ബംഗ് ലൂരുവിലെ പരപ്പന അഗ്രഹാരയിലെ ജയിലിലേക്ക് പോകുന്നതന് തൊട്ടു മുന്‍പ് മറീന ബീച്ചിലെ ജയലളിതയുടെ ശവകൂടീരത്തില്‍ നിന്ന് ശശികല നടത്തിയ ഉഗ്രശപഥം എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെയായിരുന്നു.ഇനിയൊരു മടങ്ങി വരവ് ഉടനുണ്ടാകില്ലെന്ന് ചിന്നമ്മയ്ക്ക് നന്നായറിയാം.മുഖ്യമന്ത്രി കസേരയില്‍ സ്വയമങ്ങ് കയറിക്കൂടാനൊരുങ്ങി ശശികല ചെയ്തു കൂട്ടിയ രാഷ്ട്രീയ മര്യാദയില്ലായമയ്ക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴകം കണ്ടതാണ്.അതിനു തടയിട്ട സുപ്രീം കോടതി ചിന്നമ്മയക്കു വിധിച്ചത് തടവറ.പക്ഷെ തോറ്റു കൊടുക്കാന്‍ ചിന്നമ്മ തയ്യാറല്ല എന്നതിന്റെ സൂചന നല്‍കി വിധി അറിഞ്ഞയുടന്‍ വിശ്വസ്തനായ എടപ്പാടി പഴനിസാമിയ്ക്ക് മുഖ്യമന്ത്രി കസേര വെച്ചു നീട്ടി.എടപ്പാടി കിട്ടിയ ലാക്ക് മുതലാക്കി ഭൂരിപക്ഷ പിന്തുണ തനിക്കാണെന്നറിയിച്ച് ഗവര്‍ണര്‍ക്ക് കത്തെഴുതി.പക്ഷെ ഗവര്‍ണര്‍ മൗനം തുടരുന്നു.ആദ്യം ശശികല സത്യപ്രതിജ്ഞയ്ക്ക് അനുവാദം ചോദിച്ചപ്പോഴും മറുപടി കൊടുക്കാതെ സുപ്രീം കോടതി വിധി വരെ എത്തിച്ചു ഗവര്‍ണര്‍.പക്ഷെ ഇനി ഗവര്‍ണര്‍ക്കും കാര്യങ്ങളെളുപ്പമല്ല.മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പനീര്‍ശെല്‍വം സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും.എടപ്പാടിയോ? പനീര്‍ശെല്‍വമോ ?എന്ന ഉത്തരത്തിനു മുന്നില്‍ തമിഴകം പകച്ചു നില്‍ക്കുമ്പോള്‍ പാര്‍ട്ടിയുടെ ചെങ്കോലും കിരീടവും ചിന്നമ്മ ഏല്‍പിച്ചത് ജയലളിത പുറത്താക്കിയ ദിനകരന്.മന്നാര്‍ഗുഡി മാഫിയ പോയസ് ഗാര്‍ഡനെ അഴിമതിയില്‍ കുളിപ്പിച്ചു കിടത്തിയ കാലത്ത് അമ്മ പുറത്താക്കിയവരുടെ കൂട്ടത്തില്‍ ശശികലയുടെ സഹോദരീ പുത്രന്‍ ദിനകരനുമുണ്ടായിരുന്നു.ശശികലയെ തിരിച്ചെടുത്ത കാലത്ത് ഒരിക്കലും പോയസ് ഗാര്‍ഡന്റെ പടി കടക്കാത്ത വിധത്തില്‍ പടിയടച്ചു പിണ്ഡംവെച്ച ആരേയും ജയലളിത തിരിച്ചെടുത്തില്ല.അഴിമതിയില്‍ മുങ്ങിയ ബന്ധുക്കളെ അകറ്റി നിര്‍ത്താനും രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കാനും തോഴിക്ക് ജയലളിത കര്‍ശന താക്കീതു നല്‍കിയിരുന്നു.
ആരാണ് ദിനകരന്‍? മന്നാര്‍ഗുഡി മാഫിയ പോയസ് ഗാര്‍ഡനില്‍ പിടിമുറുക്കിയ കാലത്ത് അവിടുത്തെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു ടി ടി വി ദിനകരന്‍.തോഴിയുടെ സഹോദരി വനിതാമണിയുടെ പുത്രന് എന്തിനു പാര്‍ട്ടി പ്രവര്‍ത്തകനെന്ന മറ്റൊരലങ്കാരം.ജയലളിതയുടെ ആശിര്‍വ്വാദത്തോടെ ഭരണസിരാകേന്ദ്രങ്ങളില്‍ കയറിപ്പറ്റി.എ ഐ ഡി എം കെയില്‍ നിന്ന് ലോക്‌സഭാ എം പി യും രാജ്യ സഭാ എം പിയുമൊക്കെയായി ടിയാന്‍.
എന്നാല്‍ അമ്മയെന്ന ശക്തി കേന്ദ്രത്തില്‍ നിന്ന് അധികാരം ചിന്നമ്മയുടെ കൈയിലെത്തിയപ്പോള്‍ ആരും ചോദ്യം ചെയ്യാനില്ലാത്ത വിധം ശശികല വളര്‍ന്നിരുന്നു.ജയലളിതയുടെ സംസ്‌ക്കാര ചടങ്ങുകളില്‍ ശശികലയ്‌ക്കൊപ്പം നിന്ന മന്നാര്‍ഗുഡിക്കാര്‍ തന്നെ അതിനു തെളിവ്.ഇതിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒളിഞ്ഞു നിന്ന് ചോദ്യം ചെയ്തപ്പോഴും ജയയുടെ സ്വന്തം സഹോദര പുത്രി ദീപ ഇതിനെ നിശിതമായി വിമര്‍ശിച്ചപ്പോഴും ശശികല കുലുങ്ങിയില്ല.അധികാര രാഷ്ട്രീയത്തില്‍ കളിക്കാവുന്ന കളി പതിനെട്ടും കളിച്ചു.ജയലളിതയുടെ മരണത്തോടെ തമിഴകം ഭരിക്കാന്‍ രണ്ടു തവണ അവസരം കൊടുത്ത് ഒ പി എസിനെ തന്നെ ശശികല രായ്ക്കുരാമാനം ഏല്‍പിക്കുമ്പോള്‍ താന്‍ പറയുന്നത് പനീര്‍ശെല്‍വം കേള്‍ക്കുമെന്ന അവര്‍ കരുതി.മുഖ്യമന്ത്രി കസേര ഒഴിയാന്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ എളിയ പ്രവര്‍ത്തകനും അമ്മ ഭക്തനുമായ ഒ പി എസ് അനുസരിച്ചു എന്നതു നേരു തന്നെ.പക്ഷെ പിന്നീടു കണ്ടത് ക്ഷോഭിക്കുന്ന പനീര്‍ശെല്‍വത്തെയാണ്.ചിന്നമ്മയുടെ ചതിക്കഥകള്‍ കുറച്ചെങ്കിലും വിളിച്ചു പറഞ്ഞു ഒ പി എസ്.
സുപ്രീം കോടതി വിധി കാത്തുകഴിയുന്ന ചിന്നമ്മയ്ക്ക് രാഷ്ട്രീയ ഭാവി ഇല്ലെന്ന് പനീര്‍ശെല്‍വത്തിന് കൃത്യമായ അറിവ് എവിടെ നിന്നോ ലഭിച്ചിരിക്കാം.പാര്‍ട്ടിയില്‍ ചിന്നമ്മ നടത്തുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ദിനകരനെന്ന യാഥാര്‍ത്ഥ്യം പാര്‍ട്ടി തലപ്പത്തേക്ക് എത്തുമെന്ന സൂചനയും ഒ പി എസിനു ലഭിച്ചിരിക്കാം.അമ്മ പുറത്താക്കിയ ദിനകരന്‍ പാര്‍ട്ടിയുടെ തലപ്പത്തെത്തുമ്പോള്‍ അഴിമതിയും ദുര്‍ഭരണവും വീണ്ടും പാര്‍ട്ടിയെ നശിപ്പിക്കുമെന്ന കണക്കുകൂട്ടലും ഒ പി എസ് നടത്തിക്കാണണം.പക്ഷെ പാളയത്തിലെ പട പനീര്‍ശെല്‍വത്തയും അനുകൂലിക്കുന്ന എം എല്‍ എ മാര്‍ക്കും പാര്‍ട്ടിക്കു പുറത്തോട്ടവരെ ആട്ടിപ്പായിച്ചു ശശികല.അമ്മയുടെ വിശ്വസ്തനായിരുന്ന അഴിമതിക്കഥകളുടെ ഒരേടില്‍ പോലും പേരില്ലാത്ത പനീര്‍ശെല്‍വത്തെ മാറ്റിയാലേ മന്നാര്‍ഗുഡിയിലെ ബന്ധുക്കളുടെ കൈകളില്‍ പാര്‍ട്ടിയുടെയും സംസ്ഥാനത്തിന്റെയും ഭരണം എത്തൂ എന്ന ശശികലയുടെ തന്ത്രത്തിന് നേരിടേണ്ടി വന്നത് തിരിച്ചടികളാണ്.
എം എല്‍ എമാരേ കൂവത്തൂരിലെ റിസോര്‍ടില്‍ പാര്‍പ്പിക്കുകയും,അവരെ സ്വന്തം കൂടെ നിര്‍ത്തി മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുകയും ചെയ്ത ചിന്നമ്മ ഒന്നു മറന്നു.തലയ്ക്കു മുകളില്‍ നില്‍ക്കുന്ന അമ്മയുടെ ആത്മാവ് അതൊരിക്കലും പൊറുക്കില്ലെന്ന്.സ്വന്തം ഭര്‍ത്താവായ നടരാജനേയോ ബന്ധുക്കളേയോ പോയസ് ഗാര്‍ഡന്റെ പടി കയറ്റരുതെന്നും രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നും താക്കീതു നല്‍കുകയും ജീവിച്ചിരുന്ന കാലത്ത് തോഴിയ്ക്ക് ഒരൊറ്റ പാര്‍ട്ടി പദവി പോലും നല്‍കാതിരിക്കുകയും ചെയ്ത അമ്മയുടെ വാക്കിന് നേരേ വിപരീതമാണ് ഇപ്പോള്‍ നടക്കുന്നതെന്ന്.ദിനകരനെ അമ്മയ്ക്ക് തീരെ ഇഷ്ടമേയല്ലായിരുന്നു എന്നത് പരസ്യമായ രഹസ്യം.പക്ഷെ പരപ്പന അഗ്രഹാര ജയിലിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്നും തമിഴകത്തിന്റെയും അണ്ണാ ദ്രാവിഡരുടെയും രാഷ്ട്രീയ ചക്രം തിരിക്കണമെങ്കില്‍ ഒരു കാവല്‍ നായയെയാണ് ശശികലയ്ക്കാവശ്യം.ചെങ്കോലും കിരീടവും നല്‍കി ദിനകരന് പട്ടാഭിഷേകം നടത്തുമ്പോള്‍ ചിന്നമ്മ കരുതിയതും യജമാനനില്ലാത്തപ്പോള്‍ വീടു കാക്കുന്ന ഒരു കാവല്‍നായയെയാണ്. അമ്മയെന്ന ശക്തി കേന്ദ്രവും ചിന്നമ്മയെന്ന തന്ത്രശാലിയുമില്ലാതെ പെട്ടന്നൊരുവന് അധികാരം നല്‍കുമ്പോള്‍ തല മുതിര്‍ന്ന ചില നേതാക്കളുടെ തിരിച്ചടി ശശികല പ്രതീക്ഷിച്ചു കാണില്ലേ.വരും ദിവസങ്ങളിലെ എ ഐ ഡി എം കെയുടെയും തമിഴകത്തിന്റെയും രാഷ്ട്രീയ തലവര എന്താകുമെന്ന് കാത്തിരുന്നു കാണാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....