സ്വന്തം ഇടവക്കാരിയായ യുവതിക്ക് അശ്ലീല മെസ്സേജ് അയച്ച വൈദികനെ പരാതിയെത്തുടര്‍ന്ന് സഭാധികൃതര്‍ ചുമതലകളില്‍ നിന്നും ഒഴിവാക്കി. മുളന്തുരുത്തിയിലെ ദേവാലയത്തില്‍ സഹവികാരിയായി സേവനമനുഷ്ടിരുന്ന ആരക്കുന്നം സ്വദേശിയായ വൈദികനാണ് കൈയിലിരിപ്പിന്റെ പേരില്‍ പുറത്താക്കല്‍ നടപടി നേരിടേണ്ടി വന്നത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ വൈദികന്‍ യുവതിയുടെ മൊബൈലിലേക്ക് നിരന്തരം അശ്ലീല ചിത്രങ്ങളും മെസ്സേജുകളും അയയ്ക്കുക പതിവായിരുന്നു. പക്ഷെ, കഴിഞ്ഞ ദിവസം മെസ്സേജ് അയച്ചപ്പോള്‍ ഫോണ്‍ യുവതിയുടെ ഭര്‍ത്താവിന്റെ കൈയിലായിരുന്നു. ചിത്രങ്ങളും മെസ്സേജുകളും കണ്ട് കലിപൂണ്ട ഭര്‍ത്താവ് പള്ളിയിലെത്തി വൈദികനെ വിളിച്ചിറക്കി തെറിയഭിഷേകം നടത്തി എന്നാണ് വിവരം. സംഭവം കൈവിട്ടുപോകുമെന്ന് മനസ്സിലാക്കിയ മറ്റ് വൈദികര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. കുറ്റക്കാരനായ വൈദികനെതിരെ നടപടി സ്വീകരിക്കാമെന്ന ഉറപ്പില്‍ യുവതിയുടെ ഭര്‍ത്താവ് പിന്‍വാങ്ങുകയുമായിരുന്നു. പിന്നീട് ഇയാള്‍ തെളിവ് സഹിതം പള്ളിക്കമ്മറ്റിക്ക് പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയനായ സഹവികാരിയെ സഭാനേതൃത്വം ചുമതലകളില്‍ നിന്നും മാറ്റുകയുമായിരുന്നു. പകരമായി വടവുകോട് പള്ളിയിലെ വൈദികനെ മുളന്തുരുത്തിയിലേക്ക് നിയമിക്കുകയും ചെയ്തു. വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സജീവമായിരുന്ന വൈദികന്‍ പ്രസംഗത്തിലും സഭാപരിപാലനത്തിലും ഏറെ തല്‍പ്പരനുമായിരുന്നു. അതുകൊണ്ടുതന്നെ മേലധികാരികള്‍ക്ക് ഈ വൈദികനെക്കുറിച്ച് നല്ല മതിപ്പും ആയിരുന്നു. വിവാഹിതനായ വൈദികനും ഭാര്യയും തമ്മില്‍ കുറച്ചുകാലമായി അതിരുവിട്ട ബന്ധം തുടരുന്നതായി ഭര്‍ത്താവിന് സംശയം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഭാര്യയുടെ ഫോണ്‍ ഭര്‍ത്താവ് നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്നാണ് വൈദികന്റെ വാട്‌സ് ആപ്പ് ചിത്രങ്ങള്‍ ഉള്‍പ്പടെ ഭര്‍ത്താവ് പൊക്കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....