ഐഎസ് പിടിയില്‍ നിന്ന് മൊസൂള്‍ പിടിച്ചെടുക്കാനുള്ള ഇറാക്ക് സൈന്യത്തിന്റെ നീക്കം വിജയകരമായെന്ന് റിപ്പോര്‍ട്ട്. മൊസൂളിന്റെ അവസാനഭാഗവും തിരിച്ചുപിടിച്ചതായിട്ടാണ് സൈന്യം വ്യക്തമാക്കുന്നത്. പ്രതിരോധം ശക്തമാക്കിയ ഐ എസില്‍ നിന്ന് മൊസൂളിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ സാധിച്ചുവെന്നും ടൈഗ്രിസ് നദിയുടെ കിഴക്കുള്ള പ്രദേശങ്ങളില്‍നിന്നാണു ഭീകരരെ അവസാനമായി തുരത്തിയതെന്നും സൈന്യം വ്യക്തമാക്കി. ഇറാക്കിലെ ഭീകരവിരുദ്ധസേനയുടെ നിരന്തരശ്രമങ്ങള്‍ക്കൊടുവിലാണു ഭീകരരില്‍നിന്നു മൊസൂളിനെ മോചിപ്പിക്കുവാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഭീകരരെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഭീകരര്‍ പിന്നോട്ട് വലിയുകയും മറ്റ് കേന്ദ്രങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയുമാണെന്നും റിപ്പോര്‍ട്ടുണ്ട്. മാസങ്ങളായി തുടരുന്ന ഐ എസ് വേട്ടയില്‍ നൂറ് കണക്കിന് സിവിലിയന്മാര് കൊല്ലപ്പെട്ടു. നിരവധി പട്ടാളക്കാര്‍ക്കും പരുക്കേറ്റു. കഴിഞ്ഞ ആഴ്ച കിഴക്കന്‍ മൊസൂളിനെ ഭീകരരുടെ പിടിയില്‍നിന്നു മോചിപ്പിച്ചതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍-അബാദി അറിയിച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....