മലയാളിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ രസീല രാജുവിനെ പുനെയിലെ ഇന്‍ഫോസിസ് കാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ബന്ധുക്കൾ. പല കാരണങ്ങള്‍ പറഞ്ഞ് കമ്പനി മാനേജർ രസീലയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കേസില്‍ പ്രതിയെന്ന് കരുതുന്ന സുരക്ഷാ ജീവനക്കാരൻ ബാബൻ സൈക്കിയയെക്കുറിച്ച് രസീല ഒരിക്കല്‍ പോലും പരാതി പറഞ്ഞിരുന്നില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. പുനെയില്‍ ജോലിക്ക് കയറിയ ആദ്യ മൂന്ന് മാസം രസീല സന്തോഷത്തിലായിരുന്നുവെങ്കിലും പിന്നീട് മാനേജരിൽ നിന്നു മാനസിക സമ്മര്‍ദ്ദം നേരിടുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ട്രാന്‍സ്‌ഫര്‍ ലഭിക്കാത്തതിലും അവള്‍ക്ക് നിരാശയുണ്ടായിരുന്നു. സംഭവം നടന്ന ഞായറാഴ്‌ച രസീലയുമായി ഫോണിൽ അവസാനം സംസാരിച്ചത് മാതൃസഹോദരിയുടെ മകൾ ആതിരയോട് ഇക്കാര്യങ്ങള്‍ രസീല വ്യക്തമാക്കുകയും ചെയ്‌തിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണാനന്തര ചടങ്ങുകൾക്കുശേഷം പുനെയിലെത്തി മാനേജർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നു രസീലയുടെ ബന്ധുക്കൾ അറിയിച്ചു. ഓഫീസിനുള്ളിൽ കമ്പ്യൂട്ടര്‍ വയർ കഴുത്തിൽ മുറുകിയ നിലയിലാണ് രസീലയുടെ മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....