News Beyond Headlines

18 Thursday
April

സേവനനികുതി: ദിലീപിനെ നാളെ ചോദ്യം ചെയ്യും

കൊച്ചി: സേവനനികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ സെന്‍ട്രല്‍ എക്‌സൈസ് നാളെ ചോദ്യം ചെയ്യും. തിങ്കളാഴ്ച രാവിലെ 13.0ന് ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ദിലീപിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച ദിലീപിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത 13 ലക്ഷം രൂപയുടെയും വിദേശ കറന്‍സികളുടെയും സ്രോതസ് വെളിപ്പെടുത്തണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന് പുറമേ മലയാള സിനിമയിലെ മറ്റ് പ്രമുഖ നടന്മാരുടെ വീടുകളിലും വരും ദിവസങ്ങളില്‍ റെയ്ഡുണ്ടാകുമെന്ന് സെന്‍ട്രല്‍ എക്‌സൈസ് അറിയിച്ചു. ചില നിര്‍മ്മാതാക്കള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സെന്‍ട്രല്‍ എക്‌സൈസ് അറിയിച്ചു. ശനിയാഴ്ചയാണ് സെന്‍ട്രല്‍ എക്‌സൈസ് ദിലീപിന്റെ പ്രമുഖ സംവിധായകന്‍ ലാല്‍ ജോസിന്റെയും ഓഫീസുകളിലും വീടുകളില്‍ റെയ്ഡ് നടത്തിയത്. സേവനനികുതി വെട്ടിപ്പു സംബന്ധിച്ചായിരുന്നു പരിശോധന. എറണാകുളം ജില്ലയ്ക്ക് പുറത്ത് ഒരുപാട് ഭൂമി വാങ്ങിക്കൂട്ടിയതിന്റെ രേഖകളും ദിലീപിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special