സെന്‍ട്രല്‍ ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന ബ്രിട്ടന്‍ പാര്‍ലമെന്റ് മന്ദിരത്തിനു സമീപമുണ്ടായ ആക്രമണത്തില്‍ അക്രമിയുള്‍പ്പടെ നാലു പേര്‍ കൊല്ലപ്പെട്ടു.ഒരു പൊലീസുകാരനുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.അക്രമി എത്തിയതെന്നു കരുതുന്ന കാറിടിച്ചാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്.ഇതിലൊരാള്‍ സ്ത്രീയാണ്.പാര്‍ലമെന്റ് മന്ദിരത്തിന്റെ കവാടത്തിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ചഅക്രമിയെ തടയാന്‍ ശ്രമിച്ചപ്പോള്‍ അക്രമിയുടെ കുത്തേറ്റാണ് ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടത്.ഉടനെ ഇയാളെ പിടികൂടി ആശുപത്രിയിലേക്കുള്ള വഴിമധ്യേ പരിക്കേറ്റ അക്രമിയും കൊല്ലപ്പെട്ടു. ഭീകരാക്രമണമാണെന്നാണ് കരുതുന്നത്.അപ്രതീക്ഷിതമായ ആക്രമണത്തിന്റെ നടുക്കത്തിലാണ് ലണ്ടന്‍ നഗരം.
ഇന്നലെ ഉച്ചതിരിഞ്ഞ് ലണ്ടന്‍ സമയം 2.40 ഓടെയായിരുന്നു ആക്രമണം നടന്നത്.പാര്‍ലമെന്റ് മന്ദിരത്തിനു സമീപം തെംസ് നദിയ്ക്കു കുറുകെയുള്ള വെസ്റ്റ്മിനിസ്റ്റര്‍ പാലത്തിന്റെ ഫുട്പാത്തിലെ നിരവധി യാത്രക്കാരെ ഇടിച്ച് തെറുപ്പിച്ചിട്ട് കാര്‍ ഇരപ്പിച്ച് പാര്‍ലമെന്റ് മന്ദിരത്തിലേ കമ്പിവലയിലേക്ക് ഇടിച്ചു കയറ്റി.കാറില്‍ നിന്നിറങ്ങി പാര്‍ലമെന്റഅ മന്ദിരത്തിലേക്കോടി കയറാന്‍ ശ്രമിച്ച അക്രമിയെ അവിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു.എന്നാല്‍ അക്രമി അവിടെ ഒറു പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പിച്ചു.എന്നാല്‍ ഉടനെ സുരക്ഷാ ജീവനക്കാര്‍ ഇയാള്‍ക്കു നേരേ വെടിയുതിര്‍ത്തു.സംഭവസ്ഥലത്ത് നാലു വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമം നടക്കുന്ന സമയത്ത് പാര്‍ലമെന്റിന്റെ ഇരു സഭകളും സമ്മേളിക്കുകയായിരുന്നു.തുടര്‍ന്ന് സഭ നിര്‍ത്തിവെച്ച് പ്രധാനമന്ത്രി തെരേസാ മേയെ സുരക്ഷിതമായി അവരുടെ വസതിയിലേക്ക് മാറ്റി.എം പിമാരോട് അവിടെ തുടരാന്‍ നിര്‍ദ്ദേശം നല്‍കി.നാലു മണിക്കൂറിനു ശേഷമാണ് സുരക്ഷാ ജീവനക്കാര്‍ എം പിമാരേ ഒഴുപ്പിച്ചത്.
അതീവ സുരക്ഷയുള്ള പാര്‍ലമെന്റ് സമുച്ചയത്തിനു സമീപം ഭീകരാക്രമണ പദ്ധതിയുടെ നടുക്കത്തിലാണ് നഗരം.പാര്‍ലമെന്റിനു മുന്നിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു.ലണ്ടന്‍ ഐ ഉള്‍പ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വിനോദോപാദികളെല്ലാം നിര്‍ത്തിവെച്ചു.തെംസ് നദിയിലേ ബോട്ടിംഗും നിര്‍ത്തി.
കഴിഞ്ഞ ദിവസം ഒരു പ്രത്യേക വലിപ്പമുള്ള മൊബൈല്‍ ഫോണ്‍ ഒഴികെ ആറു രാജ്യങ്ങളില്‍ നിന്നുള്ള വിമാനയാത്രയില്‍ ലാപ്‌ടോപ്പും ടാബ്ലറ്റും ഉള്‍പ്പടെയുള്ളവയ്ക്ക് നിരോധനമേര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്.ഭീകരാക്രമണ സാധ്യത വിലയിരുത്തി ഇന്റലിജന്‍സ് ബ്യൂറോ വിവരങ്ങള്‍ കൈമാറിയതിനെ തുടര്‍ന്നാണ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.വ്യക്തമായ പ്ലാനോടെ നടത്തിയ ആക്രമണം ഭീകരാക്രമണമാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്ആക്രമണത്തില് ഇസ്ലാമിക് സ്റ്റേറ്റിന്റെ പങ്കിനെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....