News Beyond Headlines

29 Friday
November

പിണറായി വിജയന്‍ ഇരട്ടച്ചങ്കന്‍ തന്നെ

സംഘപരിവാറിന്റെ കുടില ബുദ്ധിക്കു മുന്നില്‍ പകച്ചു നില്‍ക്കുന്ന വെറുമൊരു പാവയല്ല സഖാവ് പിണറായി വിജയന്‍.തീയില്‍ കുരുത്ത് വെയിലത്തു വാടാതെ അനന്ദപുരിയിലെ ജനസഭയ്ക്കുള്ളിലെ കസേര വരെയെത്തിയ സഖാവിന് ആര്‍എസ്എസ് ഭീഷണിയൊന്നും പുത്തരിയല്ല.മുഖ്യമന്ത്രി പദത്തിലേക്കുള്ള പിണറായി സഖാവിന്റെ യാത്ര ഒരു പാട് കല്ലും മുള്ളും നിറഞ്ഞതായിരുന്നു.പിണറായിയില്‍ നിന്നും തിരുവനന്തപുരത്തേക്കെത്താന്‍ ബസ് കാത്തു നിന്നിരുന്ന സഖാവില്‍ നിന്നും തലശേരിയിലെ ബ്രണ്ണന്‍ കൊളേജില്‍ പഠിച്ചിറങ്ങിയ സഖാവ് ഒരുപാട് മാറിപ്പോയിരിക്കുന്നു.ഇന്നദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ് പാര്‍ട്ടി പരിപാടിക്കാണെങ്കില്‍ പോലും മംഗലാപുരത്തെത്തിയത് കേരളത്തിന്റെ മുഖ്യനാണെന്ന് സംഘപരിവാറുകാര്‍ മറന്നതെന്താണ്?.കര്‍ണാകയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത് എന്തടിസ്ഥാനത്തിലാണ്.കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറയ്ക്കാന്‍ ഫലപ്രദമായ രീതിയില്‍ ചര്‍ച്ച നടത്തുന്നതിനു പകരം വെല്ലുവിളിച്ച് വെറുതെ എന്തിനാണ് ഇരു കക്ഷികളുടെയും പക വീണ്ടും കൂട്ടുന്നത്.നേതാക്കന്‍മാരുടെ അറിവോടെയാണ് എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും നടക്കുന്നതെങ്കില്‍ കേവലമൊരു ഭാഗം മാത്രമായിരിക്കില്ല തെറ്റുകള്‍ ചെയ്തു കൂട്ടുന്നത്.
ഇനി മംഗലാപുരത്തേയ്‌ക്കെത്താം .പിണറായി വിജയന്‍ എത്തിയത് സി പി എം സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കാനായിരുന്നു.തടയുമെന്ന് ഭീഷണി മുഴക്കിയവര്‍ ഒന്ന് മനസിലാക്കണം അദ്ദേഹം ആരേയും കൊല്ലാനോ കുറ്റപ്പെടുത്താനോ ആയിരുന്നില്ല അവിടെയെത്തിയതെന്ന്.അദ്ദേഹം നിലനില്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സമൂഹത്തിന്റെ നന്മയെക്കരുതി നടപ്പാക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു.എന്തൊരാന മണ്ടത്തരമാണ് അദ്ദേഹത്തെ തടയുമെന്ന സംഘികളുടെ വാക്കുകള്‍ എന്നാല്‍ സഖാവ് പിണറായി വിജയന്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാന്‍ മംഗലാപുരത്തെത്തി.ആരും അദ്ദേഹത്തെ തടഞ്ഞില്ല.സംഘപരിവാറിന്റെ ഹര്‍ത്താലൊട്ട് ഏറ്റതുമില്ല.അദ്ദേഹത്തിന്റെ അവിടുത്തെ പ്രസംഗം സംഘികളെ മുഴുവന്‍ വെല്ലുവിളിച്ചായിരുന്നു ,തലശേരി ബ്രണ്ണന്‍ കൊളേജില്‍ പഠിച്ചിറങ്ങിയ ആളാണ് ഞാനെന്നോര്‍ക്കണം.അന്ന് ആര്‍എസ്എസ് ഉയര്‍ത്തിയ കത്തിക്കും വടിവാളിനും ഇടയിലൂടെ നടന്നു പോയവനാണ് ഞാന്‍.ഇപ്പോഴുള്ള അര്‍എസ്എസുകാര്‍ക്കതറിയില്ലെങ്കില്‍ പഴയ ആളുകളോട് ചോദിക്കണം.അന്നെന്നെ തടയാന്‍ കഴിയാത്ത അര്‍എസ്എസ് ഇന്നെന്തു ചെയ്യാനാണെന്നും അദ്ദേഹം ചോദിച്ചു.ഭീഷണികള്‍ക്കിടയിലും പിണറായി വിജയന് വന്‍ സുരക്ഷാസംവിധാനം കര്‍ണാടക സര്‍ക്കാര്‍ ഒരുക്കിയിരുന്നു.
ആര്‍ എസ് എസിനെതിരെ ശക്തമായ നീക്കമാണ് ഈ പ്രസംഗത്തിലൂടെ സഖാവ് നടത്തിയതെന്നു വ്യക്തം.ആര്‍എസ്എസ് വര്‍ഗീയത പ്രോല്‍സാഹിപ്പിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുടെ ആജ്ഞക്കനുസൃതമായാണ് പ്രവര്‍ത്തികുന്നതെന്നും പിണറായി പ്രസംഗത്തില്‍ പറഞ്ഞു. ബിജെപി ഭരിക്കുന്ന മദ്യപ്രദേശിലും പിണറായിയ്ക്ക് ഇതേ അനുഭവം ഉണ്ടായി.അന്ന് സുരക്ഷാ കാരണങ്ങളാലാണ് സര്‍ക്കാര്‍ തിരിച്ചയച്ചത്.
പക്ഷെ ഒന്നുണ്ട്.കേരളത്തില്‍ അടിയ്ക്കടി വര്‍ദ്ധിച്ചു വരുന്ന കൊലപാതകങ്ങള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ കണ്ടില്ലെന്നു നടിക്കരുത്.കത്തിയും വടിവാളും ആരെടുത്താലും കൊന്നാലും നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവനുകളാണ്.സാധാരണ ജനങ്ങളാണ് ഇതിനെതിരെ പ്രതിഷേധിക്കേണ്ടത്.പ്രതിഷേധിക്കുന്നതിലല്ല,പ്രതിഷേധക്കുന്ന രീതിയാണ് മാറേണ്ടത്.സര്‍വ്വ കക്ഷി യോഗങ്ങള്‍ സംഘടിപ്പിച്ചതു കൊണ്ടോ അതില്‍ തീരുമാനങ്ങള്‍ എടുത്തതുകൊണ്ടോ ആയില്ല.ഫലപ്രദമായ മാറ്റമുണ്ടാകാന്‍ ശ്രമിക്കേണ്ടത് കേരളത്തില്‍ ആഭ്യന്തര വകുപ്പു കൂടി ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം തന്നെയാണ്.പറയാന്‍ എളുപ്പമാണ് പ്രവര്‍ത്തിക്കാന്‍ വളരെ പ്രയാസമുള്ള കാര്യങ്ങളാണ് രാഷ്ട്രീയ ക്രൂരകൃത്യങ്ങള്‍ തടയുന്നതെന്ന് മുഖ്യമന്ത്രി മനസിലാക്കേണ്ടിയിരിക്കുന്നത്.
സംഘപരിവാര്‍ സംഘടനകളുടം നിലപാടുകളെ പൂര്‍ണമായും ചോദ്യം ചെയ്യുന്നതായിരുന്നു പിണറായിയുടെ മംഗലാപുരം പ്രസംഗം.
പിണറായി വിജയനെന്ന ശക്തനായ നേതാവിനെയായിരുന്നു കേരളം കഴിഞ്ഞ ദിവസം മംഗലാപുരത്ത് കണ്ടത്.പാര്‍ട്ടി ഭരിച്ചപ്പോഴും 1996 ല്‍ നായനാര്‍ മന്ത്രി സഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും ശക്തനായ നേതാവായിരുന്നു അദ്ദേഹം.ലാവ്‌ലിന്‍ കേസടക്കമുള്ള ആരോപണങ്ങളെ പക്വതയോടെ നേരിട്ട ചങ്കൂറ്റം സഖാവിനുണ്ടായിരുന്നു.പാര്‍ട്ടിയില്‍ വി എസ്,പിണറായി എന്നീ പക്ഷം പിടിച്ച് നേതാക്കന്‍മാരും അണികളും സജീവമായപ്പോഴും പാര്‍ട്ടിയിലെ ഒന്നാമനാകാന്‍ കഴിഞ്ഞതും സഖാവിന്റെ കൃത്യതയാര്‍ന്ന രാഷ്ട്രീയ പാഠവം കൊണ്ട് മാത്രമാണ്.ലാവ്‌ലിന്റെ പേരില്‍ സകലയിടങ്ങളില്‍ നിന്നും പഴി കേട്ടപ്പോഴും പിണറായിയുടേതെന്ന് ആക്ഷേപിച്ച് ഇരുനില വീടിന്റെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോഴും പിണറായി ഒരേ നിലപാട് കൈക്കൊണ്ടു.എന്തിനുമേതിനും സഖാവ് വി എസ് അഭിപ്രായങ്ങളിലൂടെയും സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെട്ട് ജനങ്ങളുടെ കൈയ്യടി നേടിയപ്പോഴും പിണറായി കവലപ്രസംഗങ്ങള്‍ നടത്തിയില്ല.എല്ലാത്തിനും മൂടിക്കെട്ടിയ ഒരു ചിരിയും ഗൗരവമുള്ള ഒന്നോ രണ്ടോ വാക്കും മാത്രം മറുപടി നല്‍കി.വെടിയുണ്ട വിവാദം കത്തിജ്വലിച്ചു നിന്നപ്പോഴൊക്കെ മുഖ്യധാരാ മാധ്യമങ്ങളെ പോലും ഒഴിവാക്കിയും ഒരഭിമുഖത്തിലൂടെ പോലും വിശദീകരിക്കാതെയും അദ്ദേഹം പാര്‍ട്ടിയുടെ മുഖമായി നിലകൊണ്ടു.ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു അഞ്ചു വര്‍ഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വി എസിനെ വെട്ടിനിരത്തിയതാണെന്നും മുതിര്‍ന്ന സഖാവിനിട്ട് പണി കൊടുത്തതാണെന്നും ഒളിഞ്ഞും തെളിഞ്ഞും നിന്നുള്ള ചര്‍ച്ചകള്‍ക്കൊന്നും അദ്ദേഹം മറുപടി പറഞ്ഞില്ല.പിന്നീട് ടി പി വധക്കേസില്‍ കേരളം മുഴുവന്‍ തെറ്റുകാരന്‍ പിണറായി ആണെന്നു വിളിച്ചു പറഞ്ഞപ്പോഴും പിണറായി എന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ കുലുങ്ങിയതേയില്ല എന്നു പറയുന്നതാവും നേര്.ടി പിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിണറായി വിജയനും കൂട്ടു സഖാക്കളും തന്നെയാണ് ഇപ്പോഴും ജനമനസുകളില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നത്.അടിസ്ഥാനപരമായി പറഞ്ഞാല്‍ തെറ്റുചൂണ്ടിക്കാട്ടുന്നവരോട് സഖാവിനുള്ള വിരോധം പ്രശസ്തമാണ്.മനസില്‍ കരുതി വെച്ച് തിരിച്ച് പണികൊടുക്കാനും സഖാവ് മടിക്കില്ലെന്ന ഒരു ധാരണ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കിടയിലുണ്ട്.സഖാവ് വി എസ് ജനപ്രിയനാകുമ്പോള്‍ സഖാവ് പിണറായി ഹൃദയശൂന്യന്‍ എന്നു വിളിക്കപ്പെടുന്നതും അതുകൊണ്ടു തന്നെ.
പിന്നീട് പിണറായിയെന്ന നേതാവിന്റെ മറ്റൊരു മുഖം അധികം ആരും കാണാതെ കിടന്നു.കോണ്‍ഗ്രസിന്റെ ഒരു മുതിര്‍ന്ന നേതാവിന്റെ കുടുംബവുമായി ബന്ധപ്പെട്ട അധികമാര്‍ക്കും അറിയാന്‍ പാടില്ലാത്ത ഒരു രഹസ്യവുമായി ഈ നേതാവിനോട് ബന്ധമുള്ള ഒരാള്‍ പിണറായി വിജയനെ നേരില്‍ ചെന്നു കണ്ടെന്നും അത് ജനമധ്യത്തില്‍ എത്തിക്കണമെന്നാവശ്യപ്പെട്ടതായും ഒരു ശ്രുതിയുണ്ട് .എന്നാല്‍ കുടുബവും രാഷ്ട്രീയവും രണ്ടായി കാണണമെന്നു പിണറായി അവരോട് പറഞ്ഞതായും രാഷ്ട്രീയ മര്യാദകള്‍ ലംഘിച്ച് ആരേയും അപകീര്‍ത്തിപ്പെടുത്തില്ലെന്നു പറഞ്ഞതായും ചില വാര്‍ത്തകളുണ്ടായിരുന്നു.
പിന്നീട് മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയപ്പോഴും ആരോപണങ്ങള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടായില്ല.തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോള്‍ വി എസിന്റെ പേര് മുഖ്യമന്ത്രി പദത്തിലേക്കുയര്‍ന്നു വന്നപ്പോഴും ലാവ്‌ലിനെന്ന തീരാശാപം മുഖ്യമന്ത്രി പദത്തില്‍ നിന്ന് പിണറായിയെ അകറ്റും എന്ന വാര്‍ത്തകളിലും സഖാവ് വീണില്ല.അവസാനം എല്ലാത്തിനെയും വെട്ടിനിരത്തി അധികാരക്കസേരയില്‍ അമര്‍ന്നിരുന്നപ്പോള്‍ ആദ്യം നേരിട്ടത് ബന്ധു നിയമന വിവാദം തന്നെ.വിശ്വസ്തനായ ഇ പിയെ മന്ത്രിപദത്തില്‍ നിന്നും ഒഴിവാക്കിയും മുഖ്യധാരാ ദിനപ്പത്രങ്ങളില്‍ സിപിഎമ്മിന്റെ സംവിധാനത്തിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനം നേരിട്ടപ്പോഴും സഖാവ് പതറിയില്ല.പിന്നീട് കേരളാ സിവില്‍ സര്‍വ്വീസ് നടപ്പാക്കുമെന്ന് കടുത്ത ഭാഷയില്‍ സി പി ഐക്കും സര്‍വ്വീസ് സംഘടനകള്‍ക്കും പിണറായി വിജയന്‍ മറുപടി നല്‍കിയിട്ടുണ്ട്.അതാണ് ഇരട്ടച്ചങ്കിന്റെ ഗുണം.
എന്നാല്‍ മുഖ്യമന്ത്രിയായപ്പോള്‍ പഴയ ചങ്കൂറ്റത്തിനെന്തോ ഒരു കുറവ് സംഭവിച്ചോയെന്ന് സംശയം.നിയമസഭയില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് ഉന്നയിച്ച സംശയവും അതാണ്.ഇരുപതു കൊല്ലം മുന്‍പ് നായനാര്‍ മന്ത്രി സഭയില്‍ കണ്ട പഴയ ആര്‍ജ്ജവം സഖാവിന് നഷ്ടമായോയെന്ന്.എന്നാല്‍ ഈചോദ്യത്തിന് തിരുത്താമെന്നു തന്നെയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
അവസാനം പിണറായി പഴി കേട്ടത് നടിയെ ആക്രമിച്ച കേസിലാണ്.ഗൂഡാലോചന നടന്നിട്ടില്ലെന്ന സഖാവിന്റെ വാക്കുകളെ തെറ്റിദ്ധരിച്ച മാധ്യമങ്ങള്‍ക്ക് അദ്ദേഹം പിറ്റെ ദിവസം തന്നെ മറുപടി നല്‍കി.പക്ഷെ വ്യക്തമായ ഒരു മറുപടി ആയിരുന്നു അദ്ദേഹം നല്‍കേണ്ടിയിരുന്നത്.ഉന്നത തലത്തില്‍ നടി സംഭവത്തില്‍ ഗൂഢാലോചന ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു തന്നെ തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു പിണറായിയുടെ മറുപടി.മുഖ്യമന്ത്രി എന്ന നിലയില്‍ ഈ വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ കുറച്ചു കൂടി പക്വത കാണിക്കേണ്ടതായിരുന്നു.
ഇതിനിടെയിലായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ മംഗലാപുരം ഭീഷണി.പക്ഷെ സഖാവിന്റെ കടുത്ത ഭാഷയിലുള്ള മറുപടി താന്‍ ഇരട്ടച്ചങ്കനാണെന്ന് തെളിയിച്ചു കൊണ്ടു തന്നെയാണ്.തലശേരി ബ്രണ്ണന്‍ കൊളേജിന്റെ ഇടനാഴികളിലാരംഭിച്ച മുദ്രാവാക്യങ്ങള്‍ക്ക് ഇന്നു ശക്തി ക്ഷയിച്ചിട്ടില്ലെന്നും അന്നറിയുന്നതൊക്കെ ഇന്നുമുണ്ടെന്നുമുള്ള ശക്തമായ താക്കീതാണ് സംഘപരിവാറിന് പിണറായി വിജയന്‍ നല്‍കിയിരിക്കുന്നത്.സി പി എം സംവിധാനത്തില്‍ പാര്‍ട്ടിക്കാണ് സ്ഥാനം. സഖാവ് ഇ എം എസും സഖാവ് നായനാരും സഖാവ് വി എസ് അച്യുതാനന്ദനുമൊക്കെ വലിയ നേതാക്കന്‍മാരായിരിക്കാം. എന്നാല്‍ പാര്‍ട്ടിയേക്കാള്‍ വലുതായ ഒരൊറ്റ നേതാവേയുള്ളു ,അതാണ് ഇരട്ടച്ചങ്കന്‍ പിണറായി വിജയന്‍.
എന്നാല്‍ സംസ്ഥാനത്ത് ക്രൈം റേറ്റ് വര്‍ദ്ധിച്ചു വരുന്നത് പിണറായി വിജയന്റെ പിടിപ്പുകേടാണെന്ന് ചില ദോഷൈക ദൃക്കുകള്‍ പറയുന്നുണ്ട്.പൊലീസിനെ നിയന്ത്രിക്കാനും പരാതികള്‍ പരിഹരിക്കാനും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കു കഴിയുന്നില്ലെന്നും പല പ്രമുഖരും പരാമര്‍ശിക്കുന്നുണ്ട്.എന്തായാലുംമാര്‍ച്ച് 8 നാണ് ഹൈക്കോടതിയില്‍ എസ് എന്‍ സി ലാവ്‌ലിന്റെ അന്തിമവാദം നടക്കുന്നത്.കേരളത്തിന്റെ മുഖ്യമന്ത്രിയുടെ അന്തിമ വിധി കൂടിയാണ് അടുത്തയാഴ്ച കേരള ജനത കാത്തിരിക്കുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....