'കുനിഞ്ഞു നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴയുകയാണ് മാധ്യമങ്ങള്‍ ചെയ്തത്',അടിയന്തരാവസ്ഥക്കാലത്തേമാധ്യമങ്ങളെ ബി ജെ പി നേതാവ് എല്‍ കെ അദ്വാനി ഇങ്ങനെയാണ് വിശേഷിപ്പിച്ചത്.മാധ്യമങ്ങളുടെ സ്വാതന്ത്ര്യപ്പറ്റിയും അവകാശങ്ങളെപ്പറ്റിയും നാഴികയ്ക്കു നാല്പതു വട്ടം പ്രസംഗിക്കുന്നവരാണ് കേരളത്തിലെ പ്രമുഖര്‍.എന്നാല്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്നു വന്ന ഒരു വാര്‍ത്ത നോക്കാം.കൊട്ടിയൂരിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറച്ചു വെച്ച് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ആറുപേര്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരവും ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരവും കേസെടുത്തതാണ് സംഭവം .
ഇതില്‍ 'തുക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ,ഇതേ ആശുപത്രിയില്‍ പെണ്‍കുട്ടിയെ പരിശോധിച്ച രണ്ടു ഡോക്ടര്‍മാര്‍,വൈത്തിരിയിലെ ഹോളിമേരി അനാഥാലയം മേധാവി,വയനാട് ക്രിസ്തുദാസ സഭയിലെ സന്യാസിനി,കൊട്ടിയൂര്‍ സ്വദേശിനി തങ്കമ്മ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്' ഇങ്ങനെയാണ് വാര്‍ത്ത.എത്ര മനോഹരമായാണ് ~ഒരു വാര്‍ത്തയെ കൊല ചെയ്തിരിക്കുന്നത് എന്ന് .ഇതില്‍ ഏറ്റവും ശ്രദ്ധേയമായ വസ്തുത ഇതില്‍ അഞ്ചു പേരും കന്യാസ്ത്രീകളാണ്.ഒരു പക്ഷെ ഇന്‍ഡ്യയില്‍ ആദ്യമായിട്ടായിരിക്കാം ഒരു കന്യാസ്ത്രീയ്‌ക്കെതിരെയെങ്കിലും ഈ നിയമങ്ങള്‍ പ്രകാരം കേസെടുക്കുന്നത്.കാരണം എത്രയോ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരായി മാത്രമാണ് കര്‍ത്താവിന്റെ മണവാട്ടിമാരേ സമൂഹം വിലയിരുത്തിയിട്ടുള്ളത്.ഒരിക്കല്‍ പോലും അവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പൊതുസമൂഹം തയ്യാറായിട്ടില്ല.എന്നാലിവിടെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.അവര്‍ സമൂഹത്തില്‍ ആദരണീയരായിരുന്നു.അവര്‍ക്കെല്ലാം മുഖമുണ്ട്,പേരുണ്ട്,വേണ്ട പ്രശസ്തിയുമുണ്ട്.പക്ഷെ അവരുടെ ആരുടേയും പേര് പ്രസ്തുത വാര്‍ത്തയിലില്ല.ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സ്ഥ്തിക്ക് ഇവരുടെ പേര് കൊടുക്കാവുന്നതാണ്.കേസു തെളിയിക്കുന്നതു വരെ ഇവര്‍ കുറ്റക്കാര്‍ അല്ലാ എന്നതാണ് ന്യായമെങ്കില്‍ മാതൃവേദി പ്രവര്‍ത്തകയായ തങ്കമ്മ നെല്ലിയാനിക്കും അത് ബാധകമാണ്.നൂറു രൂപയുടെ കഞ്ചാവു കൈവശം വെച്ചവനെയും ജീവിക്കാന്‍ വേണ്ടി ശരീരം വില്‍ക്കുന്ന സ്ത്രീകളെയും പൊലീസ് പിടിക്കുമ്പോള്‍ ഇവരുടെയൊക്കെ പേരും വിലാസവും എന്തിനേറെ ഇതിലൊന്നുമുള്‍പ്പെടാത്ത അവരുടെ മാതാപിതാക്കളുടെ വരെ പേര് നല്‍കുന്ന മാധ്യമങ്ങളാണ് ഇതു ചെയ്തതെന്നോര്‍ക്കണം.തീവ്രവാദ കേസുകളില്‍ പെടുന്നവരുടെ കുടുംബങ്ങളുടെ പോലും മേല്‍വിലാസം പൂര്‍ണമായി കൊടുക്കാന്‍ മടികാണിക്കാത്ത മാധ്യമങ്ങ പേരുകള്‍ ഒളിച്ചുവെച്ചതെന്നോര്‍ക്കണം.പെണ്‍കുട്ടിയുടെ വയസ് തിരുത്തുകയും കാര്യങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്ത മറ്റുള്ളവരേക്കാള്‍ എന്തുകൊണ്ടും അവര്‍ അര്‍ഹയാണ്.ഒരു പക്ഷെ തിരുവത്താഴത്തിനെ അനുസ്മരിപ്പിക്കുന്ന ചിത്രം നല്‍കിയിതിന്റെ പേരില്‍ ഒരു വിഭാഗം ക്രിസ്തീയ വിശ്വാസികള്‍ മനോരമ പത്രം വാങ്ങുന്നത് നിര്‍ത്തി,സര്‍ക്കുലേഷനില്‍ ഇടിവു വരുത്തുകയും ചെയ്തു,പ്രവാചക നിന്ദയുടെ പേരില്‍ മാതൃഭൂമിയുടെ സര്‍ക്കുലേഷനില്‍ ഇടിവു വരുത്തുകയും ചെയ്തതാകാം ഇത്തരമൊരു സൗജന്യം നല്‍കാന്‍ പത്രങ്ങളെ പ്രേരിപ്പിച്ചത്.യഥാര്‍ത്ഥത്തില്‍ കുറ്റക്കാരായ ആറു പേരുകൊടുക്കാതെ തെറ്റു ചെയ്യാത്ത ഒരു വലിയ വിഭാഗത്തിനെ സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്തുകയല്ലേ മാധ്യമങ്ങള്‍ ചെയ്തത്?എന്തായാലും സാമൂഹ്യമാധ്യമങ്ങളില്‍ ഇത് ട്രോളായതോടെ ഗൈനക്കോളജിസ്റ്റ് സിസ്റ്റര്‍ ടെസി ജോസ്(63),പീഡിയാട്രീഷന്‍ ഡോ.ഹൈദരാലി,അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു(63),മാനന്തവാടി തോണിച്ചാല്‍ ക്രിസ്തു ദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ് മരിയ,ഇരിട്ടി ക്രിസ്തുദാസ കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ,വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരത്തിലെ സിസ്റ്റര്‍ ഒഫീലിയ എന്നിവരുടെ ചില മാധ്യമങ്ങളെങ്കിലും പ്രസിദ്ധീകരിച്ചത് അഭിനനദനാര്‍ഹം തന്നെ സംഭവത്തിലുള്‍പ്പെട്ടിട്ടുള്ള വയനാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ.തോമസ് തേരകം,മെമ്പര്‍ ഡോ.ബെറ്റി എന്നിവര്‍ക്കെതിരെയും ഈ സംഭവവുമായി ബന്ധപ്പെട്ട് നിയമനടപടികളുണ്ടായേക്കും.തോമസ്‌തേരകത്തെ പുറത്താക്കുമെന്ന് സാമൂഹ്യക്ഷേമ മന്ത്രി കെ കെ ഷൈലജ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....