അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് ഏറെ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു. പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മലയാള നടിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം. എടുത്ത് പറയത്തക്ക ഒരു സിനിമയിലും സുരഭി എന്ന നടിയെ കാണാന്‍ സാധിക്കില്ല. വളരെ കുറച്ച് സിനിമകളില്‍ വന്നുപോയ ഒരു നടി. പക്ഷെ, ആ അഭിനേത്രിയുടെ ഏറ്റവും മികച്ച പ്രകടനം ക്യാമറയ്ക്ക് മുന്നിലെത്തിക്കാന്‍ മിന്നാമിനുങ്ങിന്റെ സംവിധായകന് സാധിച്ചു. ഈ അഭിമാനത്തിനിടയില്‍ ഒരു അപമാനവും മലയാളിക്ക് ലഭിച്ചോ എന്നൊരു സംശയം.
അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മോഹന്‍ലാലിന് ലഭിച്ച പ്രത്യേക ജൂറി അവാര്‍ഡാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. റീജിയണല്‍ ജൂറി ശുപാര്‍ശ ചെയ്യാതെ സെന്‍ട്രല്‍ ജൂറിക്കു മുന്നിലെത്തിയ ചിത്രങ്ങള്‍ക്കാണ് മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം കിട്ടിയെന്നുള്ളതാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരിക്കുന്നത്. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം പ്രാദേശിക ജൂറിയുടെ അംഗീകാരത്തോടെയാണ് അവസാന റൗണ്ടില്‍ എത്തിയതെങ്കിലും ആ ഒരു ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് പ്രത്യേകജൂറി പരാമര്‍ശം ലഭിക്കാന്‍ സാധ്യത തീരെയില്ലായിരുന്നു. അതു മുന്നില്‍ക്കണ്ടാണ് പുലിമുരുകനും ജനതാ ഗ്യാരേജും അവസാന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്. റീജിയണല്‍ ജൂറിയുടെ അംഗീകാരമില്ലാതെ ഏതെങ്കിലും ചിത്രം അവാര്‍ഡ് നിര്‍ണ്ണയത്തിന് എത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനു അഞ്ചു ചിത്രങ്ങള്‍ എത്തിയിട്ടുണ്ടെന്നുള്ള കാര്യം ജൂറി അദ്ധ്യക്ഷനായ പ്രിയദര്‍ശന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
സെന്‍ട്രല്‍ ജൂറി കമ്മിറ്റി റീജിയണല്‍ ജൂറികള്‍ക്കു തെരഞ്ഞെടുപ്പിനായി നല്‍കിയത് 344 സിനിമകളാണ്. 89 ചിത്രങ്ങളാണ് അവസാനവട്ടം കേന്ദ്ര ജൂറിക്കു മുന്നിലെത്തിയത്. എന്നാല്‍ പ്രാദേശിക ജൂറികൾ നൽകിയ ലിസ്റ്റില്‍ മലയാളത്തില്‍ നിന്നും പുലിമുരുകന്‍ ഉള്‍പ്പെട്ടിരുന്നില്ല. തെലുങ്കില്‍ നിന്നും ജനതാഗ്യാരേജും കേന്ദ്രജൂറിക്കു മുന്നിലെത്തിയിരുന്നില്ല. പ്രാദേശിക ജൂറി ഒഴിവാക്കിയ അഞ്ചു ചിത്രങ്ങൾ കേന്ദ്രജൂറി നേരിട്ടിടപെട്ട് വീണ്ടും അവാര്‍ഡ് നിര്‍ണ്ണയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഈ ലിസ്റ്റിലാണ് മലയാളത്തില്‍ നിന്നും പുലിമുരുകനും തെലുങ്കില്‍ നിന്നും ജനതാഗ്യാരേജും എത്തിയത്. ഇവയെ കൂടാതെ ഹിന്ദി ചിത്രമായ ദംഗല്‍, നവല്‍ ദ ജ്യുവല്‍, തമിഴ് ചിത്രമായ ധര്‍മ്മദുരൈ എന്നീ ചിത്രങ്ങളും അവാസാന ലിസ്റ്റില്‍ എത്തിയിരുന്നു. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട പുലിമുരുകനും ജനാതാ ഗ്യാരേജിനും ഉള്‍പ്പെടെയാണ് മോഹന്‍ലാലിന് പ്രത്യേകജൂറി പരാമര്‍ശം ലഭിച്ചിരിക്കുന്നുവെന്നുള്ളതാണ് വിവാദമായിരിക്കുന്നത്.
എന്നാല്‍ സംസ്ഥാന അവാര്‍ഡില്‍ മികച്ച അഭിപ്രായം നേടിയെടുത്ത കമ്മട്ടിപ്പാടം ഉള്‍പ്പെടെയുള്ള ചിത്രങ്ങൾ ദേശീയ അവാർഡിൽ തീര്‍ത്തും തഴയപ്പെടുകയായിരുന്നു. വിനായകൻ ഉള്‍പ്പെടെയുള്ള അഭിനേതാക്കളും കേന്ദ്രജൂറിക്കു മുന്നില്‍ തഴയപ്പെട്ടു.അതേസമയം, ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകന് ദേശീയതലത്തില്‍ ഒരു പരാമര്‍ശം പോലും ലഭിച്ചില്ല. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. മികച്ച ചിത്രങ്ങളെയും അഭിനേതാക്കളെയും തഴഞ്ഞ് ജൂറി അദ്ധ്യക്ഷനായ പ്രിയദര്‍ശന്റെ അടുത്ത സുഹൃത്തായ അക്ഷയ്കുമാറിന് മികച്ച നടനുള്ള അവാര്‍ഡു ലഭിച്ചതും സോഷ്യൽമീഡിയയിൽ ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
മാത്രമല്ല, അവാര്‍ഡ് പ്രഖ്യാപിച്ചു നിമിഷങ്ങള്‍ക്കകം തന്നെ ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശനെതിരെ പൊങ്കാലയുമായി എത്തിയിരിക്കുകയാണ് ട്രോള്‍ ഗ്രൂപ്പുകള്‍. എനിക്കും വേണമായിരുന്നു പ്രിയദര്‍ശനെപ്പോലൊരു കൂട്ടുകാരന്‍ എന്ന ഹാഷ്ടാഗ് കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയയിപ്പോള്‍. മോഹന്‍ലാലിനും അക്ഷയ്കുമാറിനും അവാര്‍ഡുകള്‍ നല്‍കിയ സ്ഥിതിക്കു മണിയന്‍പിള്ള രാജുവിനും ജഗദീഷിനും കൂടി എന്തെങ്കിലും അവാര്‍ഡു നല്‍കാമായിരുന്നുവെന്നും ട്രോളന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....