കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ എത്തിയിട്ട് ഇന്ന് അതായത് ഏപ്രില്‍ അഞ്ചാം തിയതി 60 വര്‍ഷം തികയുന്നു. എന്നും സുവര്‍ണ്ണലിപികളില്‍ എഴുതപ്പെടേണ്ട ഒരു ദിനം. പക്ഷെ, 2017 ഏപ്രില്‍ അഞ്ച് രേഖപ്പെടുത്തുമ്പോള്‍ നിറമെന്തായിരിക്കും..? ചുവപ്പോ കറുപ്പോ...! മകന്റെ മരണത്തിന് നീതി തേടി എത്തിയ അമ്മയെ അധികാരത്തിന്റെ ശക്തിയില്‍ പെരുമാറിയ പൊലീസിന്റെ അഴിഞ്ഞാട്ടം കേരളമനസാക്ഷിയെ ഞെട്ടിച്ച ദിവസം. മകന്‍ നഷ്ടപ്പെട്ട വേദനയില്‍ നീതിതേടി കരഞ്ഞ് കണ്ണീര്‍ വറ്റി ചുടുചോര ഒഴുക്കിയതിന്റെ ഓര്‍മ്മയ്ക്ക് ചുവന്ന ലിപകളില്‍ ആ ദിനം കുറിക്കട്ടെ. ഇടത് പക്ഷത്തിന് താല്‍പര്യവും ചുവപ്പാണല്ലോ...? ജിഷ്ണു പ്രാണോയ്..., ഒരു നാടിന്റെ മുഴുവന്‍ നൊമ്പരം. പക്ഷെ, ആ നൊമ്പരം അറിയേണ്ടവര്‍ അറിഞ്ഞില്ല. അതോ, അറിയാത്ത ഭാവം നടിക്കുന്നതോ ഒന്നും വ്യക്തമല്ല. പക്ഷെ, ഒന്ന് അറിയാം ആ അമ്മയ്ക്ക് നീതി കിട്ടിയെ പറ്റൂ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അറുപതാം ആണ്ടിന്റെ ആഘോഷത്തില്‍ ആ അമ്മയുടെ കണ്ണീര് കേരളം കാണാതെ പോകരുത്.
കണ്ണുനീരില്‍ കുതിര്‍ന്ന ജിഷ്ണുവിന്റെ അമ്മ,ഈ നാടിന്റെ കണ്ണുനീരായിരിക്കുന്നു.മകന്റെ മരണത്തിന്റെ പിന്നാമ്പുറം തേടിയുള്ള അവരുടെ സഹനസമരത്തെ അധികാര വര്‍ഗം തച്ചുടച്ചിരിച്ചിരിക്കുന്നു.റോഡിലൂടെ വലിച്ചിഴച്ചത് അപമാനിക്കപ്പെടുന്ന കേരളസ്ത്രീത്വത്തിന്റെ പ്രതീകം മാത്രമാണ്.കോടികള്‍ കൊടുത്തു വാങ്ങിയ കാറുകളിലും ആഡംബര ഭവനങ്ങളിലും മദിച്ചു നടക്കുന്ന നെഹ്‌റു കൊളെജ് ചെയര്‍മാനേപ്പോലെയുള്ളവരുടെ കീഴാളന്‍മാരായി നിരത്തില്‍ അഴിഞ്ഞാടിയ പൊലീസ് അടിയന്തിരാവസ്ഥക്കാലത്തേയാണ് ഓര്‍മ്മിപ്പിക്കുന്നത്.
ഈച്ചരവാര്യരെ ഓര്‍മ്മയില്ലേ?അടിയന്തിരാവസ്ഥക്കാലത്ത് അധികാര വര്‍ഗം കുരുതികൊടുത്ത ഈച്ചരവാര്യരുടെ മകന്‍ രാജനെ ഓര്‍മ്മയില്ലേ.നീതിദേവത കണ്ണടച്ച ഈച്ചരവാര്യരും മകനും ഇന്നും കേരളത്തിന്റെ വിങ്ങലാണ്.അന്ന് ഈച്ചരവാര്യരും മകനുമെങ്കില്‍ ഇന്ന് ജിഷ്ണുവും അവന്റെ അമ്മയുമാണ് ഈ ദുര്‍നീതിയുടെ ഇരകള്‍.മകന്റെ ഘാതകര്‍ക്ക് അര്‍ഹമായ ശിക്ഷ കിട്ടണമെന്ന് ഏതൊരമ്മയ്ക്കും ആഗ്രഹിക്കാം.അതു തെറ്റല്ല.അതു മാത്രമാണ് ശരിയും.എന്നാല്‍ അധികാര വര്‍ഗത്തിന്റെ ക്രൂരതകള്‍ക്കു മുന്നില്‍ ജിഷ്ണുവിന്റെ അമ്മയ്ക്കും അവന്റെ ബന്ധുക്കള്‍ക്കും നീതി ലഭിക്കുമെന്ന് കരുതാനാകാത്ത തരത്തിലുള്ള കറുത്ത ദിനങ്ങളാണ് കടന്നു പോകുന്നത്.പണം അധികാരത്തെ വിലയ്ക്കു വാങ്ങുന്ന നാട്ടില്‍ നീതി ദേവത കണ്ണടയ്ക്കുന്നത് നീതിയുടെ നേര്‍ക്കാണ്. ജിഷ്ണുവിന് നീതി കിട്ടാന്‍ നെഞ്ചു പൊട്ടി കരഞ്ഞ അവന്റെ അമ്മയെ അധികാരത്തിന്റെ മുഷ്‌കില്‍ പിന്തിരിപ്പാക്കാമെന്നു കരുതിയവര്‍ക്കെല്ലാം തെറ്റി. നീതി തേടി ഏതൊരറ്റം വരെയും പോകാന്‍ തയ്യാറായ അവന്റെ അമ്മയെ നിലത്തു കൂടി വലിച്ചിഴച്ചു കൊണ്ടു പോയത് ആരുടെ ആജ്ഞ പ്രകാരമാണ്.അവര്‍ തളര്‍ന്നു വീണു.പരാതിക്കാരന്‍ പ്രതിയാണെന്ന രീതിയില്‍ പെരുമാറുന്ന പൊലീസും ഭരണകൂടവും യഥാര്‍ത്ഥത്തില്‍ ആരേയാണ് സംരക്ഷിക്കുന്നത്.പ്രതികള്‍ ആരാണെന്ന് വ്യക്തമായിട്ടും ആരേയും അറസ്റ്റു ചെയ്യാനോ ചോദ്യം ചെയ്യാനോ തുനിയാത്ത പൊലീസിനെ അവരുടെ ആസ്ഥാനത്തു ചെന്നല്ലാതെ വെറുമൊരു ലോക്കല്‍സ്റ്റേഷനിലാണോ തടയേണ്ടത്.കേരളത്തിലങ്ങോളമിങ്ങോളും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ അവസാനത്തെ ഇരയാണ് യഥാര്‍ത്ഥത്തില്‍ മഹിജ.
ജിഷ്ണു പ്രണോയുടെ ദുരൂഹ മരണത്തില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന നെഹ്‌റു ഗ്രൂപ്പ് ഓഫ് കൊളെജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷനിലെത്തിച്ച് കൃഷ്ണദാസിനെ വളരെ സ്‌നേഹപൂര്‍വ്വം പെരമാറിയ ശേഷം തിരിച്ചയച്ചു.പക്ഷെ കൊടിയോ രാഷ്ട്രീയപിന്തുണയോ ഇല്ലാതെ നീതി തേടി പൊലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്റെ അമ്മയേയും ബന്ധുക്കളേയും മര്‍ദ്ദിച്ചവശരാക്കിയത് തികച്ചും നിരുത്തരവാദിത്വപരവും അതിലേറെ കുത്തഴിഞ്ഞ ഭരണത്തിന്റെ ബാക്കി പത്രവുമാണ്. തെരുവ് സമരമായിരുന്നില്ല അവരാഗ്രഹിച്ചിരുന്നത്.നീതി കിട്ടുമോയെന്നറിയുക.അതു മാത്രമായിരുന്നു ആ അമ്മ ആഗ്രഹിച്ചിരുന്നത്.ഒരു ജീവനെടുത്തവനെയും അയാളുടെ കൂട്ടരെയും തൊടാന്‍ ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ചവശയാക്കിയവര്‍ക്ക് സാധിക്കില്ല.അതിനവരുടെ കൈകള്‍ പൊങ്ങില്ല.
കേരളം ഭരിക്കുന്നത് പിണറായിയോ ?ബെഹ്‌റയോ?
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലേക്ക് .പൊലീസ് നാട്ടില്‍ അഴിഞ്ഞാടുന്നു.പരാതി പറയാനെത്തുന്നവര്‍ക്കു പോലും പൊലീസിന്റെ ഭാഗത്തു നിന്ന് മര്യാദയില്ലാതിയിരിക്കുന്നു.പീഡനക്കേസുകള്‍ ഒന്നിനു പുറകെ ഒന്നായി നാണം കെടുത്തുന്നു.എന്നിട്ടും എല്ലാം ശരിയാക്കി തരാമെന്നു പറഞ്ഞ പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥ.ഭരണ ദൗര്‍ബല്യം മനസില#ാക്കേണ്ടത് മുഖ്യമന്ത്രിയാണ്.അല്ലാതെ ഭരണവും ക്രമസമാധാനത്തിന്റെ ചുമതലയും പൊലീസിനെഏല്‍പിച്ചു മാറി നില്‍ക്കുകയല്ല വേണ്ടത്. സിപിഎം സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്‌നത്തുണ്ടായിട്ടുള്ള കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്.
ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ ആക്രമണം അഴിച്ച് വിട്ട പൊലീസിനെതിരെ കേരളമൊട്ടാകെ പ്രതിഷേധം ശക്തമാവുകയാണ്. ഈ കാടത്തത്തിനെതിരെ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള നിരവധി പേരാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ അധ്യക്ഷനും സിപിഐഎം മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്‍ ഈ വിഷയത്തില്‍ ഡിജിപിയെ നേരിട്ട് വിളിച്ച് ശാസിച്ചിരിക്കുകയാണ്.
നടന്‍ ജോയി മാത്യു അധിരൂക്ഷമായ ഭാഷയിലാണ് ഈ സംഭവത്തിനെതിരെ പ്രതികരിച്ചിരിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും ഉളുപ്പില്ലായ്മയുടെ ഊരാളന്‍മാരാവുകയാണ് നമ്മുടെ ഗവണ്‍മെന്റ് എന്നാണ് ജോയ്മാത്യുവിന്റെ പ്രതികരണം. ജിഷ്ണുവിന്റെ അമ്മ മഹിജയെ അടിയന്തരാവസ്ഥ കാലത്തെ രാജന്റെ അച്ഛന്‍ ഈച്ചരവാര്യരോടാണ് ജോയ് മാത്യു താരതമ്യം ചെയ്തിരിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് പൊലീസ് ഉരുട്ടിക്കൊന്ന എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥി രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ തന്റെ മകന് നീതി ലഭിക്കാന്‍ മരണം വരെ പോരാടി. രാജനെപ്പോലെയുള്ള രക്തസാക്ഷികളെ വില്‍പ്പനയ്ക്ക് വെച്ച് അധികാരത്തിലേറിയ ഇടതുപക്ഷം ഇപ്പോഴിത ജിഷ്ണുവിന്റെ അമ്മയ്ക്ക് നീതി നിക്ഷേധിക്കുന്നുവെന്നും ജോയ്മാത്യും ആരോപിക്കുന്നു.
രോഹിത് വെമുലയുടെ അമ്മയെ വേദിയില്‍ പൊന്നാട അണിയിച്ചവര്‍ ജിഷ്ണുവിന്റെ അമ്മയെ തെരുവില്‍ വലിച്ചിഴച്ചു. എന്നതാണ് സോഷ്യല്‍ മീഡിയയുടെ പ്രധാന ആരോപണം. ഒരു തരത്തില്‍ അത് ശരിയല്ലെ, കേരളത്തിന് പുറത്തുള്ള അമ്മയാണങ്കില്‍ പൊന്നാടയോ ചെണ്ടോ, ഹാരമോ എന്ത് വേണമെങ്കിലും നേതാക്കന്‍മാര്‍ നല്‍കും. പക്ഷെ, കേരളത്തിനകത്തെ അമ്മയാണെങ്കില്‍ നേതാക്കന്‍മാരും അധികാരികളും അവരുടെ പണി തീര്‍ത്ത് വിടും. ഇപ്പോള്‍ നടമാടുന്നത് തൊഴിലാളി രാഷ്ട്രീയമോ, ജനകീയ ഭരണമോ ഒന്നും അല്ലല്ലോ...? പുത്തന്‍പണക്കാരന്റെ കീശയുടെ വലുപ്പമല്ലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയാല്‍ എന്താണ് പ്രശ്‌നം? അവിടേക്ക് മാര്‍ച്ച് നടത്തുന്നത് ആദ്യമായല്ല. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയുമൊക്കെ അവിടേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ ഇല്ലാത്ത എന്തു സുരക്ഷാ പ്രശ്‌നമാണ് ഇപ്പോള്‍ അവിടെയുള്ളത്? ഇപ്പോള്‍ നിങ്ങള്‍ ആരെയാണ് വലിച്ചിഴച്ചത് എന്നോര്‍ക്കണം. 18 വയസുള്ള മകന്‍ നഷ്ടപ്പെട്ട ഒരമ്മയെയാണ്. ജിഷ്ണുവിന്റെ കേസില്‍ തുടക്കം മുതല്‍ ഈ സര്‍ക്കാരിന് വീഴ്ചയാണ് പറ്റിയിട്ടുള്ളത്. ജിഷ്ണുവിന്റെ വീട്ടില്‍ പോകാനോ ആ അച്ഛനമ്മമാരെ കാണാനോ മുഖ്യമന്ത്രി തയാറായില്ല. അവരുടെ വീടിന്റെ തൊട്ടടുത്ത് നടന്ന പൊതു പരിപാടിയില്‍ പങ്കെടുത്തപ്പോഴും ആ വീട്ടിലേക്ക് ഒന്നു തിരിഞ്ഞു നോക്കാന്‍ പിണറായിക്ക് തോന്നിയില്ല.ജനങ്ങളുടെ ആശങ്ക മനസിലാക്കുകയും അതിനോട് സഹാനുഭൂതിയോടു കൂടി പെരുമാറുകയും ചെയ്യുമ്പോഴാണ് നല്ല ഭരണാധികാരികള്‍ ഉണ്ടാകുന്നത്. അപ്പോഴാണ് സര്‍ക്കാര്‍ അവരുടേതു കൂടിയാണെന്ന് ജനങ്ങള്‍ക്ക് തോന്നുന്നത്. ആ വികാരം മനസിലാക്കാന്‍ കഴിയാത്ത ഒരു ഭരണാധികാരിയും ഇതുവരെ വിജയിച്ചിട്ടില്ല. പടച്ചട്ടയണിഞ്ഞ ഒരു പട്ടാള മേധാവിയെ ഓര്‍മിപ്പിക്കുന്ന ഭരണാധികാരിയെ അല്ല കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത്. നിസഹായരായ മനുഷ്യരെ കേള്‍ക്കാന്‍ തയാറാവുന്ന, അവരുടെ കണ്ണീരിനും രോഷപ്രകടനങ്ങള്‍ക്കും മുന്നില്‍ ക്ഷമയോടെ നില്‍ക്കാന്‍ ശേഷിയും കരുത്തുമുള്ള ഒരു മുഖ്യമന്ത്രി, അതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....