മലയാളി സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു കുട്ടികള്‍ ദമാമില്‍ നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചു. കൊല്ലം കരുനാഗപ്പള്ളി പടനായര്‍കുളങ്ങര നായ്ക്കാന്റയ്യത്ത് വീട്ടില്‍ നവാസ് ബഷീര്‍-സൗമി ദമ്പതികളുടെ മക്കളായ സഫ്വാന്‍ (ആറ്), സൗഫാന്‍ (നാല്) എന്നിവരും ഗുജറാത്തി ബാലനുമാണ് മരിച്ചത്.
ദമാമില്ലെ ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഇവര്‍ താമസിക്കുന്ന കോമ്പൗണ്ടിലെ നീന്തല്‍കുളത്തിലായിരുന്നു അപകടം. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ദീര്‍ഘകാലമായി പ്രവര്‍ത്തന രഹിതമായിക്കിടക്കുന്ന സ്വിമ്മിങ് പൂളില്‍ കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയില്‍ വെള്ളം നിറഞ്ഞിരുന്നു. ഇതു കാണാനത്തെിയ സൗഫാനാണ് ആദ്യം വെള്ളത്തില്‍ വീണത്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഫ്വാനും ഗുജറാത്തി ബാലനും പൂളില്‍ അകപ്പെട്ടു.
മറ്റു കുട്ടികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് മുതിര്‍ന്നവരത്തെി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നുപേരും മരിച്ചിരുന്നു. ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ ഒന്നാം ക്‌ളാസിലാണ് സഫ്വാന്‍ പഠിക്കുന്നത്. ഇവിടെതന്നെ എല്‍.കെ.ജി വിദ്യാര്‍ഥിയാണ് സൗഫാന്‍. മൃതദേഹം ദമ്മാം അല്‍മന ആശുപത്രിയില്‍. ദമ്മാം ബേസിക് കെമിക്കല്‍ ഇന്‍ഡസ്ട്രീസില്‍ ഉദ്യോഗസ്ഥനാണ് നവാസ്. ആലപ്പുഴ നൂറനാട് സ്വദേശിയാണ് സൗമി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....