന സാധാരണക്കാര്‍ മാത്രമാണ്.
അവര്‍ക്ക് വേണ്ടി അവിടുത്തെ രാഷ്ട്രീയക്കാര്‍ ഇടപെടുന്നതും അതുകൊണ്ടുമാത്രമാണ്. ഒന്നലധികം സിനിമകളുടെ ഷൂട്ടിങ്ങ് നടന്ന മൂന്നാറിലെ പഴയ സ്‌കൂള്‍ കെട്ടിടമുയ്. അതിന്റെ രേഖകള്‍ പരിശോധിച്ച് ഒരു വാര്‍ത്ത ചെയ്യാന്‍ മറ്റു ജില്ലകളില്‍ നിന്ന് എത്തുന്ന പത്രക്കാര്‍ എന്തേ തയാറല്ല എന്ന ചോദ്യം മൂന്നാറുകാര്‍ ഉയര്‍ത്തുന്നുണ്ട്. സകൂള്‍ കെട്ടിടം ഒരു ഉദാഹരണം മാത്രം. മൂന്നാറിന് സമീപങ്ങളിലെ പഞ്ചായത്തുകളില്‍ ബഹുനില മന്ദിരങ്ങള്‍ ഉയര്‍ത്തുന്നവര്‍ ആരും വാര്‍ത്തയില്‍ വരുന്നില്ല. അവരുടെ കെട്ടിടങ്ങളിലേക്ക് സബ്കളക്ടര്‍മാര്‍ പോകുന്നിമില്ല.
നാടകത്തിനു കാരണം
പെട്ടന്ന് കയ്യേറ്റം ഒഴിപ്പിക്കല്‍ എന്ന നാടകം അരങ്ങില്‍ എത്താന്‍ കാരണം വന്‍കിടക്കാരുടെ കണക്കൂകൂട്ടലുകള്‍ തെറ്റിയതുകൊണ്ടുമാത്രമാണ്. സാധാരണ റീസര്‍വ്വേയെന്നു കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ഭയന്നോടാന്‍ കാരണം. മുന്‍ അനുഭവങ്ങള്‍ ഈ ആശങ്ക ഒരു പരിധി വരെ ശരിവയ്ക്കുന്നുമുണ്ട്. എന്നാല്‍, ഈ പുതിയ നീക്കത്തില്‍ ജനങ്ങള്‍ ഹൈറേഞ്ചു സംരകഞ്ഞഷണ സമിതിയുടെ നേതൃത്വത്തില്‍ റീ സര്‍വ്വേയുടെ കൂടെയായിരുന്നു. ഭൂവുടമസ്ഥാവകാശം സംബന്ധിച്ച പരാതികള്‍ വര്‍ധിക്കുമെന്ന ആശങ്ക അസ്ഥാനത്താണന്ന് സര്‍ക്കാര്‍ പറഞ്ഞതോടെ ജനങ്ങള്‍ കൂടെ കൂടുകയായിരുന്നു. ഇതോടെ പുതിയ കാണം കണ്ടത്തി റീ സര്‍വ്വേ അട്ടിമറിക്കുകയായിരുന്ന കയ്യേറ്റക്കാര്‍ നിര്‍ഭാഗ്യവശാല്‍ അതില്‍ കരുവായത് ഒരു മികച്ച ഉദ്യോഗസ്ഥനും.
പട്ടയം വിതരണം അട്ടിമറിക്കുന്നു
അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കണമെന്ന ഗവണ്‍മെന്റ് നയത്തിന്റെ അഴിസ്ഥാനത്തില്‍ അനാവശ്യ കുരുക്കുകള്‍ ഒഴിവാക്കി സുഗമമായ നടപടി ക്രമങ്ങളിലുടെ പട്ടയം വിരതണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഏപ്രില്‍30നകം പതിനായിരം കര്‍ഷകര്‍ക്ക് പട്ടയം നല്‍കാനുളള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ð നടക്കുകയായിരുന്നു അതു നിലച്ച നിലയിലാണ്.
1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈവശമുണ്ടായിരുന്നവരും തലമുറകളായി കൃഷി ചെയ്തു വരുന്നതുമായ കര്‍ഷകര്‍ക്ക് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ð സംയുക്ത പരിശോധന നടത്തി സമയബന്ധിതമായി പട്ടയം നല്‍കി കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യമാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കാന്‍ തുടങ്ങിയത്. ട്രൈബ്യൂണലുകള്‍ വില്ലേജുകളില്‍ð ക്യാമ്പ് സിറ്റിംഗ് നടത്തി കേസുകള്‍ തീര്‍പ്പാക്കുന്ന രീതിയായിരുന്നു ഇത്തവ്ണ നടപ്പിലാക്കിയത്.
പതിച്ചുനല്‍കാന്‍ കഴിയുന്ന സര്‍ക്കാര്‍ പുറമ്പോക്കുകളില്‍ð താമസിക്കുന്നവര്‍ക്ക് ഭൂമിയില്‍ അവകാശം സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ക്കും ഇതിനോടകം തുടക്കമിട്ടിരുന്നു. പട്ടികജാതിവര്‍ഗ ക്ഷേമ വകുപ്പിന്റെ കണക്കനുസരിച്ച് വനാവകാശ നിയമ പ്രകാരം 4500 പേര്‍ക്ക് ഭൂമിക്ക് അവകാശമുളളതായി കാണുന്നുണ്ട്. ഇതില്‍ കഴിഞ്ഞമാസംകുറെപേര്‍ക്ക് ഭൂമി ലഭിച്ചു. ബാക്കിയുളളവര്‍ക്ക് മേയ് മാസത്തില്‍ നല്‍കാനായിരുന്നു സര്‍ക്കാര്‍ തകരുമാനം അതും കേരളത്തില്‍ നിലച്ച നിലയിലാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....