ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പരസ്യ പ്രതിഷേധവുമായി ബിഡിജെഎസ്. കേരളത്തിലെ എൻഡിഎ നേതൃസംഘം ഇന്നു കേന്ദ്രമന്ത്രിമാരുമായി നടത്തുന്ന കൂടിക്കാഴ്ചകളിൽ എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി വിട്ടു നില്‍ക്കും.
യോഗത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറിനില്‍ക്കുന്നു എന്ന വാര്‍ത്തയുണ്ടാകുന്നത് തടയുന്നതിനായി ബിഡിജെഎസ് ജനറൽ സെക്രട്ടറി ടിവി ബാബു സംഘത്തിലുണ്ടാകും.
നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും മുമ്പും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതോടേ ബിഡിജെഎസ് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലും അര്‍ഹിക്കുന്ന സ്ഥാനം എന്‍ഡിഎയില്‍ നിന്ന് ലഭിക്കാത്തതുമാണ് ബിഡിജെഎസിനെ ചൊടിപ്പിച്ചത്. മുന്നണി പരിപാടികളില്‍ ഇനി സഹകരിക്കേണ്ടെന്നും പ്രതിഷേധം തുടരാം എന്നുമാണ് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ തീരുമാനം.
ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്‌ഥാനങ്ങളും റബര്‍, കയര്‍ ബോര്‍ഡുകളില്‍ ലഭിക്കേണ്ട സ്ഥാനമാനങ്ങളും ലഭിച്ചിട്ടില്ല. രാജ്യസഭാ എംപിസ്‌ഥാനവും കേന്ദ്ര മന്ത്രി പദവിയും പാര്‍ട്ടിക്ക് ലഭിക്കാത്തതും ബിഡിജെ.എസില്‍ കടുത്ത എതിര്‍പ്പിന് കാരണമാകുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്‍ സുരേഷ് ഗോപിയെ എംപിയായി കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്‌തെങ്കിലും തുഷാര്‍ വെള്ളാപ്പള്ളിയെയും ബിഡിജെഎസിനെയും ബിജെപി തഴഞ്ഞതും പ്രശ്‌നങ്ങള്‍ക്ക് കാരണമായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....