ജിഷ്ണുവിന്റെ കുടുംബത്തെ ഡിജിപി ഇറങ്ങി വന്നു സ്വീകരിക്കണമായിരുന്നു എന്നു പറയുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ടു തന്നെ പറയട്ടെ ഇടതു പക്ഷ പ്രസ്താനത്തില്‍ വിശ്വസിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളും അതായിരുന്നിരിക്കണെം ആഗ്രഹിക്കുന്നത്.കാരണം ലോകത്തില്‍ തന്നെ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്യൂണിസ്റ്റു സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികം ആഘോഷിച്ച ഇന്നലെ ജിഷ്ണുവിന്റെ അമ്മയോടും ബന്ധുക്കളോടും ഇടതു പക്ഷ പ്രസ്താനത്തില്‍ വിശ്വസിക്കുന്നവരോടും വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോടും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തങ്ങളുടെ പൊലീസിനെക്കൊണ്ട് ചെയ്യിക്കേണ്ടത് അതായിരുന്നു.പിന്നെ ജിഷ്ണുവിന്റെ അമ്മയുടെയും അടുത്ത ബന്ധുക്കളുടെയും ഒപ്പം രാഷ്ട്രീയ മുതലെടുപ്പിനായി മറ്റ് കക്ഷികള്‍ ഉണ്ടായിരുന്നെന്ന് പറയുന്നവര്‍ ഒരു കാര്യം മനസിലാക്കണം സിപിഎമ്മിന്റെ പ്രാദേശ#ിക രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കുടുംബമായിരുന്നു ജിഷ്ണുവിന്റേത്.അവരുടെ കുടുംബത്തിന് ഒരു പ്രതിസന്ധി ഉണ്ടായപ്പോള്‍ അത് പരിഹരിക്കാനാവാത്തത് സിപിഎമ്മിന്റെ രാഷ്ട്രീയ പരാജയമാണ്.അവിടെ മറ്റുള്ളവരെ നുഴഞ്ഞു കയറാന്‍ അനുവദിച്ചത് അങ്ങേയറ്റം തെറ്റാണെന്ന് ഇനിയെങ്കിലും സിപിഎം മനസിലാക്കുന്നത് നന്നായിരിക്കും.ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറ ഇളകിയെന്ന് പാര്‍ട്ടി സ്വയം മനസിലാക്കേണ്ടിയിരിക്കുന്നു. സിപിഎം ഭരിക്കുന്ന കാലത്തൊക്കെ സംസ്ഥാന ഇന്റിലജന്‍സിനേക്കാള്‍ ശക്തമായ രീതിയില്‍ സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങളെ മനസിലാക്കാന്‍ കഴിവുള്ള പാര്‍ട്ടിയുടെ ലോക്കല്‍ നേതൃത്വത്തിന്റെ പരാജയം കൂടിയല്ലേ ഇടതുപക്ഷ അമുഭാവികളായ ജിഷ്ണുവിന്റെ കുടുബത്തിലേക്ക് നുഴഞ്ഞുകയറിയത്.ഇതിനൊരു പഠനത്തിന്റെയും ചര്‍ച്ചയുടെയും ആവശ്യമില്ല.
പിന്നെ ജിഷ്ണുവ#ിന്റെ അമ്മ മഹിജയെ വലിച്ചിഴച്ചു പിടിച്ചു തള്ളി എന്നൊക്കെ പറയുന്നതിലെ വിവാദം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ.ഇത്രയധികം പ്രശ്‌നങ്ങളിലേക്ക് ഈ സംഭവത്തെ കൊണ്ടു ചെന്നെത്തിച്ചതിലെ വീഴ്ച പരിശോധിക്കണം.അവര്‍ ഏതു പാര്‍ട്ടിയില്‍ പെട്ടവരുമായിക്കൊള്ളട്ടെ ജിഷ്ണുവിന്റെ മരണത്തിനു കാരണക്കാരായവരെ മരണത്തിനു മുന്നിലെത്തിക്കാനുള്ള ഒരമ്മയുടെ മനസ് സര്‍ക്കാര്‍ കാണേണ്ടതിയിരുന്നു.ഇത്തരത്തിലൊരു രാഷ്ട്രീയ നീക്കം ഉണ്ടാകുമെന്ന് മനസിലാക്കാനുള്ള രാഷ്ട്രീയബുദ്ധിയും സംസ്ഥാന ഇന്റലിജന്‍സിന്റെ തന്നെ മുന്നറിയിപ്പും നാല്പത്തിയഞ്ചു വര്‍ഷത്തിലേറെക്കാലമായി സജീവ രാഷ്ട്രീയത്തിലുള്ള പിണറായി വിജയന് മനസിലാകുമെന്ന് കരുതാതിരിക്കാനാവില്ല.അതിനൊരു ഉപദേശകന്റെയും ആവശ്യം പിണറായിയ്ക്കുണ്ടെന്നും തോന്നുന്നില്ലപിന്നെ ഇടതുപക്ഷ സര്‍ക്കാരിനെ തിരഞ്ഞെടുത്തത് ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന സമൂഹമാണ്.അല്ലാതെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ച് ഇടതുപക്ഷ സഹവര്‍ത്തികളായിരിക്കുന്നവര്‍ മാത്രം വോട്ടു ചെയ്തിരുന്നെങ്കില്‍ അങ്ങ് മണിപ്പൂരില്‍ ഇറോം ശര്‍മ്മിളയുടെ അവസ്ഥയേക്കാള്‍ ഭയാനകമായിരുന്നേനെ ഇവിടുത്തെ ഇടതുപക്ഷത്തിന്റെ കാര്യം ഇനി ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ തലമൂത്ത നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷനുമായ വി എസ് അച്യുതാനന്ദന്‍ ഡിജിപിയെ ശാസിച്ചിട്ടുണ്ടെണ്ടെങ്കില്‍ അതാണ് യഥാര്‍ത്ഥ രാഷ്ട്രീയം.അതിനു വേണ്ടി തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തിരിക്കുന്നത്.അല്ലാതെ പൊലീസിനെ അഴിഞ്ഞാടാന്‍ അനുവദിക്കുന്ന ഒരു രാഷ്ട്രീയത്തെയും ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല.അടിയന്തിരാവസ്ഥക്കാലത്ത് രാജനെ ഉരുട്ടിക്കൊന്ന പൊലീസിനെ ആരും ന്യായീകരിക്കുന്നില്ല.ക്രമസമാധാനം നിലനിര്‍ത്താനാണ് പൊലീസ് സേനയെ ഉണ്ടാക്കിയിരിക്കുന്നത്.അല്ലാതെ ഭരിക്കുന്ന സര്‍ക്കാരിന്റെയും അവരെ തിരഞ്ഞെടുത്ത ജനങ്ങളുടെയും തലയില്‍ കയറി നിരങ്ങി നിരത്തുകളില്‍ പേക്കൂത്തു നടത്താന്‍ പൊലീസിനെഅനുവദിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ രാഷ്ട്രീയമില്ലാത്ത പാവം ജനങ്ങള്‍ മാത്രമല്ല ഇടതുപക്ഷ അനുഭാവികളും ആഗ്രിഹിക്കുന്നില്ല.
എല്ലാം ശരിയാക്കി തരാമെന്നു പറഞ്ഞ് അധികാരത്തിലേറിയവര്‍ക്ക് സ്വന്തം പൊലീസിനെ പോലും നിലയ്ക്കു നിര്‍ത്താനാവുന്നില്ല.പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിക്കാനെത്തിയവരെ അവര് അവരുടേതായ രീതിയില്‍ നേരിട്ടു.പൊലീസ് ഇങ്ങനെയൊക്കെയാണ്.കഴിഞ്ഞ കാലത്തും അവര് ഇങ്ങനെയൊക്കെയായിരുന്നു.പക്ഷെ നിലയ്ക്ക് നിര്‍ത്തേണ്ടത് ആഭ്യന്തരവകുപ്പാണ്.ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണം സംസ്ഥാനത്തിന്റെ ക്രമസമാധാന പ്രശ്‌നമായി വളര്‍ന്നിരിക്കുന്നു.സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റു ചെയ്യാതെ കസ്റ്റഡിയിലെടുത്തു വിട്ടയച്ച പൊലീസ് നടപടി ചോദ്യം ചെയ്തു ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് അപലപനീയമായ ആഭ്യന്തര പ്രശ്‌നങ്ങളിലേക്കാണ് സംസ്ഥാനത്തെ തള്ളിവിട്ടിരിക്കുന്നത്.
സംസ്ഥാനത്തിന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമായിരിക്കുന്നു.ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ പൊലീസും അവരെ നിയന്ത്രിക്കേണ്ടവരും യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടിയിരിക്കുകയാണ്.
മകന്‍ നഷ്ടപ്പെട്ട അമ്മയുടെ നിസഹായതയിലും സംഭവം രാഷ്ട്രീയവല്‍ക്കരിച്ച സാഹചര്യത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു വീഴ്ച ഉണ്ടാകാതിരിക്കാന്‍ സിപിഎമ്മും മുഖ്യമന്ത്രിയും ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു.സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസിനെതിരെ ജനവികാരം ആളിക്കത്തുന്ന സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ പൊലീസിനെ നിയന്ത്രിക്കേണ്ട ആഭ്യന്തര വകുപ്പാണ് ഐജി ഓഫിസിനു മുന്നില്‍ ജനം കാണ്‍കെ ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും അപമാനിക്കപ്പെട്ടതിന്റെ മുഖ്യ ഉത്തരവാദികള്‍.ആഭ്യന്തരം കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എന്തായാലും ജിഷ്ണുവിന്റെ മരണവും അതിന്റെ കാരണവും അറിഞ്ഞില്ലെന്ന് കരുതാന്‍ പൊതുജനം കഴുതയാവണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....