മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വെള്ളാപ്പള്ളി പാര്‍ട്ടി ബിഡിജെഎസ്‌വോട്ട് കുത്തിമോ ഇല്ലെയോ .പക്ഷെ അതല്ല കാര്യം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന നേതാവുമായിരുന്ന ഇ അഹമ്മദ് ജയിച്ച സ്ഥാനത്ത് ഇത്തവണ സ്ഥാനാര്‍ത്തിയാകുന്നത് ജനകീയനായ പി കെ കുഞ്ഞാലിക്കുട്ടിയേയാണ്.തന്നെയുമല്ല കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ യൂത്തിന്റെ ജില്ലാ പ്രസിഡന്റ് എംബി ഫൈസല്‍ ഇടത് സ്ഥാനാര്‍ത്ഥിയായുണ്ട്.പിന്നെ മലപ്പുറം ജില്ല മുഴുവന്‍ നേടിയ മുസ്ലിംലീഗിന് ഈ തിരഞ്ഞെടുപ്പില്‍ വലിയ തട്ടുകേടു സംഭവിക്കുമെന്ന് വിശ്വസിക്കാനും പ്രയാസമാണ്.അതിനിടയിലാണ് തങ്ങളുടെ പിന്തുണയില്ലാതെ ബിജെപി സ്ഥാനാര്‍ത്ഥി അവിടെ ജയിച്ചാല്‍ ഇനിയും മീശ വെയ്ക്കാമെന്ന വെല്ലുവിളിയുമായി നടേശനെത്തുന്നത്.ഈ ഉപതിരഞ്ഞെടുപ്പില്‍ സത്യത്തില്‍ അത്തരത്തിലൊരു വെല്ലുവിളി ബിജെപിയ്ക്കു നേരേ വെള്ളാപ്പള്ളി നടത്തിയതിന് യാതൊരു പ്രസക്തിയുമല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇനി അഥവാ ബിഡിജെഎസ്-ബിജെപി ബാന്ധവം തുടര്‍ന്നിരുന്നെങ്കില്‍ പോലും മലപ്പുറത്ത് അതൊരു വലിയ വാര്‍ത്ത ആകുമായിരുന്നില്ല. പക്ഷെ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ ബിഡിജെഎസിന് എന്തെങ്കിലുമൊക്കെ നല്‍കാമെന്ന് ഷാ പറഞ്ഞതായി തുഷാര്‍ പറഞ്ഞു .അതുകൊണ്ട് മലപ്പുറത്ത് തല്‍ക്കാലം പിന്തുണ നല്കുമെന്നും.പക്ഷെ മകന്റെ വാക്കുകളേ പാടേ എതിര്‍ത്താണ് വെള്ളാപ്പള്ളി സംസാരിച്ചത്.പിന്നെ ഇപ്പോഴത്തെ കേരളരാഷ്ട്രീയത്തില്‍ കഴിഞ്ഞ കാലങ്ങളേതില്‍ നിന്നു വ്യത്യസ്തമായി ബിജെപി നടത്തുന്ന മുന്നേറ്റങ്ങളുടെ തുടര്‍ച്ചയെന്നോണം ഒരു ത്രികോണ മല്‍സരത്തിന് മലപ്പുറം വേദിയായേക്കും.അതിലുപരി വോട് ഷെയറില്‍ പോലും കാര്യമായ മാറ്റം വരുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് വലിയ കൊട്ടിഘോഷത്തോടെയാണ് വെള്ളാപ്പള്ളി പാര്‍ട്ടി ബിഡിജെഎസും ബിജെപിയും കേരളത്തില്‍ കൈകോര്‍ത്തത്.ആ കൂട്ടുകെട്ടില്‍ ഇവിടെ എന്തെങ്കിലുമൊക്കെ നടക്കുമെന്ന ഇരുകൂട്ടരുടെയും കണക്കുകൂട്ടലുകള്‍ക്ക് പൊതുജനം നല്‍കിയത് ചുട്ടമറുപടിയാണ്.ബിഡിജെഎസിന് കേരള രാഷ്ട്രീയത്തില്‍ കാര്യമായി ഒന്നും ചെയ്യാനായില്ലെന്ന് മനസിലാക്കിയ ബിജെപി ,തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേന്ദ്രത്തിലെന്തെങ്കിലുമൊക്കെ നല്കാമെന്ന് വെള്ളാപ്പള്ളിയ്ക്കും മകന്‍ തുഷാറിനും നല്‍കിയ വാക്ക് പാടേ വിസ്മരിച്ച മട്ടാണ്.കേരള രാഷ്ട്രീയത്തില്‍ വെള്ളാപ്പള്ളി പറയുന്നത് എസ്എന്‍ഡിപി ക്കാര്‍ അനുസരിക്കുമെന്ന വ്യാമോഹത്താലല്ലേ ബിജെപി അന്ന് വെള്ളാപ്പള്ളിയ്ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കിയത്.പിന്നെ വെള്ളാപ്പള്ളി ഈ നാട്ടിലെ സകല പൗരപ്രമുഖരേയും വിളിച്ചു കൂട്ടി കേരള ജനത സാക്ഷിയായി ഉണ്ടാക്കിയെടുത്ത പാര്‍ട്ടിയ്ക്ക് അവരുടെ സ്ഥാനാര്‍ത്ഥിയ്ക്ക് അന്നു കണ്ടവരെല്ലാം വോട്ടു ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷെ ബിജെപി എവിടെയെങ്കിലും എന്തെങ്കിലുമൊക്കെ നടത്തിയേനെ.ഈ കൂട്ടുകെട്ട് സിപിഎമ്മിന് ദോഷം ചെയ്യുമെന്ന നേതാക്കളുടെ കരുതലും വെള്ളത്തിലായി.വെള്ളാപ്പള്ളി ഒരു പാര്‍ട്ടിയുണ്ടാക്കിയപ്പോഴേക്കും കാലാകാലങ്ങളായി ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ വോട്ടു ബാങ്കായ എസ്എന്‍ഡിപി സഖാക്കന്‍മാര്‍ ബിജെപിയെ ജയിപ്പിക്കാന്‍ വെള്ളാപ്പള്ളി പാര്‍ട്ടിക്കൊപ്പെ ചേരുമെന്ന് കരുതിയിരുന്നവര്‍ക്കെല്ലാം തെറ്റുപറ്റി.പഴേതിനേക്കാള്‍ വീറോടെയും വാശിയോടെയും അവര് എല്‍ ഡി എഫിന് വോട്ടുകുത്തി.പിണറായി വിജയന്‍ മുഖ്യമന്ത്രിയുമായി
ഏതാണ്ട് അന്നു തന്നെ ബിജെപിയും ബിഡിജെഎസുമായങ്ങ് ഇടഞ്ഞു.സമാകാലീക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു കൂട്ടുകെട്ട് വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ബിജെപിയ്ക്കും തോന്നിക്കാണണം.ഒറ്റയ്‌ക്കോ കൂട്ടായോ മല്‍സരിച്ച ഒരിടത്തും ബിഡിജെഎസിനു ബിജെപിയെ സഹായിക്കാന്‍ കഴിഞ്ഞില്ല.വോട് ഷെയറില്‍ പോലും വലിയ മാറ്റം വരുത്താന്‍ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയ്ക്കു കഴിഞ്ഞില്ലെന്നു വേണം കരുതാന്‍.
പശൂം ചത്തു മോരിലേ പുളീം പോയിരിക്കുമ്പോഴാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പ് വരുന്നത്.എന്നാല്‍ ഇരുകൂട്ടരും തമ്മിലുള്ള പോര് നേരത്തേ തന്നെ മറനീക്കി പുറത്തു വന്നിരുന്നു.ബിഡിജെഎസിനെ വലത്തോട്ടടുപ്പിയ്ക്കാന്‍ വെള്ളാപ്പള്ളി കളി തുടങ്ങിയിരുന്നു.എന്നാലും കേന്ദ്രത്തില്‍ തുഷാറിന് എന്തെങ്കിലുമൊരു സ്ഥാനം കിട്ടുമോയെന്ന് വീണ്ടും ശ്രമിച്ചു നോക്കി.ഇന്‍ഡ്യയില്‍ പതിനഞ്ചിലധികം സംസ്ഥാനം ഭരിക്കുകയും പല ചെറു പാര്‍ട്ടികളുടെ പിന്തുണയുമുള്ള ബിജെപിയ്ക്ക് പക്ഷെ വെള്ളാപ്പള്ളിയ്‌ക്കെന്തിന് എന്തെങ്കിലും നല്‍കണമെന്ന ചിന്തയും കാണും.കോര്‍പേഷനുകളിലും ബോര്‍ഡുകളിലും സ്ഥാനമുറപ്പിക്കാന്‍ തുഷാറും ശ്രമം നടത്തിയെങ്കിലും ബിജെപി ഇതൊന്നും കാണുന്നുണ്ടെന്ന മട്ടുപോലും കാണിക്കുന്നില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു.കാരണം ബിഡിജെഎസ് എന്ന പാര്‍ട്ടിയ്ക്ക് തല്‍ക്കാലം കേരളത്തില്‍ എത്ര കണ്ട് സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ബിജെപിയ്ക്ക് നന്നായറിയാം.അത് മലപ്പുറം ഉപതിരഞ്ഞെടുപ്പിലാണെങ്കിലും ഇനി വരുന്ന തിരഞ്ഞെടുപ്പുകളിലാണെങ്കിലും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....