മലപ്പുറം തിരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി എത്ര ഭൂരിപക്ഷം നേടുമെന്ന കാര്യത്തില്‍ മാത്രമേ മുസ്ലിം ലീഗിന് ടെന്‍ഷനേയുള്ളു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരുലക്ഷത്തി തൊണ്ണൂറായിരത്തിലധികം വോട്ടുകള്‍ക്കാണ് ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന ഇ അഹമ്മദ് സിപിഎമ്മിന്റെ പി കെ സൈനബയെ തോല്‍പിച്ചത്.ഇത്തവണ ലീഗ് നാലു ലക്ഷത്തിനടുത്ത് ഭൂരിപക്ഷമാണ് നോട്ടമിടുന്നത്.അതിന്റെ കാരണങ്ങള്‍ ഇവയാണ്.മലപ്പുറത്തെ എല്ലാ അസംബ്ലി മണ്ഡലങ്ങളും ഭരിക്കുന്നത് മുസ്ലിം ലീഗാണ്.അടുത്തത് ഇ അഹമ്മദിന്റെ മരണത്തേ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പായതിനാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഒറ്റ വോട്ട് പോലും നഷ്ടമാകില്ല.പിന്നെ പി കെ കുഞ്ഞാലിക്കുട്ടി ഇ അഹമ്മദിനേക്കാള്‍ ജനകീയനാണ്.പിന്നെ സിപിഎമ്മിനെതിരെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ജനവികാരം.സിപിഎം സ്ഥാനാര്‍ത്ഥി എം ബി ഫൈസല്‍ ,കഴിഞ്ഞ തവണത്തേ സ്ഥാനാര്‍ത്ഥി പികെ സൈനബയുടെ അത്ര പോപ്പുലറല്ല എന്ന കാരണങ്ങളൊക്കെയാണ് ഭൂരിപക്ഷം നാലു ലക്ഷമായി ഉയര്‍ന്നേക്കുമെന്ന ലീഗിന്റെ കണക്കു കൂട്ടലികളിലെ മുഖ്യ കാരണങ്ങള്‍.
എന്നാല്‍ ഹിന്ദു വോട്ടുകളുടെ ഏകീകരിക്കാന്‍ ശ്രമിക്കുന്ന ബിജെപി കോണ്‍ഗ്രസ് പാളയത്തിലെ പരമ്പരാഗത വോട്ടുകളുടെ ചോര്‍ച്ചയും മുതലെടുക്കാന്‍ ശ്രമിക്കും.രാജ്യം മുഴുവന്‍ ബിജെപി തരംഗമുണ്ടായിരിക്കുന്ന അവസ്ഥയില്‍ കേരളത്തിലും അടിത്തറ ശക്തമാക്കുന്നതിന്റെ ഭാഗമായി വോട് ഷെയര്‍ ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് ജയത്തേക്കാള്‍ ബിജെപി ലക്ഷ്യമിടുന്നത്.തല്‍ക്കാലം മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥി ഒരു വോട്ടിനെങ്കിലും വിജയിക്കുക എന്നത് അപ്രായോഗികമാണ്.അതായത് 2009 ലെ തെരഞ്ഞെടുപ്പില്‍ 4.6% മാത്രം വോട്ട് നേടിയ ബിജെപി സ്ഥാനാര്‍ത്ഥിയേക്കാള്‍ 2.98 % വോട് ഷെയറാണ് 2014 ലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീപ്രകാശ്നേടിയത്.അതായത് 64,705 വോട്ടുകള്‍.പന്ത്രണ്ടു ലക്ഷത്തോളം വോട്ടര്‍മാരുള്ള മലപ്പുറത്ത് 8,53,467 വോട്ടുകളാണ് കഴിഞ്ഞ തവണ പോള് ചെയ്തത്.പകുതിയിലധികം വോട്ടുകളാണ് അന്ന് ഇ അഹമ്മദ് നേടിയത്.പികെ സൈനബയാകട്ടെ 2,42,694 വോട്ടുകള്‍ മാത്രം.വോട് ഷെയറില്‍ ഏറെ പിന്നിലായിരുന്നു അന്ന് സൈനബ.പിന്നീട്‌സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏതാണ്ട് എല്ലാ ജില്ലകളും സിപിഎമ്മിനൊപ്പം നിന്നപ്പോള്‍ പൂര്‍ണമായും ലീഗിനും യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് മലപ്പുറം .അതുകൊണ്ടു തന്നെ എന്തു കളി കളിച്ചാലും സിപിഎമ്മിന് അവിടെ രക്ഷപെടാന്‍ സാധിക്കില്ല.സര്‍ക്കാരിനെതിരെ ജനവികാരം ഇല്ലെന്നുറപ്പിയ്ക്കാന്‍ കഴിഞ്ഞ തവണ ലീഗ് നേടിയ ഭൂരിപക്ഷത്തില്‍ നിന്ന് ഒരു അന്‍പതിനായിരം വോട്ടെങ്കിലും സിപിഎം സ്ഥാനാര്‍ത്ഥി നേടണം.എന്തായാലും മലപ്പുറം തിരഞ്ഞെടുപ്പ് ഭൂരിപക്ഷത്തില്‍ പിടിച്ചുള്ള ഒരു കളിയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....