മലപ്പുറംഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിക്കുമ്പോള്‍ എത്ര വോട്ട് മണ്ഡലത്തില്‍ കൂടുതല്‍ നേടുമെന്നുള്ള കണക്കുകൂട്ടലിലായിരുന്നു മുസ്ലിം ലീഗ്.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലൊക്കെ വന്‍ ഭൂരിപക്ഷത്തിന് എതിരാളിയെ പിടിച്ചു കെട്ടിയ ഇ അഹമ്മദിനേക്കാള്‍ എന്തായാലും ജനകീയനായ പികെ ഒരോട്ടെങ്കിലും കൂടുതല്‍ നേടുമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍.സാമുദായിക വോട്ടുകള്‍ ഏകീകരിക്കാന്‍ ലീഗിന് കഴിയുമെന്ന് അവര്‍ ധരിച്ചിരുന്നു.എന്നാല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടുകള്‍ എടുക്കുകയാണെങ്കില്‍ കഴിഞ്ഞ തവണ ലീഗിനൊപ്പം നിന്നെന്നു കരുതപ്പെടുന്ന അവിടുത്തെ പ്രധാന സാമുദായിക രാഷ്ട്രീയ സംഘടനകളായ എസ്ഡിപിഐ,എന്‍ ഡി എഫ്,പോപ്പുലര്‍ ഫ്രണ്ട് ഇവയൊന്നും ഇത്തവണ ലീഗിനെ പിന്തുണയ്ക്കുനുള്ള സാധ്യതകളില്ല.ഇവര്‍ക്കെല്ലാവര്‍ക്കും കൂടി കണക്കെടുപ്പില്‍ ഒന്നേ കാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ മണ്ഡലത്തിലുണ്ട് താനും.
തീവ്ര മുസ്ലീം നിലപാടുകളുള്ള ഈ സംഘടനകളോട് ലീഗിന് അടുപ്പമില്ലെന്ന് പറയുന്ന കാലഘട്ടങ്ങളിലൊക്കെയും ഈ വിഭാഗങ്ങളുടെയൊക്കെ വോട്ടുകള്‍ കൃത്യമായി ലീഗിന്റെ പെട്ടിയില്‍ വീഴുമായിരുന്നു.എന്നാല്‍ പരസ്യമായി ഇവരെ തള്ളിപ്പറഞ്ഞ ലീഗിന് ഇനി വോട്ടുകളിലെന്ന കടുത്ത നിലപാട് ഇവരും സ്വീകരിച്ചെന്നു കഴിഞ്ഞെന്നാണ് കേള്‍വി.പക്ഷെ സാമുദായിക വോട്ട് ബാങ്ക് രാഷ്ട്രീയം എല്ലാക്കാലത്തും കളിച്ചു പരിചയമുള്ള മുസ്ലിം ലീഗ് അഹമ്മദിനേക്കാള്‍ ഒരു വോട്ടെങ്കിലും കൂടുതല്‍ കിട്ടാന്‍ അണിയറ നീക്കങ്ങള്‍ നടത്താനുള്ള സാധ്യതയും തീരെ തള്ളിക്കളയാനാകില്ല.പിന്നെ സംസ്ഥാന ഭരണം മോശമാണെന്ന് ചൂണ്ടിക്കാട്ടാന്‍ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും കിട്ടിയ സുവര്‍ണ്ണാവസരം അവരൊട്ട് കളഞ്ഞുകുളിക്കത്തുമില്ല.
2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദ് സിപിഎമ്മിന്റെ പി കെ സൈനബയെ 1.94 ലക്ഷം വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് തോല്‍പിച്ചത്.2009 ലാകട്ടെ ടി കെ ഹംസയെ ഒരുലക്ഷത്തി പതിനയ്യായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്.വോട്ട ഷെറില്‍ ഈ രണ്ടു ഘട്ടങ്ങളിലും അന്‍പതു ശതമാനത്തിലധികം അഹമ്മദിനു ലഭിക്കുകയും ചെയ്തു.മലപ്പുറത്തിന് മുന്‍പ് മഞ്ചേരിയായിരുന്ന കാലഘട്ടത്തിലായിരുന്നു ആകെ സിപിഎം അവിടെ ജയം നേടിയത്.എന്നാല്‍ മണ്ഡലം മാറി മലപ്പുറമായപ്പോള്‍ ഇടതിന് മലപ്പുറത്ത് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയായിരുന്നു.ഇത്തവണ സംസ്ഥാനമാകെ ഇടതു തരംഗത്തില്‍ ആര്‍ത്തലച്ചപ്പോഴും മലപ്പുറം ചുമന്നില്ല.മണ്ഡലത്തിലെങ്ങും പച്ച പുതച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‌നി ന്ന് മത്സരിച്ച കുഞ്ഞാലിക്കുട്ടി സിപിഎമ്മിന്റെ പി.പി ബഷീറിനോട് വന്‍ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കുഞ്ഞാലിക്കുട്ടിക്ക് 72,181 വോട്ട് ലഭിച്ചപ്പോള്‍ 34,124 വോട്ട് മാത്രമാണ് ബഷീറിന് ലഭിച്ചിരുന്നത്. ഇ അഹമ്മദിന്റെ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിയ്ക്ക് ലോക്സഭയില്‍ നിലനിര്ത്താിനാകുമെന്നാണ് ലീഗ് നേതൃത്വം കണക്കുകൂട്ടുന്നത്.
അതുകൊണ്ടു തന്നെ സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പ് വലിയ വെല്ലുവിളി തന്നെയാണ് .കറതീര്‍ന്ന സാമൂദായിക സംഘടനകളുടെ വോട്ട് നേടുക എന്നത് വലിയ വെല്ലുവിളിയാണു താനും മലപ്പുറത്ത് ലീഗിന്റെ കുഞ്ഞാലിക്കുട്ടിക്കെതിരെ മല്‍സരിക്കാന്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എംബി ഫൈസലിനു നറുക്കു വീണപ്പോള്‍ കരുതിയത്,വെറുമൊരു സൗഹൃദ മല്‍സരത്തിലേക്കാണ് മലപ്പുറം നീങ്ങുന്നതെന്നാണ്.ആരേയെങ്കിലും മല്‌സരിപ്പിക്കണല്ലോ എന്നു രുതി സിപിഎം ഒരാളെ നിര്‍ത്തുന്നു.എന്നാല്‍ ദിവസങ്ങള്‍ക്കുള്ളിലാണ് രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുന്നത്.ഇ അഹമ്മദിന്റെ തെരഞ്ഞെടുപ്പ് ഗോദയിലും പിന്നെ വോട്ട് പെട്ടിയിലും എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രെണ്ടിന്റെയും ജമാ അത്തെ ഇസ്‌ലാമിയുടെയും വോട്ട് നേട വോട്ട് പെട്ടി നിറച്ച അഹമ്മദിന്റെ തെരഞ്ഞെടുപ്പു കാലമല്ലിത്.ഇവരെല്ലാം ഇടഞ്ഞു നില്‍ക്കുന്നു.ഈ വോട്ടുകള്‍ ഒന്നാകെ മറിയുകയാണെങ്കിലുള്ള സ്ഥിതി എന്താകും.ഇ അഹമ്മദ് നേടിയ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ പകുതിയിലധികവും ഈ വോട്ടുകളാണ്.അപ്പോള്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിന് വന്‍ തോതില്‍ കുറവു വരും.
പിന്നെ ഡിവൈഎഫ് ജില്ലാ പ്രസിഡന്റെന്ന നിലയില്‍ എം ബി ഫൈസലിന് എന്തായാലും തട്ടമിടാത്ത സൈനബ നേടിയതിലും വോട്ട് മലപ്പുറത്തു നേടാനാകും.യുവാക്കളെ ആകര്‍ഷിക്കാനായിരിക്കണം സിപിഎം എം ബി ഫൈസലിനെ ഇറക്കി കളിച്ചത്.ഒരു പക്ഷെ മലപ്പുറത്തെ വിജയത്തേക്കാള്‍ ഇ അഹമ്മദ് നേടിയ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിയ്ക്ക് ലഭിക്കാതിരിക്കാനായിരിക്കും സിപിഎമ്മിന്റെ ശ്രമം.അതായത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം മലപ്പുറത്ത് കുറയ്ക്കാനായാല്‍ തന്നെ സര്‍ക്കാരിന്റെ വിജയമായി സിപിഎമ്മിന് കണക്കാക്കാം.ഭൂരിപക്ഷം കുറയുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആത്മ വിശ്വാസം നേടാനാകുമെന്ന ശുഭ പ്രതീക്ഷയും സിപിഎം കൈവിടുന്നില്ല.ഇനി എസ്ഡിപിഐ,എന്‍ഡിഎഫ്.പോപ്പുലര്‍ ഫ്രെണ്ട് തുടങ്ങീ സംഘടനകളവരുടെ വോട്ട് രേഖപ്പെടുത്താതിരുന്നാലും നേട്ടം സിപിഎമ്മിനു തന്നെ.ഫൈസലിനെ ജയിപ്പിക്കാന്‍ ഓരോ നിയോജക മണ്ഡലങ്ങളിലും സിപിഎം അവരുടെ എം എല്‍ എ മാരേ മുഴുവന്‍ അണിനിരത്തുന്നുണ്ട്.
വിജയത്തേക്കാള്‍ ലീഗിന്റെ ഭൂരിപക്ഷം അല്‍പമെങ്കിലും കുറയ്ക്കാന്‍ കഴിഞ്ഞാല്‍ സിപിഎമ്മിന് നേട്ടമാകും.അരങ്ങത്ത് ചെങ്കൊടിയുടെ കരുത്തു ഇടതിനും കൊടും ചൂടിലും പച്ചപ്പിന്റെ കുളിര് ലീഗിനുമുണ്ടെങ്കിലും ഇരുകൂട്ടരും ഈ തെരഞ്ഞെടുപ്പില്‍ വെന്തുരുകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....