News Beyond Headlines

30 Saturday
November

കൊട്ടിയൂര്‍ പീഢനം : തലശേരി അതിരൂപതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി ജയരാജന്‍

തലശേരി അതിരൂപതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്ത്‍. കൊട്ടിയൂരില്‍ പതിനാറുകാരിയെ പള്ളിമേടയില്‍ ബലാത്സംഗം ചെയ്ത കേസിലെ അന്വേഷണം നീതിയുക്തമായ രീതിയിലല്ല നടക്കുന്നതെന്ന് ജയരാജന്‍ ആരോപിച്ചു. കേസന്വേഷണത്തില്‍ ഇടപെടാനാണ് അതിരൂപത ശ്രമിക്കുന്നത്. ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നു. അത്യന്തം ഹീനമായ കൃത്യമാണ് പൊലീസിന്റെ ശക്തമായ ഇടപെടലിലൂടെ പുറത്തുവന്നതെന്നും ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: കൊട്ടിയൂരിൽ വൈദികൻ പതിനാറുകാരിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ ഹീനകൃത്യത്തെ കുറിച്ചുള്ള അന്വേഷണത്തിൽ ഇടപെടാനുള്ള തലശേരി അതിരൂപതയുടെ നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.അത്യന്തം ഹീനമായ കൃത്യമാണ് പോലീസിന്റെ സമർത്ഥമായ കരുനീക്കത്തിലൂടെ പുറത്തു വന്നിട്ടുള്ളത്.വൈദികന്റെ ഭാഗത്തു നിന്നുള്ള ക്രൂരകൃത്യം മാത്രമല്ല ,ഇത് പുറം ലോകം അറിയാതിരിക്കാനുള്ള ഉന്നത കേന്ദ്രങ്ങളുടെ ഇടപെടലും ഗൂഡാലോചനയും ഉണ്ടായി എന്നാണു വെളിക്ക് വന്നിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ അതിരൂപതയുടെ ഇപ്പോഴത്തെ പ്രസ്താവന അന്വേഷണത്തിൽ ഇടപെടില്ലെന്ന മുൻ നിലപാടിന് കടകവിരുദ്ധമാണ്.ഈ നിലപാടിനെ സിപിഐ(എം) ശക്തമായി അപലപിക്കുന്നു. അന്വേഷണസംഘം കൃസ്തീയ സ്ഥാപനങ്ങളെ തേജോവധം ചെയ്യുന്നു എന്ന പ്രസ്താവന അന്വേഷണത്തിലെ കൃത്യമായ ഇടപെടലാണ് എന്ന് മാത്രമല്ല "കൃസ്തുരാജ ആശുപത്രിയിൽ കുട്ടി പ്രായപൂർത്തിയായതായിട്ടാണ് രേഖപ്പെടുത്തിയതെന്നും പ്രായപൂർത്തിയായ സ്ത്രീയുടെ പ്രസവം അധികൃത കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ലെനിന്നുമുള്ള" പ്രസ്താവനയിലെ ഭാഗം അതീവ ഗൗരവം ഉള്ളതും കുറ്റവാളികളെ ന്യായീകരിക്കുന്നതുമാണ്. ആശുപത്രിയിൽ പെൺകുട്ടിയുടെ വയസ് 18 എന്നാണു രേഖപ്പെടുത്തിയത്. പൂർണവളർച്ചയെത്തിയ കുട്ടിയെയാണ് പ്രസവിച്ചത് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പ്രായപൂർത്തിയാവുന്നതിനു മുൻപ് ഈ പെൺകുട്ടി ഗർഭിയാണെന്ന യാഥാർഥ്യം മനഃപൂർവ്വം മറച്ചു വെക്കുകയാണുണ്ടായത്. മാത്രവുമല്ല അവിവാഹിതയായ ഈ പെൺകുട്ടിക്ക് പിറന്ന കുഞ്ഞിനെ ഒരു ദിവസം കൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനും കൂട്ട് നിന്നത് ആശുപത്രി അധികൃതരാണ്. ഇത്തരമൊരു സാഹചര്യത്തിൽ പോക്സോ നിയമത്തിലെ 19-1 വകുപ്പിന്റെ ലംഘനമാണ് ആശുപത്രി അധികൃതർ നടത്തിയത്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തവരെയാണ് പ്രസ്താവനയിലൂടെ അതിരൂപത ന്യായീകരിക്കുന്നത്.സഭാ അധികൃതരുടെ ഇത്തരം നിലപാടിനെതിരായി സമൂഹത്തിൽ നിന്ന് പ്രതികരണം ഉയരണം.അല്ലെങ്കിൽ പെൺകുട്ടിയെ ഗർഭിണിയാക്കുക മാത്രമല്ല കുറ്റം സ്വന്തം പിതാവിന് മേൽ ചാർത്താനുള്ള ഹീനശ്രമങ്ങൾ പോലെയുള്ള സംഭവങ്ങൾ നാളെയും ആവർത്തിക്കും. പേരാവൂർ എം എൽ എ ഈ ഹീനകൃത്യ നടന്നതറിഞ്ഞിട്ടും തത്സമയം പ്രതികരിക്കാതിരുന്നത് ജനങ്ങളിൽ സംശയം ഉളവാക്കിയിട്ടുണ്ട്.ബജറ്റ് സമ്മേളനത്തിനിടയിൽ ഒട്ടേറെ സബ്മിഷനുകൾ നിയമസഭയിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.സംഭവം അറിഞ്ഞതിനു ശേഷം എന്ത് കൊണ്ട് എം എൽ എ ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചില്ല എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്.കുറ്റവാളികളെ ന്യായീകരിക്കാനും അന്വേഷണത്തിൽ ഇടപെടാനുള്ള രൂപതയുടെ പ്രസ്താവന സംബന്ധിച്ച് പേരാവൂർ എം എൽ എ സണ്ണി ജോസഫ് പ്രതികരിക്കണമെന്നും ആവശ്യപെടുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....